ഹുവായ് P20 പ്രോ, P20 ലൈറ്റ് എന്നിവ ആമസോണ്‍ ഇന്ത്യയില്‍


മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ് പുതിയ രണ്ട് ഫോണുകള്‍ ഈയിടെയാണ് അവതരിപ്പിച്ചത്. ഹുവായ് പി20 പ്രോ, പി20 ലൈറ്റ് മേയ് 3ന് വില്‍പന ആരംഭിച്ചു. ആമസോണ്‍ ഇന്ത്യയുടെ പ്രൈം അംഗങ്ങളുടെ ആദ്യ ആക്‌സ് പ്രോഗ്രാമിലൂടെ ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. പ്രൈം ഏര്‍ളി ആക്‌സസ് വില്‍പനയിലൂടെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് അടുത്ത ദിവസം തന്നെ സൗജന്യ ഡലിവറിയും നല്‍കും.

Advertisement

ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡിലൂടെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 5000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ഈ രണ്ടു ഫോണുകള്‍ക്കും 6000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്. മേയ് 2 മുതല്‍ മേയ് 7 വരെയാണ് ഈ ഓഫര്‍.

Advertisement

നോകോസ്റ്റ് ഇഎംഐ ഓഫറിലും ഈ ഫോണുകള്‍ നിങ്ങള്‍ക്കു വാങ്ങാം. കൂടാതെ വോഡാഫോണ്‍ ഉപയോക്താക്കള്‍ക്ക് 100ജിബി അധിക ഡാറ്റ 10 മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. പി20 ലൈറ്റ്, പി20 പ്രോ മേയ് 4 മുതല്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും.

ഐഫോണ്‍ 8, ഗ്യാലക്‌സി എസ്9 എന്നിവയോടു മത്സരിക്കാനാണ് പി20 എത്തിയിരിക്കുന്നത്. എന്നാല്‍ ഓപ്പോ എഫ്5, വിവോ വി9 എന്നിവയെ ലക്ഷ്യമിട്ടാണ് പി20 ലൈറ്റ് എത്തിയിരിക്കുന്നത്. പി20 പ്രോയുടെ വില 64,999 രൂപയും പി20 ലൈറ്റിന്റെ വില 19,999 രൂപയുമാണ്.

ഹുവായി പി20 പ്രോയുടെ സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

Advertisement

. 18:7:9 ആസ്‌പെക്ട് റേഷ്യോ

. ഫ്‌ളാഗ്ഷിപ്പ് കിരിന്‍ 970 ചിപ്‌സെറ്റ്

. 6ജിബി റാം

. 120 ജിബി നോണ്‍ എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്

. ലീക്ക ബ്രാന്‍ഡഡ് ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ്

. 20എംപി/ 40എംപി/ 8എംപി റിയര്‍ ക്യാമറ

. 24എംപി സെല്‍ഫി ക്യാമറ

. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

ഹുവായി പി20 ലൈറ്റിന്റെ സവിശേഷതകള്‍

. 5.8 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ

. 2280X1080 പിക്‌സല്‍ റെസൊല്യൂഷന്‍

. 19:9 ആസ്‌പെക്ട് റേഷ്യോ

. മാലി T830 MP2 ഗ്രാഫിക്‌സ് പ്രോസസര്‍

Advertisement

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 16എംപി/ 2എംപി റിയര്‍ ക്യാമറ

. 16എംപി സെല്‍ഫി ക്യാമറ

. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

ഈ മാസം ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവായി എത്തുന്നു ഹോണല്‍ 10 ഇന്ത്യയില്‍

Best Mobiles in India

English Summary

Huawei had launched its flagship device P20 Pro and the mid-range device P20 Lite in India last month. Now, the company has officially begun the early access sale for these devices on the e-commerce platform Amazon India. Following the early access sale, the Huawei P20 Pro and P20 Lite is said to be available exclusively to the Amazon Prime subscribers,