മനുഷ്യൻറെ വികാരങ്ങൾ മനസിലാക്കുവാൻ കഴിയുന്ന ഉപകരണവുമായി ആമസോൺ

ബ്ലൂംബെർഗിലെ ഒരു റിപ്പോർട്ടനുസരിച്ച്, മനുഷ്യൻറെ വികാരങ്ങളെ തിരിച്ചറിയാൻ കഴിയുന്നതും ധരിക്കാവുന്നതുമായ ഉപകരണം വികസിപ്പിക്കാൻ ആമസോൺ ലാബ് 126-ൽ പ്രവർത്തിക്കുന്നു.


വികാരങ്ങൾ പ്രകടിപ്പിക്കുകയെന്നത് ചിലർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മൾ ആഗ്രഹിക്കുന്ന പല സന്ദർഭങ്ങളിലും അത് നമുക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു യന്ത്രമുണ്ടായിരുന്നെങ്കിൽ എന്നും ചിന്തിക്കുന്നവരുണ്ട്, എന്നാൽ അങ്ങനെയുള്ളൊരു ഭാവി വളരെ അകലെയല്ലെന്ന് തോന്നുന്നു.

Advertisement

ബ്ലൂംബെർഗിലെ ഒരു റിപ്പോർട്ടനുസരിച്ച്, മനുഷ്യൻറെ വികാരങ്ങളെ തിരിച്ചറിയാൻ കഴിയുന്നതും ധരിക്കാവുന്നതുമായ ഉപകരണം വികസിപ്പിക്കാൻ ആമസോൺ ലാബ് 126-ൽ പ്രവർത്തിക്കുന്നു.

Advertisement

ആമസോൺ ലാബ് 126

ബ്ലൂംബർഗിന് ആന്തരികമായി വിവരങ്ങളിലേക്ക് കടക്കുവാനുള്ള പ്രവേശനം ലഭിച്ചിരുന്നു, അത് ആരോഗ്യ സംരക്ഷണത്തിൻറെ കാറ്റഗറിയിൽ വരുന്ന ധരിച്ചുകൊണ്ട് നടക്കാവുന്ന ഒരു ഗാഡ്ജറ്റാണ്, മനുഷ്യ വികാരങ്ങളെ വായിക്കാനുള്ള കഴിവ് ഈ ഉപകരണത്തിനുണ്ട്. ആമസോണിൻറെ ഫയർ ഫോൺ, എക്കോ സ്മാർട്ട് സ്പീക്കർ എന്നിവയ്ക്കായി ആമസോൺ ലാബ് 126-ൽ പ്രവർത്തിച്ചിരുന്നു.

വെയറബിൾ ഡിവൈസ്

ഈ വെയറബിൾ ഡിവൈസ് ഒരു സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിൽ പ്രവർത്തിക്കാനുതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഒരിക്കൽ സോഫ്റ്റ്വെയർ ഉപയോഗിച്ച് ബന്ധപ്പെടുത്തിയ ഉപകരണം, ധരിക്കുന്ന വ്യക്തിയുടെ ശബ്ദത്തിൽ നിന്ന് വൈകാരിക നില തിരിച്ചറിയുന്നു.

ആശയവിനിമയം

ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, "മറ്റുള്ളവരുമായി കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ എങ്ങനെ മുന്നോട്ട് പോകണമെന്ന് ഉപദേശിക്കാൻ സാങ്കേതികതയ്ക്ക് സാധിക്കുമെന്ന് രേഖകൾ കാണിക്കുന്നു." ഈ പ്രൊജക്റ്റ് എത്രത്തോളം എത്തിയിട്ടുണ്ടെന്നോ അല്ലെങ്കിൽ അത് വാണിജ്യ ഉപകരണമായി എപ്പോൾ ലഭ്യമാകുമേന്നോ എന്ന് ഇതുവരെ വ്യക്തമല്ലെന്ന് റിപ്പോർട്ട് പറയുന്നു.

പ്രോട്ടോടൈപ്പ് ഹാർഡ്വെയർ

ആമസോൺ അതിൻറെ ടീമുകൾക്ക് ഈ ഉൽപന്നം പരീക്ഷിച്ചുനോക്കുവാനായി നൽകി, എന്നാൽ, പൊതുജനങ്ങൾക്ക് ഇതുവരെ ഉപയോഗിച്ച് നോക്കുവാനായി നൽകിയിട്ടില്ല. ഈ പദ്ധതി രഹസ്യനാമം എന്നത് 'ഡിലൻ' എന്നാണ്, ഇപ്പോൾ ഒരു ബീറ്റാ പരീക്ഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ പരിശോധനയിൽ പ്രോട്ടോടൈപ്പ് ഹാർഡ്വെയർ, ഇമോഷൻ ഡിറ്റക്ഷൻ സോഫ്റ്റ്വെയർ അല്ലെങ്കിൽ രണ്ടും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് പ്രകാരം വ്യക്തമാക്കുന്നു.

ഇമോഷൻ ഡിറ്റക്ഷൻ

അസാധാരണമായ വൈകാരിക സാഹചര്യങ്ങൾ കണ്ടുപിടിക്കാൻ കഴിവുള്ള സാങ്കേതിക വിദ്യക്കാണ് ഇപ്പോൾ പേറ്റന്റ് ഫയൽ ചെയ്യ്തിരിക്കുന്നത്. അത്തരം ഒരു ഉപകരണം തീർച്ചയായും ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ഡാറ്റ ഒരു തരത്തിലുള്ള ഉത്കണ്ഠയ്ക്ക് കാരണമാകുന്നു, ഒരു വ്യക്തിയുടെ വൈകാരികാവസ്ഥ മനസിലാക്കുന്നതിനും അതിനനുസരിച്ച് ഉപദേശിക്കുന്നതിനുമായി അത്തരമൊരു ഉപകരണത്തിന് നല്ല വശങ്ങൾ ഉണ്ട്.

ശബ്ദരേഖകൾ

എന്നാൽ ഇത്തരം വിവരങ്ങൾ ചോർന്നുപോകുമോ എന്ന ഭീഷണിയിലാണ്. ഈ വർഷത്തിൻറെ ആരംഭത്തിൽ, എക്കോ സ്‌പീക്കറുകൾ പിടിച്ചെടുക്കുന്ന ശബ്ദരേഖകൾ ശ്രവിക്കുന്നതിനായി ആമസോണിന് ഒരു ടീം തന്നെയുണ്ടായിരുന്നു.

Best Mobiles in India

English Summary

Conveying emotions is a hard thing for some. Many a times we wish there was a machine that could do it for us. It looks like that future isn’t too far. According to a report from Bloomberg, Amazon is working with Lab126 to develop a wearable device that can recognise human emotions. Bloomberg had access to internal documents where the device was referred to as a wrist-worn gadget falling under the health and wellness category, with the ability to read human emotions.