ആമസോണിന്റെ ഈ പദ്ധതി നിങ്ങള്‍ വിശ്വസിക്കുമോ?


ആമസോണ്‍ പുതിയ ഉത്പന്നം അവതരിപ്പിക്കുന്നു. ഇതിനിടയില്‍ തന്നെ പല തരത്തിലുളള ഉത്പന്നങ്ങളും കീഴടക്കിക്കഴിഞ്ഞു ആമസോണ്‍. ബ്ലൂംബെര്‍ഗിന്റെ അഭിപ്രായത്തില്‍ ആമസോണ്‍ ഇപ്പോള്‍ വളര്‍ത്തു മൃഗങ്ങള്‍ക്കായുളള ഭക്ഷണത്തിന്റെ വില്‍പന ആരംഭിക്കുന്നു എന്നാണ്. അതായത് ഇനി മുതല്‍ വര്‍ത്തു നായകളുടെ ഭക്ഷണം ആമസോണിലൂടെ നിങ്ങള്‍ക്കു വാങ്ങാം.

Advertisement

വാഗ് എന്നാണ് ഈ പെറ്റ് പ്രോഡക്ട് ഉല്‍പന്നത്തിന്റെ പേര്. 2011ല്‍ ആമസോണ്‍ വാഗ്.കോം സ്വന്തമാക്കിയതോടെയാണ് പുതിയ സംരഭത്തിന് പേരു ലഭിച്ചത്. ഇപ്പോള്‍ വെബ്‌സൈറ്റ് ആമസോണ്‍ ലാന്‍ഡിംഗ് പേജിലേക്ക് നിങ്ങളെ നയിക്കുന്നു. അതില്‍ നായയുടെ ആഹാരം വ്യത്യസ്ഥ തരത്തിലാണുളളത്. ചിക്കന്‍, ബീഫ്, സാല്‍മണ്‍, ടര്‍ക്കി എന്നിങ്ങനെ. നായക്കുട്ടികള്‍ക്കും മുതിര്‍ന്ന നായകള്‍ക്കുമുളള ആഹാരമാണ് ഇതില്‍ നല്‍കുന്നത്. കൂടാതെ 5, 15, 30 എന്നീ പൗണ്ട് ബാഗുകളിലായാണ് ഇത് വില്‍ക്കുന്നതും.

Advertisement

നിങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്ലൊരു ഭക്ഷണം നിര്‍ണ്ണയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പല വിധത്തിലുളള പരിശോധനയും നടത്തിയിട്ടു വേണം ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ വാഗ്‌ലൈന്‍ അതില്‍ ഏതൊക്കെ ഘടകങ്ങളാണ് ചേര്‍ന്നിരിക്കുന്നത് എന്നതിനെ കുറിച്ച് ടെസ്റ്റുകള്‍ ചെയ്തതിനു ശേഷമാണ് അത് വില്‍പനക്കെത്തിക്കുന്നത്.

'No grain added' എന്ന ലേബലും ചേര്‍ത്താണ് അവര്‍ ഇത് ഇറക്കുന്നത്. അതായത് അവര്‍ ധാന്യം, ഗോതമ്പ് എന്നീ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നര്‍ത്ഥം. ആമസോണിന്റെ ഈ പുതിയ സംരംഭം അതിന്റെ വരുമാനത്തില്‍ മികച്ച ലാഭമാണുണ്ടാക്കുന്നത്. 2018ല്‍ അമേരിക്ക അവരുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് 72 ശതമാനം ഡോളറാണ് ചെലവഴിക്കുന്നത്.

Advertisement

ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018 അവസാനം ആമസോണ്‍ ഡൊമസ്റ്റിക് റോബോട്ടുകളെ പരീക്ഷിക്കുകയും 2019ല്‍ അവ ലോഞ്ചിംഗിനെ ലക്ഷ്യം വച്ചിരിക്കുകയുമാണ്. ആമസോണിന് പ്രത്യേകമായി ഒരു റോബോടിക്‌സ് ഡിവിഷനുണ്ട്. അവിടെ വ്യവസായ യന്ത്രങ്ങളെ വികസിപ്പിച്ചെടുക്കുന്നു. ഈ പുതിയ പ്രോജക്ട് ആമസോണ്‍ ലാബ്126 ന്റെ പ്രസിഡന്റ് ഗ്രെഗ് സെഹറിന്റെ നേതൃത്വത്തിലാണ്.

പങ്കാളിയെ കണ്ടെത്താനുള്ള സൗകര്യം, ഓഗ്മെന്റഡ് റിയാലിറ്റി.. ഫേസ്ബുക്കിൽ അടിമുടി മാറ്റം

കാലിഫോര്‍ണിയയുടെ അടിസ്ഥാനത്തിലാണ് ഈ ലാബ്. എക്കോ, ഫയര്‍ലൈന്‍ ഉത്പന്നങ്ങള്‍ക്കു വേണ്ടി ഹാര്‍ഡ്‌വയര്‍ സംഖം പ്രവര്‍ത്തിക്കുന്നു. ജോബ് പേജില്‍ നിരവധി റോബോട്ടിക്‌സ് അടിസ്ഥാനമാക്കി ജോബുകളും നല്‍കിയിട്ടുണ്ട്.

Best Mobiles in India

Advertisement

English Summary

Amazon is stepping into the pet business with its own dog food. The new line of pet food will be called Wag.