വിവിധ ടെലിവിഷന്‍ മോഡലുകള്‍ക്ക് വമ്പന്‍ ഓഫുമായി ആമസോണ്‍ സമ്മര്‍ സെയില്‍ 2019


ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണില്‍ ഓഫറുകളുടെ പെരുമഴ. ആമസോണ്‍ സമ്മര്‍ സെയില്‍ 2019ലൂടെ വിവിധ ടെലിവിഷനുകള്‍ക്കായി നിരവധി ഓഫറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഓഫറിലൂടെ 8,990 രൂപ മുതല്‍ ടി.വികള്‍ ലഭിക്കും. മാത്രമല്ല നോ കോസ്റ്റ് ഇ.എം.ഐ ഓപ്ഷനും ലഭ്യമാണ്.

പഴയ ടി.വി എക്‌സ്‌ചെഞ്ച് ചെയ്യുന്നവര്‍ക്കും ഓഫര്‍ ലഭിക്കും. ഇ.എം.ഐ സംവിധാനവും ലഭ്യമാണ്. സെയിലിലൂടെ ടി.വി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഓഫറുകളെപ്പറ്റി വിവരിക്കുകയാണ് ഇവിടെ. കൂടുതലറിയാന്‍ തുടര്‍ന്നു വായിക്കൂ...

ബി.പി.എല്‍ 32 ഇഞ്ച് ടി.വി

19,990 രൂപ വിലയുള്ള ബി.പി.എല്‍ 32 ഇഞ്ച് ഹൈ ഡെഫനിഷന്‍ എല്‍.ഇ.ഡി ടി.വി 8,990 രൂപയ്ക്കാണ് ഓഫറിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. 11,000 രൂപയാണ് ആകെ ലാഭമായി ഉപയോക്താവിനു ലഭിക്കുക. 1366X768 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. എച്ച്.ഡി.എം.ഐ പോര്‍ട്ടുകള്‍, യു.എസ്.ബി പോര്‍ട്ട് എന്നീ കണക്ടീവിറ്റി സംവിധാനങ്ങള്‍ ടി.വിയിലുണ്ട്.

എം.ഐ എല്‍.ഇ.ഡി ടി.വി

54,999 രൂപ വിലയുള്ള ഷവോമിയുടെ എം.ഐ എല്‍.ഇ.ഡി ടി.വി 44,999 രൂപയ്ക്ക് സമ്മര്‍ സെയില്‍ 2019ലൂടെ വാങ്ങാനാകും. 55 ഇഞ്ച് വലിപ്പമുള്ള ടി.വിയാണിത്. കൂടാതെ 4കെ അള്‍ട്രാ എച്ച്.ഡി ഡിസ്‌പ്ലേയും ടി.വിക്കുണ്ട്. 3840X2160 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടുകളാണ് ടി.വിക്കുള്ളത്.

കൃത്യമായ റിസല്‍ട്ട് ലഭിക്കാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ പത്ത് സേര്‍ച്ച് ട്രിക്കുകള്‍

സാംസംഗ് 43 ഇഞ്ച് ടി.വി

44,900 രൂപ വിലയുള്ള സാംസംഗ് 43 ഇഞ്ച് ഫുള്‍ എച്ച.ഡി എല്‍.ഇ.ഡി ടിവി 28,999 രൂപയ്ക്കാണ് ഓഫറിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. 15,901 രൂപയാണ് ആകെ ഓഫര്‍ ലഭിക്കുക. 43 ഇഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. 1920X1080 പിക്‌സലാണ് റെസലൂഷന്‍.

പാനസോണിക് 4കെ ടി.വി

വിപണിയില്‍ 84,900 രൂപ വിലയുള്ള പാനസോണിക് 43 ഇഞ്ച് 4കെ യു.എച്ച്.ഡി എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വിക്ക് 39,999 രൂപയാണ് ഓഫര്‍ വില. ആകെ 44,901 രൂപ ഡിസ്‌കൗണ്ടായി ലഭിക്കും. 4കെ റെസലൂഷനുള്ള ടി.വിയില്‍ മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടുകള്‍, രണ്ട് യു.എസ്.ബി പോര്‍ട്ട് എന്നിവയുണ്ട്.

എല്‍.ജി 4കെ സ്മാര്‍ട്ട് ടി.വി

വിപണിയില്‍ 84,990 രൂപ വിലയുള്ള എല്‍.ജി 49 ഇഞ്ച് യു.എച്ച്.ഡി എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വി 52,967 രൂപയ്ക്ക് ആമസോണ്‍ സമ്മര്‍ സെയില്‍ 2019ലൂടെ വാങ്ങാനാകും. 32,023 രൂപയാണ് ഡിസ്‌കൗണ്ടിലൂടെ ലഭിക്കുന്ന ലാഭം. 3840X2160 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ട്, രണ്ട് യു.എസ്.ബി പോര്‍ട്ട് എന്നിവ ടി.വിയിലുണ്ട്.

Most Read Articles
Best Mobiles in India
Read More About: amazon sale xiaomi samsung

Have a great day!
Read more...

English Summary

Amazon Summer sale 2019: TVs from Xiaomi, Samsung and others starting Rs 8,990