സുഹൃത്തുക്കള്‍ക്ക് ഏത് വൈനാണ് ഇഷ്ടമെന്ന് ഈ ആപ് പറഞ്ഞു തരും....!


നിങ്ങളുടെ സുഹൃത്തിന് മദ്യപിക്കാനുളള താല്‍പ്പര്യമുണ്ടോ, അല്ലെങ്കില്‍ നിങ്ങള്‍ ഏതെങ്കിലും പാര്‍ട്ടി ഓര്‍ഗനൈസ് ചെയ്യുന്നുണ്ടോ. ഇത്തരം കാര്യങ്ങള്‍ക്ക് ബിയര്‍ അല്ലെങ്കില്‍ വൈന്‍ അറേജ് ചെയ്യേണ്ടി വരും, വളരെ ബുദ്ധിമുട്ടായിരിക്കും സുഹൃത്തുക്കളുടെ ഇഷ്ടത്തിനനുസരിച്ച ബിയര്‍ തിരഞ്ഞെടുക്കുകയെന്നത്.

Advertisement

എന്നാല്‍ നിങ്ങളുടെ മൊബൈലില്‍ നെക്സ്റ്റ് ഗ്ലാസ് ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇഷ്ടപ്പെട്ട ബിയര്‍ ഏതാണെന്ന് അന്വേഷിച്ച് മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല ഏതൊക്കെ ബിയറുകളില്‍ എത്ര ഷുഗര്‍ ഉണ്ട്, പാനീയത്തിലെ മറ്റ് ഉളളടക്കങ്ങളുടെ അളവുകള്‍ എത്രയാണ് തുടങ്ങിയ കാര്യങ്ങളും ഈ ആപ് നിങ്ങള്‍ക്ക് പറഞ്ഞ് തരും. ഈ ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഐഒഎസ് സ്‌റ്റോറില്‍ നിന്നും സൗജന്യമായി നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Advertisement

ഈ ആപ് ഉപയോഗിക്കുന്നതിനായി സ്മാര്‍ട്ട്‌ഫോണിനെ ബിയര്‍ ബോട്ടിലിന്റെ മുന്‍പായി വയ്ക്കുക. ആപ് ബോട്ടിലിനെ സ്‌കാന്‍ ചെയ്ത് അതില്‍ അടങ്ങിയിരിക്കുന്ന കലോറിയും ആല്‍ക്കഹോളും നിങ്ങള്‍ക്ക് പറഞ്ഞ് തരുന്നതാണ്. ആപിനെ ആദ്യം ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡിനെ റേറ്റ് ചെയ്യേണ്ടതുണ്ട്. നെക്സ്റ്റ് ഗ്ലാസ് ആപില്‍ 23,000 ബിയര്‍ ബ്രാന്‍ഡാണ് നല്‍കിയിരിക്കുന്നത്.

ഈ ആപ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Best Mobiles in India

Advertisement

English Summary

An app introduced to scans wine and beer bottles.