ആന്‍ഡ്രോയിഡില്‍ വോയ്‌സ് ബ്ലോഗിംഗ് നടത്താം



നമ്മള്‍ മലയാളികള്‍ എന്തിനെക്കുറിച്ചും വാചാലരാകും അതിന് ഒറു വേദി കിട്ടിയാല്‍ മാത്രം മതി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍+ എന്നിവ നോക്കിയാല്‍ കാണാം മലയാളികളുടെ സജീവ സാന്നിധ്യം. മാത്രമല്ല സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനുമായി മലയാളത്തില്‍ ഇന്ന് ഒട്ടനവധി മികച്ച ബ്ലോഗുകള്‍ ഉണ്ട്.

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതുതായൊരു ബ്ലോഗ് ആപ്ലിക്കേഷന്‍ എത്തിയിട്ടുണ്ട്. ബബ്ലി എന്നാണ് ഇതറിയപ്പെടുന്നത്. ഒരു സോഷ്യല്‍ വോയ്‌സ് ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുമായി നിങ്ങള്‍ക്ക് സ്വന്തം ശബ്ദത്തില്‍ ആശയവിനിമയം നടത്താം. ഐഫോണിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

Advertisement

ബബിള്‍ മോഷന്‍ എന്ന കമ്പനിയാണ് 2010ല്‍ ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഇതിന് ലോകത്താകമാനമായി 1.6 ലക്ഷം ഉപയോക്താക്കള്‍ (ബബ്‌ളേഴ്‌സ്) ഉണ്ട്. അമിതാഭ് ബച്ചന്‍, മാധവന്‍, പ്രിയങ്ക ചോപ്ര, ലേഡി ഗഗ ഉള്‍പ്പടെയുള്ള സെലബിറ്റികള്‍ ഈ ആപ്ലിക്കേഷന്‍ നെറ്റ്‌വര്‍ക്കിലുണ്ട്. അവരുമായി കണക്റ്റാകാനും നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും സ്വന്തം ശബ്ദത്തില്‍ ഷെയര്‍ ചെയ്യാനുമാണ് ഈ വേദിയിലൂടെ സാധിക്കുക.

Advertisement

ബബ്ലി നെറ്റ്‌വര്‍ക്കില്‍ മാത്രമല്ല ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയും നിങ്ങളുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനാകും. ടെക്‌സ്റ്റ് അധിഷ്ഠിത ആശയവിനിമയങ്ങള്‍ പോലെ ശബ്ദ ആശയവിനിമയങ്ങള്‍ക്കും കമന്റുകള്‍ നല്‍കാവുന്നതാണ്. നിങ്ങളുടെ കമന്റ് ആരെങ്കിലും ലൈക്ക് ചെയ്താലോ ഫോളോ ചെയ്താലോ നോട്ടിഫിക്കേഷന്‍ ലഭിക്കും.

Best Mobiles in India

Advertisement