ആന്‍ഡ്രോയിഡ് മെസേജസിലൂടെ വെബില്‍ സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയും


ഏവരും ഇപ്പോള്‍ ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുളള സേവനങ്ങളിലാണ് ഏറെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാല്‍ ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ RCS അടിസ്ഥാനമാക്കിയുളള മെസേജിംഗിനായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. RCS അടിസ്ഥാനമാക്കിയുളള ആന്‍ഡ്രോയിഡ് മെസേജുകളെ കുറിച്ച് ഇതിനു മുന്‍പു തന്നെ ടെക് ഭീമന്‍ ഗൂഗിള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ആരും അത്ഭുതപ്പെടേണ്ട കാര്യമില്ല.

Advertisement

ഉപയോക്താക്കള്‍ക്ക് അവരുടെ ഡെസ്‌ക്‌ടോപ്പില്‍ നിന്നോ അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ നിന്നോ സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും ആന്‍ഡ്രോയിഡ് മെസേജസിലേക്ക് ഒരു കൂട്ടം ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് ഗൂഗിളിന്റെ ഔദ്യോഗിക പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

ഇനി മുതല്‍ ഒരു പുതിയ വെബ് ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍ ആന്‍ഡ്രോയിഡ് മെസേജസ് ആപ്പ് ബന്ധിപ്പിക്കാന്‍ കഴിയും. ടെക്‌സ്റ്റ്, ഇമേജുകള്‍, സ്റ്റിക്കറുകള്‍, ഇമോജികള്‍ എന്നിവ പോലുളള എല്ലാ ഫോര്‍മാറ്റും ഈ സവിശേഷത പിന്തുണയ്ക്കും. കൃത്യമായ വിശദാംശങ്ങള്‍ അറിയണങ്കില്‍ ഈ സവിശേഷത ഉപകരണത്തില്‍ വന്നു തുടങ്ങണം. കൂടാതെ ഈ സവിശേഷതയുടെ ലഭ്യത സെല്‍ ഫോണ്‍ കാരിയര്‍ ആശ്രയിച്ചിരിക്കും കൂടാതെ RCS പിന്തുണയ്ക്കുന്നോ ഇല്ലയോ എന്നു കൂടി കണക്കിലെടുക്കും.

വെബില്‍ ആന്‍ഡ്രോയിഡ് സന്ദേശങ്ങള്‍ ഉപയോഗിക്കണം എങ്കില്‍ ഉപയോക്താക്കള്‍ ആദ്യം അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്, അതായത് അലോ അല്ലെങ്കില്‍ വാട്ട്‌സാപ്പിനെ പോലെ. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ ഉപയോക്താവ് മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും ഒരു QR കോഡ് സ്‌കാന്‍ ചെയ്യേണ്ടി വരും. അങ്ങനെ ഉപകരണവും ആപ്പും ബന്ധിപ്പിക്കാനാകും. ഇതു ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ഉപയോക്താവിന് Web UIയില്‍ നിന്നും മെസേജുകള്‍ അയക്കാനും അതു പോലെ സ്വീകരിക്കാനും കഴിയും. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് മെസേജ് ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കിലും ഈ സവിശേഷതയുടെ ലൈവ് ഇതു വരെ എത്തിയിട്ടില്ല. വരും ആഴ്ചകളില്‍ ഈ സവിശേഷത എത്തുമെന്നു നമുക്കു പ്രതീക്ഷിക്കാം.

Advertisement

ഇതു കൂടാതെ ആന്‍ഡ്രോയിഡ് മെസേജസ് ആപ്പില്‍ മറ്റു പുതിയ സവിശേഷതകളും എത്തിയിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ജിഫ് തിരയുന്നതിനായി ടെക്സ്റ്റ് കംപോസ് ബാറില്‍ 'plus' എന്നതില്‍ ക്ലിക്ക് ചെയ്യാം. കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ സംഭാഷണത്തിനുളളില്‍ തന്നെ വലതു വശത്തായി ലിങ്കുകളുടെ പ്രിവ്യൂവും കാണാന്‍ കഴിയും, അതായത് മറ്റു തത്ക്ഷണ മെസേജിംഗ് ആപ്പു പോലെ.

'Android Smart Reply' ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഇംഗ്ലീഷില്‍ ലഭ്യമാണ്. വരും ദിവസങ്ങളില്‍ ഇത് മറ്റു ഭാഷകളിലും ലഭ്യമാകുമെന്നു പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് മെസേജുകള്‍ ടൈപ്പ് ചെയ്യാതെ തന്നെ ഇന്‍സ്റ്റന്റ് ടെക്സ്റ്റ് അയക്കുന്നതിന് ഏതെങ്കിലും ഒരു Smart Replies ല്‍ ടാപ്പ് ചെയ്താല്‍ മതി.

Advertisement

വോഡാഫോണിന്റെ 511 രൂപ, 569 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ അറിയാം

Best Mobiles in India

English Summary

Android “Messages” will soon allow users to send text from the web