ആന്‍ഡ്രോയിഡ് Pയുടെ കൂടെ ആന്‍ഡ്രോയിഡ് ടിവിക്കും പുത്തന്‍ ഉണര്‍വ്


ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍ഡ് I/O 2018 ഗൂഗിളിന്റെ ഭാവി പദ്ധതികളുടേയും ഉല്‍പന്നങ്ങളുടേയും സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയ ഏറെ പ്രധാനപ്പെട്ട ഒരു വേദിയായിരുന്നു. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് പി, കൂടുതല്‍ മികച്ച ഗൂഗിള്‍ അസിസ്റ്റന്റ്, അപ്‌ഡേറ്റ് ചെയ്ത ഗൂഗിള്‍ ന്യൂസ്, ഗൂഗിള്‍ മാപ്പിലെ പുതിയ ഫീച്ചറുകള്‍, ഗൂഗിള്‍ ലെന്‍സ് എന്നിവയായിരുന്നു ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ നടത്തിയ മുഖ്യ പ്രഭാഷണത്തില്‍.

Advertisement

ഇവ കൂടാതെ തന്നെ ആന്‍ഡ്രോയിഡ് ടിവിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. മൂന്നു പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകളാണ് ഇതില്‍ വരുത്തിയിരിക്കുന്നത്. അതായത് മികച്ച പ്രകടനം, എളുപ്പത്തിലുളള സജ്ജീകരണം, ക്രമീകരണത്തിലേക്കുളള മികച്ച ആക്‌സസ്.

Advertisement

ടിവിയുടെ പ്രകടനത്തെ കുറിച്ചു പറയുകയാണെങ്കില്‍ ശക്തമായ ഹാര്‍ഡ്‌വയര്‍ ഉളളതിനാല്‍ സുഗമമായ അനുഭവം നല്‍കുന്നു. കുറഞ്ഞ റാമുളള ഉപകരണങ്ങളില്‍ ആന്‍ഡ്രോയിഡ് സ്റ്റുഡിയോ മെമ്മറി പ്രൊഫൈലര്‍ ഉപയോഗിക്കാനും ഗൂഗിള്‍ ഡവലപ്പര്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ്. ആന്‍ഡ്രോയിഡ് 'പി' യുടെ വരവോടു കൂടി ആന്‍ഡ്രോയിഡ് ടിവിയുടെ പ്രോസസറില്‍ മെച്ചപ്പെട്ട സവിശേഷതകളും കൂടാതെ അപ്‌ഗ്രേഡില്‍ മാറ്റങ്ങളും വരും.

എത്രയും പെട്ടന്നു തന്നെ നിങ്ങളുടെ ടിവി ആന്‍ഡ്രോയിഡ് ഹാന്‍സെറ്റ് ഉപയോഗിച്ച് ലിങ്ക് ചെയ്യാനും സജീകരിക്കനുമായി നിങ്ങളുടെ ഫോണില്‍ ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കും. നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഉപയോക്താവാണെങ്കില്‍ അതിനായി മെച്ചപ്പെട്ട വെബ്ബ്രൗസറും ഉണ്ട്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ കാണുന്ന അതേ ആന്‍ഡ്രോയിഡ് അക്കൗണ്ട് ലിങ്ക് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു അധികം പ്ലേ ഓട്ടോ ഇന്‍സ്‌റ്റോള്‍ സ്‌റ്റെപ്പ് അവിടെ കാണിച്ചു തരുന്നു.

Advertisement

എവിടിരുന്നു വേണമെങ്കിലും നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും മറ്റു കമ്പ്യൂട്ടറിലേക്ക് ആക്‌സസ് ചെയ്യാം

അതിനു ശേഷം, നിങ്ങളുടെ ഹാന്‍സെറ്റില്‍ ഉപയോഗിക്കുന്ന മീഡിയ ആപ്ലിക്കേഷനുകളുടെ ആന്‍ഡ്രോയിഡ് ടിവി പതിപ്പ് സ്വപ്രേരിതമായി ഡൗണ്‍ലോഡ് ചെയ്യണമോ എന്നു ചോദിക്കും'. എന്നാല്‍ നിങ്ങളുടെ ഫോണിലോ ടാബ്ലറ്റിലോ ഇത് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ സ്വമേധയ നെറ്റ്ഫ്‌ളിക്‌സ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പ്ലേ സ്‌റ്റോര്‍ വഴി ട്രാക്ക് ചെയ്യേണ്ടതില്ല.

കൂടാതെ സെറ്റിംഗ്‌സ് മെനുവും കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡ് പി ഉപയോഗിച്ച് വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് ടിവി ഉപയോഗിക്കാന്‍ വളരെ എളുപ്പവും വേഗതയേറിയതുമാണ്.

Best Mobiles in India

Advertisement

English Summary

Android P Means New Features For Android TV Also