ആൻഡ്രോയിഡ് പി വേണോ അതോ ഓറിയോ തന്നെ മതിയോ? 8 കാരണങ്ങൾ!


ആൻഡ്രോയിഡ് പി എന്ന ആൻഡ്രോയിഡ് പൈ എത്തിയിരിക്കുകയാണല്ലോ. ഗൂഗിൾ പിക്സൽ ഫോണുകളിലും ഫ്ലാഗ്ഷിപ്പ് ലെവൽ ഫോൺ മോഡലുകളിലുമായിരിക്കും ആദ്യമാദ്യം ഈ പുതിയ ആൻഡ്രോയിഡ് വേർഷൻ അപ്‌ഡേറ്റ് എത്തുക എങ്കിലും വൈകാതെ തന്നെ മറ്റു പല ഫോണുകൾക്കും ഈ അപ്‌ഡേറ്റ് ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം. എന്തായാലും ഇന്നിവിടെ ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്നത് ഇപ്പോൾ ഇറങ്ങിയ ആൻഡ്രോയിഡ് 9 പൈ വേർഷനും അതിന് മുമ്പിറങ്ങിയ ആൻഡ്രോയിഡ് 8 ഓറിയോ വേർഷനും തമ്മിലുള്ള പ്രധാന മാറ്റങ്ങളെ കുറിച്ചാണ്.

Advertisement

പുതിയ രൂപത്തിൽ ആൻഡ്രോയിഡ് പൈ

അടിമുടി മാറ്റം എന്ന് പറയാൻ പറ്റില്ലെങ്കിലും ഏറെക്കുറെ രൂപത്തിൽ സാരമായ മാറ്റങ്ങളോടെയാണ് ആൻഡ്രോയ്ഡ് പൈ എത്തുന്നത്. മുൻ വേർഷനായ ആൻഡ്രോയ്ഡ് ഓറിയോയുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാറ്റം നോട്ടിഫികേഷൻ ലോഞ്ചർ, ഹോം സ്ക്രീൻ, ഗസ്റ്ററുകൾ, നാവിഗേഷൻ ബട്ടണുകൾ, സെറ്റിങ്‌സ്, ഡാഷ്ബോർഡ് തുടങ്ങി എല്ലായിടത്തും പ്രകടമാണ്.

Advertisement
ഡിജിറ്റൽ വെൽബീയിങ്

ഫോൺ ഉപയോഗം കൂട്ടാൻ അല്ല, മറിച്ച് കുറയ്ക്കാൻ ആണ് ആൻഡ്രോയ്ഡ് പി കൂടുതൽ പരിഗണന കൊടുക്കുന്നത്. അതിനായി പുതിയ ഡിജിറ്റൽ വെൽബീയിങ് സൗകര്യം ഈ വേർഷനിൽ ഉണ്ട്. ഇതിനാവശ്യമായ പുതിയ ഡാഷ്‌ബോർഡ് ആൻഡ്രോയിഡ് പിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷെ ആൻഡ്രോയിഡ് പി യിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഫീച്ചർ ഇതായിരിക്കും. ഇതുപയോഗിച്ച് ഒരു ദിവസം നിങ്ങൾ ഏതൊക്കെ ആപ്പുകൾ എത്ര സമയം ഉപയോഗിച്ചു, ഫോൺ എത്ര നേരം ഉപയോഗിച്ചു തുടങ്ങി ഫോണിൽ നിങ്ങൾ ചിലവഴിച്ച ഓരോന്നും വ്യക്തമായി അറിയാൻ സാധിക്കും. ഇത് നിങ്ങളുടെ ഉപയോഗത്തിനും കുട്ടികളുടെ മേൽ നിയന്ത്രണം ഏർപ്പെടുന്നതിനും തുടങ്ങി വശാലമായ ഒരു ആശയത്തലേക്കുള്ള വാതിലാണ് തുറക്കുന്നത്.

നെറ്റ് മോഡ്

നിലവിൽ ഈ നെറ്റ് മോഡ് സൗകര്യം ആൻഡ്രോയ്ഡ് ഓറിയോയിൽ തന്നെ ലഭ്യമായിരുന്നെങ്കിലും അതിലേക്ക് അല്പം കൂടെ മെച്ചപ്പെട്ട സവിശേഷതകൾ ചേർത്താണ് പുതിയ നൈറ്റ് മോഡ് ആൻഡ്രോയ്ഡ് പിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Adaptive Brightness നിയന്ത്രണം

വളരെ മെച്ചപ്പെട്ട രീതിയിലുള്ള ഒരു Adaptive Brightness സംവിധാനം ആൻഡ്രോയ്ഡ് ഓറിയോയിൽ തന്നെ നമ്മൾ കണ്ടതുമാണ് ഉപയോഗിച്ചതുമാണ്. എന്നാൽ അതിൽ നിന്നെല്ലാം മാറി കുറച്ചുക്കൂടെ മെച്ചപ്പെട്ട രീതിയിലുള്ള Adaptive Brightness ആണ് ഇവിടെ ആൻഡ്രോയ്ഡ് പിയിൽ നിങ്ങൾക്ക് ലഭ്യമാകുക.

Adaptive ബാറ്ററി നിയന്ത്രണം

ഇവിടയാണ് ആൻഡ്രോയിഡ് പി വീണ്ടും ശ്രദ്ധനേടുന്നത്. ഇന്നുവരെ ആൻഡ്രോയിഡ് അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച ബാറ്ററി നിയന്ത്രണം ആണ് ആൻഡ്രോയിഡ് പിയിൽ നമുക്ക് കാണാൻ കഴിയുക. ഓരോ ആപ്പുകളുടെയും ഉപയോഗമനുസരിച്ചുള്ള കൃത്യമായ വിലയിരുത്തലുകളും നിയന്ത്രണവും ആൻഡ്രോയിഡ് പിയിലൂടെ ഇപ്പോൾ സാധ്യമാകും.

വോളിയം കൺട്രോൾ

രൂപത്തിൽ സാരമായ മാറ്റങ്ങളുമായി എത്തുന്ന മറ്റൊന്നാണ് വോളിയം കൺട്രോൾ ബട്ടണിൽ വന്നിട്ടുള്ള പ്രകടമായ മാറ്റങ്ങൾ. നിലവിൽ ഉണ്ടായിരുന്ന വരകൾക്ക് പകരം കൂടുതൽ മനോഹരമായ ഒപ്പം ഒന്ന് രണ്ട് സൗകര്യങ്ങൾ കൂടെ ചേർത്തിട്ടുള്ള ഒരു വോളിയം കൺട്രോൾ ഓപ്ഷൻ ആണ് ആൻഡ്രോയിഡ് പിയിൽ ന്മയ്ക്ക് ലഭ്യമാകുക.

കോപ്പി പേസ്റ്റ്

ആൻഡ്രോയിഡ് ഒഎസ് തുടങ്ങിയ കാലം മുതലേ ഉള്ള മികച്ചൊരു സൗകര്യമാണ് കോപ്പി പേസ്റ്റ്. കാതലായ മാറ്റങ്ങളൊന്നും അധികമായി വന്നിട്ടില്ലാത്ത ഈ ഓപ്ഷനുകളിലും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ആൻഡ്രോയ്ഡ് പി. ആൻഡ്രോയിഡ് ഓറിയോയിൽ കൊണ്ടുവന്നിട്ടുള്ളതിനേക്കാൾ സാരമായ മാറ്റങ്ങളോടെയാണ് ഇത് ഇവിടെ നമുക്ക് കാണാൻ കഴിയുക.

മാറ്റത്തോടെ റീസന്റ് ആപ്പ്സ്

റീസന്റ്റ് ആപ്പ്സ് എടുക്കുന്ന ഇന്റർഫേസ് കാര്യമായ മാറ്റത്തിന് വിധേയമാക്കിയിരിക്കുകയാണ് ആൻഡ്രോയിഡ് പിയിൽ. ഓറിയോയിൽ കാർഡുകളായി 3ഡി രൂപത്തിലായിരുന്നു റീസന്റ്റ് ആപ്പുകൾ കാണിച്ചിരുന്നത് എങ്കിൽ അത് മാറി ഓരോ ടാബുകളും വേറെ വേറെ കാണിക്കുന്ന രൂപത്തിലാണ് ഇത് ആൻഡ്രോയിഡ് പിയിൽ എത്തിയിരിക്കുന്നത്.

പഴയ ഫോണില്‍ നിന്നും പുതിയ ഫോണിലേക്ക് എങ്ങനെ ഡേറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം?


Best Mobiles in India

English Summary

Android Pie Vs Android Orio; 8 Major Changes