ഐഫോണിനെ പിന്നിലാക്കി ആന്‍ഡ്രോയിഡ് ഫോണുകള്‍ കുതിക്കുന്നു



ഐഫോണ്‍ പുറത്തിറക്കിയതോടെ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായി മാറി ആപ്പിള്‍.  ഒരു ഐഫോണ്‍ സ്വന്തമാക്കുക എന്നത് പലപ്പോഴും അന്തസ്സായി മാറി.

ഇങ്ങനെ ആപ്പിള്‍ ഐഫോണ്‍ അരങ്ങു വാഴുന്ന സമയത്താണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ വരവ്.  അത് വെറും വരവായിരുന്നില്ല, മറിച്ച് ഒരു മലവെള്ളപ്പാച്ചില്‍ തന്നെയായിരുന്നു.  ഐഫോണിനെ അപേക്ഷിച്ച് വളരെ വില കുറവാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എന്നത് എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളെയും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലേക്ക് അടുപ്പിച്ചു.

Advertisement

കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്നു മാസം കൊണ്ടു മാത്രം 54.7 ശതമാനം കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളാണ് കയറ്റുമതി ചെയ്യപ്പെട്ടത്.  157.8 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് നിര്‍മ്മാണ കമ്പനികള്‍ 2011ന്റെ അവസാന പാദത്തില്‍ കയറ്റുമതി ചെയ്തിരിക്കുന്നത്.

Advertisement

കഴിഞ്ഞ വര്‍ഷം ആകെ 491.4 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്.  ഇത് 2010നേക്കാള്‍ 61.3 ശതമാനം കൂടുതലാണ്.

ഇങ്ങനെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉയര്‍ന്ന സ്വീകാര്യത ലഭിക്കാന്‍ കാരണം ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ വരവ് തന്നെയാണ്.  സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിഭാഗത്തെ ജനകീയമാക്കുന്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിനുള്ള പങ്ക് ചെറുതല്ല.

2011ന്റെ അവസാന പാദത്തില്‍ അമേരിക്കയില്‍ വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളില്‍ ഐഫോണിനും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മാത്രം 90 ശതമാനത്തില്‍ കൂടുതലാണ്.  അതില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ 48 ശതമാനവും ഐഫോണ്‍ 43 ശതമാനവും.

അതായത് ഐഫോണിനേക്കാള്‍ ഒരു പടിയെങ്കിലും കൂടുതല്‍ ജനകീയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ തന്നെ.

Best Mobiles in India

Advertisement