ഈ വര്‍ഷം തന്നെ ആന്‍ഡ്രോയിഡില്‍ ടിവിയുമായി സോണി എത്തും....!


ആന്‍ഡ്രോയിഡ് ഒഎസില്‍ ടെലിവിഷനും എത്തും, ലാസ് വേഗസില്‍ നടന്ന സിഇഎസിലാണ് ഇത് സംബന്ധിച്ച സൂചനകള്‍ കമ്പനികള്‍ നല്‍കിയത്. ടെലിവിഷന്‍ നിര്‍മ്മാണ രംഗത്തെ അതികായകരായ സോണിയാണ് ഈ പദ്ധതിയുമായി ഏറെ മുന്നോട്ട് പോയിരിക്കുന്നത്.

Advertisement

സിഇഎസില്‍ പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതക്കള്‍ ആള്‍ട്രാ എച്ച്ഡി ടെലിവിഷനുകളുടെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് ആന്‍ഡ്രോയിഡ് ടെലിവിഷനുകള്‍ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവും വന്നിരിക്കുന്നത്.

Advertisement

ടെലിവിഷനില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്മാര്‍ട്ട് ടെലിവിഷനുകള്‍ക്ക് ഇപ്പോള്‍ പ്രചാരം കൂടുന്നുണ്ട്. അതുകൊണ്ട് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ മുഖ്യ ഓപ്പറേറ്റിങ് പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന് പലതും ചെയ്യാന്‍ സാധിക്കുമെന്നാണ് സോണി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മൈക്ക് ഫസുലോയുടെ അഭിപ്രായം.

സോണിയുടെ ആദ്യ ആന്‍ഡ്രോയിഡ് ടിവി ഈ വര്‍ഷം തന്നെ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഗെയിംസ് കളിക്കുന്നതില്‍ പുതിയ അനുഭവം വാഗ്ദാനം നല്‍കുന്നതായിരിക്കും ഈ ടിവിയെന്നാണ് സോണിയുടെ അവകാശം, ഒപ്പം ഗൂഗിള്‍ പ്ലേ ആപുകളും, ക്രോം കാസ്റ്റ് പോലുള്ള സംവിധാനങ്ങളും ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

Best Mobiles in India

Advertisement

English Summary

Android spreads to a new generation of smart televisions.