ആന്‍ഗ്രി ബേര്‍ഡ്‌സ് ഹീക്കി ഗെയിം വരുന്നു ജൂണ്‍ 18ന്



റോവിയോയുടെ ആന്‍ഗ്രി ബേര്‍ഡ്‌സ് ഗെയിം പുതിയ വേര്‍ഷനുമായി വീണ്ടും എത്തുന്നു. ജൂണ്‍ 18ന് ഇറങ്ങുന്ന പുതിയ ഗെയിമിന്റെ പേര് ആന്‍ഗ്രി ബേര്‍ഡ്‌സ് ഹീക്കി എന്നാണ്. ഈ ഗെയിമിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. 18.6 (ജൂണ്‍ 18) എന്ന് ആന്‍ഗ്രി ബേര്‍ഡ്‌സ് ഹീക്കി ഗെയിം പേജില്‍ കൊടുത്തിരിക്കുന്നതിനാലാണ് ജൂണ്‍ 18നാകും ഈ ഗെയിം പുറത്തിറക്കുക എന്ന് പ്രതീക്ഷിക്കുന്നത്.

ഫിന്നിഷ് ഫോര്‍മുല വണ്‍ താരമായ ഹീക്കി കൊവാലൈനെനോടുള്ള ആദരസൂചകമായിട്ടാണ് ഹീക്കി ഗെയിം റോവിയോ അവതരിപ്പിക്കുന്നതെന്നാണ് കരുതുന്നത്. കൂടാതെ ഹോംപേജിലെ ആന്‍ഗ്രി ബേര്‍ഡ്‌സ് ഹീക്കി ചിത്രത്തില്‍ ഫോര്‍മുല വണ്‍ കൊടിയും കാണാം.

Advertisement

ഇതാദ്യമായല്ല ആന്‍ഗ്രി ബേര്‍ഡ്‌സ് വേര്‍ഷനുകള്‍ ഇറക്കുന്നത്. മാര്‍ച്ച് 22ന് ആന്‍ഗ്രി ബേര്‍ഡ്‌സ് സ്‌പേസ് എന്ന വേര്‍ഷനായിരുന്നു റോവിയോ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ്, ഐഒഎസ്, പിസി പ്ലാറ്റ്‌ഫോമുകളില്‍ ഈ വേര്‍ഷന്‍ ഒരേ സമയമാണ് അവതരിപ്പിച്ചത്. ആന്‍ഗ്രി ബേര്‍ഡ്‌സ് സീസണ്‍സ്, റിയോ തുടങ്ങിയ ചില വേര്‍ഷനുകളും ഇതിന് മുമ്പ് ഇറക്കിയിരുന്നു.

Advertisement

പുതിയ ഹീക്കി ഗെയിം ഏതെല്ലാം വേര്‍ഷനുകളിലാകും എത്തുകയെന്ന് അറിവായിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ടാണ് ആന്‍ഗ്രി ബേര്‍ഡ്‌സിന് ലക്ഷക്കണക്കിന് ആരാധകരുണ്ടായത്. ആന്‍ഗ്രി ബേര്‍ഡ്‌സ് നേടിയ ജനപ്രീതിയെ തുടര്‍ന്ന് ടെലിവിഷനില്‍ കാര്‍ട്ടൂണ്‍ പരമ്പരയായി ഇതെത്തുന്ന കാര്യവും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം തന്നെ അവതരിപ്പിക്കുമെന്ന് കരുതുന്ന കാര്‍ട്ടൂണിനെ കൂടാതെ 2015ല്‍ ആന്‍ഗ്രി ബേര്‍ഡ് വെള്ളിത്തിരയിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2011ല്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനാണ് ആന്‍ഗ്രി ബേര്‍ഡ്‌സ്. വളര്‍ന്നുവരുന്ന ആരാധകരെ ആസ്വദിപ്പിക്കാന്‍ റോവിയോയില്‍ നിന്ന് ഭാവിയില്‍ കൂടുതല്‍ ഗെയിം വേര്‍ഷനുകള്‍ പ്രതീക്ഷിക്കാം. ഒപ്പം ആന്‍ഗ്രി ബേര്‍ഡ് ഹീക്കിയെ കാത്തിരിക്കുകയും ആവാം.

Best Mobiles in India

Advertisement