അടുത്തിടെ ലോഞ്ച് ചെയ്ത മികച്ച 5 ആന്‍ഡ്രോയ്ഡ് ഗെയിമുകള്‍!!!


സ്മാര്‍ട്‌ഫോണുകള്‍ എന്നത് കോള്‍ ചെയ്യാനോ ബ്രൗസിംഗിനോ മാത്രമുള്ള ഉപകരണമല്ല ഇപ്പോള്‍. ഗെയിമിംഗും പ്രധാനഘടകമാണ്. പ്രത്യേകിച്ച് യുവതലമുറയ്ക്ക്. അതുകൊണ്ടുതന്നെയാണ് മിക്ക ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഉയര്‍ന്ന പ്രൊസസറും റാമുമൊക്കെ ഫോണില്‍ ഉള്‍ക്കൊള്ളിക്കുന്നത്.

Advertisement

ആന്‍ഡ്രോയ്ഡ് ഗെയിമുകളുടെ കാര്യമെടുത്താല്‍ സൗജന്യമായി ലഭിക്കുന്നതും പേയ്ഡ് ആയതുമായ ഗെയിമുകള്‍ നിരവധിയുണ്ട്. പേയ്ഡ് ഗെയിമുകളേക്കാള്‍ സൗജന്യ ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ക്ക് തന്നെയാണ് മിക്കവരും പ്രധാന്യം നല്‍കുന്നതും.

Advertisement

അതുകൊണ്ടുതന്നെ സൗജന്യ ഗെയിമുകള്‍ ധാരാളമായി ലോഞ്ച് ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഗെയിമിംഗ് ഇഷ്ടപ്പെടുന്ന ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായി അടുത്തിടെ ലോഞ്ച് ചെയ്ത മികച്ച 5 സൗജന്യ ഗെയിമുകള്‍ പരിചയപ്പെടുത്തുന്നു.

#1

ആംഗ്രി ബേഡ്‌സ് എന്ന പ്രശസ്ത ഗെയിമിന്റെ നിര്‍മാതാക്കളായ റോവിയോ അടുത്തിടെ ലോഞ്ച് ചെയ്ത ഗെയിമാണ് ആംഗ്രി ബേഡ്‌സ് ട്രാന്‍സ്‌ഫോമേഴ്‌സ്. ആംഗ്രി ബേഡ്‌സില്‍ നിന്നു വ്യത്യസ്തമായി പുതിയൊരു കഥയാണ് ഈ ഗെയിമില്‍ ഉള്ളത്. പുതിയൊരു കഥാപാത്രവും ഉണ്ട്. ഉടന്‍തന്നെ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ഗെയിം ലഭ്യമാവും.

 

#2

ആംഗ്രി ബേഡ്‌സ് ട്രാന്‍സ്‌ഫോമേഴ്‌സിനൊപ്പം റോവിയോ ലോഞ്ച് ചെയ്ത മറ്റൊരു ഗെയിമാണ് ആംഗ്രി ബേഡ്‌സ് എപിക്. ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ഐ.ഒ.എസ് ഫോണുകളില്‍ വൈകാതെതന്നെ ലഭിക്കും എന്നാണറിയുന്നത്.

 

#3

കാന്‍ഡി ക്രഷ് സാഗ എന്ന ഗെയിമിന്റെ നിര്‍മാതാക്കളായ കിംഗ് കമ്പനി അവതരിപ്പിച്ച ഒരു സൗജന്യ ഗെയിമാണ് കാന്‍ഡിക്രഷ് സോഡ സാഗ. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

 

#4

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിലവില്‍ ലഭ്യമായ ഗെയിമാണ് മെഗാ റണ്‍. വിന്‍ഡോസ് ഫോണിലും ഉടന്‍ ഇത് ലഭ്യമാകും.

 

#5

അടുത്തിടെ റിലീസ ചെയ്ത സിനിമയാണ് ട്രാന്‍സ്‌ഫോമേഴ്‌സ് ഏജ് ഓഫ് എക്‌സ്റ്റിംഗ്ഷന്‍. ഇപ്പോള്‍ അതിന്റെ വീഡിയോ ഗെയിമും പുറത്തിറക്കി. ആന്‍ഡ്രോയ്ഡ്് പ്ലാറ്റ്‌ഫോമില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

Best Mobiles in India