അന്‍ജ നീഡ്രിംഗോസിന്റെ ക്യാമറയില്‍ പതിഞ്ഞ കലാപക്കാഴ്ചകള്‍


കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ പോലീസ് നടത്തിയ വെടിവയ്പ്പില്‍ അസോസിയേറ്റഡ് പ്രസിന്റെ വനിതാ ഫോട്ടോഗ്രാഫര്‍ അന്‍ജ നീഡ്രിംഗോസ് കൊല്ലപ്പെട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപങ്ങള്‍ അതിസാഹസികമായി ക്യാമറയില്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറായിരുന്നു അന്‍ജ. ഇന്ന് അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ എത്തിയതായിരുന്നു അവര്‍.

Advertisement

നേരത്തെ കുവൈറ്റ്, ഇറാഖ്, ഗാസ, ലിബിയ, വെസ്റ്റ് ബാങ്ക് തുടങ്ങിയ രാജ്യങ്ങളിലെല്ലാം കലാപങ്ങളുണ്ടായപ്പോള്‍ അന്‍ജ എ.പിക്കു വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. അവരുടെ ഓരോ ചിത്രങ്ങളും ആയിരം വാക്കുകള്‍ക്കു തുല്യമായിരുന്നു. ഓരോ കലാപങ്ങളും എങ്ങനെ ആ നാട്ടിലെ ജനജീവിതത്തെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നവ.

Advertisement

അന്‍ജ പകര്‍ത്തിയ അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

#1

ഇറാഖില്‍ എത്തിയ യു.എസ്. പട്ടാളക്കാരില്‍ ഒരാള്‍ ഭാഗ്യ ചിഹ്നമായ രൂപവുമായി കലാപ ഭൂമിയിലേക്ക് നീങ്ങുന്നു. 2004, നവംബറില്‍ എടുത്ത ചിത്രം.

 

#2

അഫ്ഗാനിസ്ഥാനില്‍ യു.എന്‍ സേനയുടെ ഭാഗമായി പട്രോളിംഗ് നടത്തുന്ന കനേഡിയന്‍ സൈന്യത്തിലെ ഭടന്‍ കോഴിയെ ഓടിക്കുന്നു. ഈ ചിത്രം പകര്‍ത്തി നിമിഷങ്ങള്‍ക്കകം അവിടെ ഗ്രനേഡ് ആക്രമണം ഉണ്ടായി. 2010 സെപ്റ്റംബറില്‍ എടുത്തത്.

 

#3

ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സമയത്ത് പൊതുസ്ഥലത്ത് ലിബിയന്‍ പതാക ധരിച്ച് പ്രാര്‍ഥിക്കുന്ന വിമതന്‍.

 

#4

അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്‍ഡ് പ്രവിശ്യയിലെ യുദ്ധ ഭൂമിയില്‍ നിന്ന് ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക് നടന്നു നീങ്ങുന്ന യു.എസ്. ഭടന്‍.

 

#5

അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിനിടെ പരുക്കേറ്റ യു.എസ്. സൈനികന്‍, ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രാര്‍ഥിക്കുന്നു.

 

#6

അഫ്ഗാനിസ്ഥാനിലെ ഒരു സൈനിക ഔട്‌പോസ്റ്റില്‍ ഭാരോദ്വഹന പരിശീലനം നടത്തുന്ന ജര്‍മന്‍ സൈനികന്‍.

 

#7

വാലന്റൈന്‍സ് ഡേയോടനുബന്ധിച്ച് പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ ബലൂണ്‍ വില്‍പന നടത്തുന്നയാള്‍.

 

#8

പാകിസ്ഥാനിലെ ഡിര്‍ പ്രവിശ്യയില്‍ 8000 അടി ഉയരമുള്ള മലയ്ക്കു മുകളില്‍ പട്രോളിംഗ് നടത്തുന്ന സൈനികന്‍.

 

#9

പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന അഫ്ഗാന്‍ പൗരന്‍. 2012-ല്‍ എടുത്ത ചിത്രം

 

#10

അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്‍ഡ് പ്രവിശ്യയില്‍ വെടിയേറ്റ് ചില്ല് തകര്‍ന്ന സൈനിക വാഹനം.

 

#11

അഫ്ഗാന്‍ നഗരത്തിലെ മറ്റൊരു കാഴ്ച

 

#12

മലാല യൂസഫ്‌സായിക്കു വെടിയേറ്റ പാകിസ്താനിലെ സ്വെറ്റ് വാലിയില്‍ കര്‍ട്ടന്‍ ഇട്ട് മറച്ചിരിക്കുന്ന ഒരു വീടിനുള്ളിലേക്ക് നോക്കുന്ന കുട്ടികള്‍.

 

#13

അഫ്ഗാനിസ്ഥാനിലെ ഒരു പര്‍ദ ഷോപ്പില്‍ നിന്ന്.

 

#14

പാകിസ്താനില്‍ ഒരു ക്രിസ്ത്യന്‍ കോളനിയില്‍ നിന്ന് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുന്ന പോലീസ്.

 

#15

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സൈനിക പരിശീലനത്തിനെത്തിയ പട്ടാളക്കാര്‍.

 

#16

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പട്ടം പറത്തുന്ന ബാലന്‍. താലിബാന്‍ ഭരണകാലത്ത് പട്ടം പറത്തല്‍ നിരേധിച്ചിരുന്നു.

 

#17

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മറ്റൊരു കാഴ്ച

 

#18

അന്‍ജ കൊല്ലപ്പെടുന്നതിന് നാല് ദിവസം മുമ്പ് എടുത്ത ചിത്രം. അഫ്ഗാന്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ കാബൂളിലെ ഒരു സ്‌കൂളിനു മുന്നില്‍ നില്‍ക്കുന്ന സ്ത്രീ

 

#19

അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് ഇലക്ഷനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കാത്തു നില്‍ക്കുന്ന സൈനികനും പോലീസുകാരനും.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: AP, http://www.anjaniedringhaus.com/ Mashable

Best Mobiles in India