ആപ്പിള്‍ ആരാധാകരുടെ മനം നിറഞ്ഞു; ഐ പാഡ് എയര്‍, ഐപാഡ് മിനി 2, മാക്ബുക് പ്രൊ എന്നിവ ലോഞ്ച് ചെയ്തു


നോകിയയ്ക്കു പിന്നാലെ ഉപകരണപ്പെരുമഴയുമായി ആപ്പിളും ഇന്നലെ ടെക് ലോകത്തിന്റെ മനം നിറച്ചു. രണ്ട് ടാബ്ലറ്റും ഒരു ലാപ്‌ടോപുമാണ് സ്റ്റീവ് ജോബ്‌സിന്റെ പുന്‍മുറക്കാര്‍ ഇന്നലെ പ്രധാനമായും അവതരിപ്പിച്ചത്. ആപ്പിള്‍ ഐപാഡ് എയര്‍, ഐപാഡ് മിനി 2, സെക്കന്‍ഡ് ജെനറേഷന്‍
മാക്ബുക് പ്രോ എന്നിവയാണ് പുതിയ ആപ്പിള്‍ ഉത്പന്നങ്ങള്‍.

Advertisement

തീരെ കനംകുറഞ്ഞതും സ്ലിം ആയതുമായ ടാബ്ലറ്റാണ് ഐപാഡ് എയര്‍. 7.5 mm ആണ് ടാബ്ലറ്റിന്റെ തിക്‌നെസ്. ഭാരം വെറും 450 ഗ്രാം. രൂപം ഐ പാഡ് മിനിയുടേതിനു സമാനമാണ്. ആപ്പിള്‍ ഐപാഡ് മിനിയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐപാഡ് മിനി 2.

Advertisement

ആപ്പിള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു ഉത്പന്നം സെക്കന്‍ഡ് ജെനറേഷന്‍ മാക്ബുക് പ്രോസ് ആണ്. 13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളുണ്ട്. റെറ്റിന ഡിസ്‌പ്ലെയുള്ള ലാപ്‌ടോപില്‍ കൂടുതല്‍ ബാറ്ററി പ്രദാനം ചെയ്യുന്ന ഇന്റലിന്റെ ഹാസ്‌വെല്‍ പ്രൊസസറാണ് ഉള്ളത്. ഒമ്പതുമണിക്കൂര്‍ വരെ ബാറ്റി ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ OSX Mavericks ആണ് മാക്ബുക് പ്രൊയിലുള്ളത്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം മറ്റു മാക് കമ്പ്യൂട്ടറുകളില്‍ സൗജന്യമായി അപ്‌ലോഡ് ചെയ്യാന്‍ കഴിയുമെന്നും ആപ്പിള്‍ അറിയിച്ചു.

മാക്ബുക് പ്രോസ് ലാപ്‌ടോപിന്റെയും ഐപാഡ് ടാബ്ലറ്റുകളുടെയും പ്രത്യേകതകള്‍ ചുവടെ.

ആപ്പിള്‍ മാക്ബുക് പ്രോസ്

13 ഇഞ്ച് ലാപ്‌ടോപിന് 1.5 കിലോയാണ് ഭാരം. 2.5 GHz ഡ്യുവല്‍ കോര്‍ i5 പ്രൊസസര്‍, 4 ജി.ബി. റാം, 128 ജി.ബി. സ്‌റ്റോറേജ്, ഇന്റല്‍ ഐറിസ് ഗ്രാഫിക്‌സ് ചിപ് എന്നിവയുമുണ്ട്. യു.എസില്‍ 1299 ഡോളറാണ് വില. അതായത് ഏകദേശം 80,000 രൂപ.

 

ആപ്പിള്‍ മാക്ബുക് പ്രോസ്

ലാപ്‌ടോപിന്റെ 15 ഇഞ്ച് വേരിയന്റില്‍ ഏറ്റവും പുതിയ ക്രിസ്റ്റല്‍വെല്‍ ചിപ്പും ഐറിസ് പ്രൊ ഗ്രാഫിക്‌സ് ചിപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്. 2.0 GHz ക്വാഡ്‌കോര്‍ i7 പ്രൊസസര്‍, 8 ജി.ബി. റാം, 256 ജി.ബി. സ്‌റ്റോറേജ്, ഐറിസ് പ്രൊ ഗ്രാഫിക്‌സ് ഇന്റഗ്രേറ്റഡ് ചിപ് എന്നിവയുമുണ്ട്. 1999 ഡോളറാണ് (1,20,000 രൂപ) യു.എസില്‍ ലാപ്‌ടോപിനു വില. രണ്ട് ലാപ്‌ടോപുകളും ഇന്നുമുതല്‍ ഇന്ത്യയില്‍ ലഭ്യമാവും.

Apple iPad Air

ഐ ഫോണ്‍ 5എസിലുള്ള 64- ബിറ്റ് A7 ചിപ്പാണ് ഐപാഡ് എയറിലുള്ളത്. ഒപ്പം M7 മോഷന്‍ പ്രൊസസറും. മുന്‍പത്തെ ഐ പാഡിനെ അപേക്ഷിച്ച് 72 ഇരട്ടി വേഗതയുള്ള ഗ്രാഫിക്‌സ് പെര്‍ഫോമന്‍സ് കമ്പനി വാഗ്ദാനം ചെയ്യുന്നു. പിന്‍വശത്ത് 5 മെഗാപിക്‌സല്‍ ഐസൈറ്റ് ക്യാമറയും മുന്‍വശത്ത് 1080 പിക്‌സല്‍ ക്യാമയുമാണ് ഉള്ളത്. 10 മണിക്കൂര്‍ ബാറ്ററി ചാര്‍ജും ഉണ്ടാകും. സില്‍വര്‍, വെള്ള, സ്‌പേസ് ഗ്രേ, കറുപ്പ് എന്നീ നിറങ്ങളില്‍ ടാബ്ലറ്റ് ലഭിക്കും. വൈ-ഫൈ, LTE സപ്പോര്‍ട് എന്നിവയുള്ള ടാബ്ലറ്റിന് യു.എസില്‍ 629 ഡോളറാണ് (38777 രൂപ) വില.

 

iPad Mini 2

7.9 ഇഞ്ച് സ്‌ക്രീന്‍സൈസ് ഉള്ള ഐപാഡ്മിനിക്ക് 1536-2048 റെസല്യൂഷനാണ്. മുന്‍പത്തെ ഐ പാഡില്‍ ഉണ്ടായിരുന്ന ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് -A9 പ്രൊസസറിനു പകരം A7 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. M7 പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുമുണ്ട്. യു.എസ്. മാര്‍ക്കറ്റില്‍ നവംബര്‍ മുതല്‍ ടാബ്ലറ്റ് ലഭ്യമാവും. 399 ഡോളറിലാണ് (24000 രൂപ) വില ആരംഭിക്കുന്നത്.

 

Best Mobiles in India