ആപ്പിളിന് കിട്ടിയത് 45 കോടി പിഴ; കാരണം സർവീസ് ചെയ്യാൻ വിസമ്മതിച്ചത്!


ശരിയായ രീതിയിൽ ഐഫോണുകളും ഐപാഡുകളും നന്നാക്കാൻ വിസമ്മതിച്ച ടെക്ക് ഭീമൻ ആപ്പിളിന് വൻ പിഴ. ഓസ്‌ട്രേലിയന്‍ കോടതി 6.6 മില്ല്യന്‍ ഡോളര്‍, ഏകദേശം 45.03 കോടി രൂപയാണ് പിഴ ചുമത്തിയത്. കമ്പനിയുടെ സ്വന്തം സര്‍വീസ് സെന്ററുകളില്‍ നിന്നല്ലാതെ നന്നാക്കിച്ചു എന്ന കാരണം പറഞ്ഞായിരുന്നു 275 ആപ്പിൾ ഉപകരണങ്ങൾ സർവീസ് ചെയ്യാൻ ആപ്പിൾ വിസമ്മതിച്ചത്.

Advertisement


കഴിഞ്ഞ രണ്ടു വർഷത്തിനിടെ 275ന് അടുത്ത ഉപഭോക്താക്കളാണ് തങ്ങളുടെ ആപ്പിൾ ഐഫോൺ, അല്ലെങ്കിൽ ഐപാഡ് എന്നിവ നന്നാക്കാനായി ആപ്പിൾ സർവീസ് സെന്ററിനെ സമീപിച്ചപ്പോൾ ഈ ഉപകരണങ്ങൾ മുമ്പ് വേറെ തേർഡ് പാർട്ടി സർവീസ് സെന്ററുകളിൽ വെച്ച് നന്നാക്കിയിട്ടുണ്ട് എന്ന കാരണത്താൽ സർവീസ് ചെയ്യാൻ വിസമ്മതിച്ചിരുന്നത്.

ഈ സംഭവത്തെ തുടർന്ന് ഈ ഉപയോക്താക്കള്‍ക്കു വേണ്ടി ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിഷന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോര്‍ട്ടില്‍ കേസു കൊടുക്കുകയായിരുന്നു. എറര്‍ 53 എന്ന പ്രശ്‌നമാണ് ഈ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. കേസിൽ ഹാജരായ ആപ്പിൾ പ്രതിനിധികൾ സംവത്തെ അംഗീകരിക്കുകയുണ്ടായി.

Advertisement

ഇവിടെ ഓസ്‌ട്രേലിയൻ നിയമപ്രകാരം വാങ്ങിയ ഉപകരണങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ കേടാവുകയോ മറ്റോ ചെയ്യുകയാണെങ്കിൽ അവ നന്നാക്കി കൊടുക്കാനും അല്ലെങ്കിൽ പകരം മറ്റൊരെണ്ണം ലഭിക്കാനുമുള്ള അവകാശമുണ്ട്. ഈ അവകാശത്തെ നിഷേധിച്ചു എന്നതായിരുന്നു ആപ്പിളിന് മേൽ വന്ന കുറ്റം.

ഏതായാലും ഇതിൽ നഷ്ടപരിഹാരമെന്നോണം ആണ് ആപ്പിളിന് ഇത്രയും ഭീമമായ ഒരു തുക നൽകേണ്ടി വന്നത്. കേസിൽ അന്വേഷണം നടത്തുന്നതായും ആപ്പിൾ അറിയിച്ചിട്ടുണ്ട്.

Best Mobiles in India

Advertisement

English Summary

Apple Fined 6.6 Million in Australia.