ഡാറ്റാ മോഷണം; ജനപ്രിയ ആപ്പ് ആഡ്‌വെയര്‍ ഡോക്ടറെ ആപ്പിള്‍ നിരോധിച്ചു


മാക് ആപ്പിള്‍ സ്റ്റോറിലെ ജനപ്രിയ ആപ്പുകളില്‍ ഒന്നായ ആഡ്‌വെയര്‍ ഡോക്ടര്‍ ആപ്പിള്‍ നിരോധിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് ചൈനീസ് സെര്‍വറില്‍ അപ്ലോഡ് ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.

Advertisement

ഉപഭോക്താക്കളെ സംബന്ധിക്കുന്ന വിവരങ്ങളുടെ സുരക്ഷയ്ക്ക് ആപ്പിള്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. പ്ലേസ്റ്റോറിലും സമാനമായ നിരവധി ആപ്പുകള്‍ ഉണ്ട്.

Advertisement

ആഡ്‌വെയര്‍ ഡോക്ടര്‍ ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ മോഷ്ടിച്ച് ചൈനീസ് സെര്‍വറില്‍ അപ്ലോഡ് ചെയ്യുന്നതായി എന്‍എസ്എ ഹാക്കറും സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ട്അപ് ചീഫ് റിസര്‍ച്ച് ഓഫീസറുമായ പാട്രിക് വാര്‍ഡില്‍ കണ്ടെത്തുകയും അക്കാര്യം ആപ്പിളിന്റെ ശ്രദ്ധയില്‍ പെടുത്തുകയുമായിരുന്നു.

'ആഡ്‌വെയര്‍ ഡോക്ടര്‍ സ്വകാര്യതാ നിബന്ധനകളും ആപ്പിള്‍ സ്റ്റോര്‍ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നം വളരെ വലുതാണ്. ബ്രൗസിംഗ് ഹിസ്റ്ററി നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാകാര്യങ്ങളും വെളിവാക്കുന്നുണ്ട്.' ആപ്പിനെ വിലയിരുത്തി പാട്രിക് എഴുതുന്നു.

സിസ്റ്റത്തെയും ഉപയോഗിക്കുന്ന ആളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണ് ആഡ്‌വെയര്‍ ഡോക്ടര്‍ ഉപയോഗിക്കുന്നത്. ഇതില്‍ ചിലതും തികച്ചും നിയവിരുദ്ധമായവയാണെന്ന് പറയപ്പെടുന്നു.

Advertisement

പരാതിയുമായി ചെന്ന പാട്രിക്കിന് ആപ്പിള്‍ നല്‍കിയ മറുപടിയും അദ്ദേഹം പുറത്തുവിട്ടുണ്ട്. 'ഞങ്ങള്‍ ഇക്കാര്യം പരിശോധിക്കുകയും താങ്കള്‍ ഉയര്‍ത്തിയ ആശങ്കകള്‍ നേരിട്ട് ആപ്പിന്റെ ഡെവലപ്പറെ അറിയിക്കുകയും ചെയ്യും. ഇക്കാര്യം ഞങ്ങളും ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ താങ്കളുമായി പങ്കുവയ്ക്കുന്നതിന് തടസ്സമുണ്ട്.'

അഭിപ്രായ സ്വാന്തന്ത്ര്യം നിഷേധിക്കപ്പെടുന്ന ഫേസ്ബുക്ക് സിനിമാ കൂട്ടായ്മകൾ!

Best Mobiles in India

Advertisement

English Summary

apple-has-banned-this-popular-app