2018ലെ ഏറ്റവും വില കുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ ഏതാണെന്നറിയോ?


2018ലെ MWCയില്‍ ആപ്പിള്‍ കമ്പനി വ്യത്യസ്ഥ മോഡലുകളിലെ ഫോണുകള്‍ അവതരിപ്പിച്ചു. കമ്പനിയുടെ അടുത്ത മൂന്നു മോഡുകള്‍ കൂടി ഈ വര്‍ഷം സെപ്തംബറില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement

6.5 ഇഞ്ച് OLED വേരിയന്റ്, 6.1 ഇഞ്ച് LCD വേരിയന്റ്, 5.8 ഇഞ്ച് OLED വേരിയന്റ് എന്നിവയാണ് വ്യത്യസ്ഥമായ മൂന്നു മോഡലുകള്‍.

Advertisement

വില കുറവ് ഈ ഫോണിനു തന്നെ

പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ മൂന്നു ഫോണുകള്‍ ഇറങ്ങുന്നതില്‍ 5.8 ഇഞ്ച് OLED മോഡലിനു തന്നെയായിരിക്കും വില കുറവ്. അതായത് ഐഫോണിന്റെ പുതിയ 5.8 ഇഞ്ച് മോഡല്‍, ഐഫോണ്‍ എക്‌സിനെ അപേക്ഷിച്ച് പത്തു ശതമാനം കുറവായിരിക്കുമെന്ന് റിസര്‍ച്ച് അനലിസ്റ്റ് ലൂക്ക് ലിന്‍ പറഞ്ഞു.

5.8 ഇഞ്ച് ഐഫോണിന്റെ എല്‍സിഡി പതിപ്പ് പുറത്തിറക്കാനും ആപ്പിള്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ ഈ പദ്ധതി ഫെബ്രുവരി പകുതിയോടെ അടച്ചിടേണ്ടി വന്നാതായും ലൂക്ക് ലിന്‍ കൂട്ടിച്ചേര്‍ത്തു. 6.1 ഇഞ്ച് എല്‍സിഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ 5.8 മോഡലുകളാണ് കുറഞ്ഞ മോഡലുകളെന്നും അദ്ദേഹം പറഞ്ഞു.

ആപ്പിള്‍ കമ്പനിയുടെ വളര്‍ച്ച എത്രത്തോളം

ആപ്പിള്‍ ഐഫോണുകള്‍ക്ക് ബിസിനസില്‍ കുറഞ്ഞ വളര്‍ച്ചയാണെങ്കിലും ഭാവിയില്‍ വന്‍ ഉയര്‍ച്ചയായിരിക്കുമെന്ന് ഗവേഷകനായ ജീന്‍ മണ്‍സ്റ്റര്‍ നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കി. 511 ഉപഭോക്താക്കളില്‍ സര്‍വ്വേ നടത്തിയതില്‍ ലൂപ് വെന്ററുകളില്‍ 226 ഐഫോണ്‍ ഉപയോക്താക്കളെ കണ്ടെത്തി. ഇതില്‍ 22 ശതമാനം ആളുകള്‍ 2018 സെപ്തംബറില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന പുതിയ ഐഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും പറയുന്നു.

ഇന്ന് പ്രശസ്തമായ പല വെബ്സൈറ്റുകളുടെയും പണ്ടത്തെ രൂപം എങ്ങനെയായിരുന്നു എന്നറിയണമോ?

മറ്റെന്തൊക്കെ പ്രതീക്ഷിക്കാം

ഈ മൂന്നു ഫോണുകളിലും 'ഫേസ് ഐഡി' ഫീച്ചര്‍ ഉണ്ടായിരിക്കും. എന്നാല്‍ ഹോം ബട്ടണ്‍ നഷ്ടപ്പെടും. ഇതിനു മുന്നില്‍ വന്ന KGI റിപ്പോര്‍ട്ടില്‍ പ്രകാരം 6.1 ഇഞ്ച് മോഡിലെ ഐഫോണിന് ഡ്യുവല്‍ ക്യാമറ 3ഡി ടച്ച് ഉള്‍പ്പെടുത്തുന്നില്ല.

ഈ സവിശേഷത ഇല്ലെങ്കില്‍ കൂടിയും ഐഫോണുകള്‍ക്ക് ജിഗാബിറ്റ് LTE കണക്ടിവിറ്റിയും ഡ്യുവല്‍ സിം സ്റ്റാന്‍ഡ്‌ബൈയും ഉള്‍പ്പെടുത്തുന്നു.

Best Mobiles in India

English Summary

Apple will be unveiling the next iteration of its flagship iPhone in September this year, and the 5.8-inch OLED model will be the cheapest among the three.