ഐഫോണ്‍ 8ല്‍ ലോക്‌ ബട്ടണിലൂടെ സിറി ആക്ടിവേറ്റ്‌ ചെയ്യാം


ആപ്പിളിന്റെ പ്രത്യേക പതിപ്പായ ഐഫോണ്‍ 8 രൂപ കല്‍പനയില്‍ അല്‍പം വ്യത്യസ്‌തമായിരിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഫോണിന്റെ മുന്‍ഭാഗത്ത്‌ സാധാരണ കാണുന്ന ഹോംബട്ടണ്‍ ഒഴിവാക്കിയുള്ള ബെസെല്‍-ലെസ്സ്‌ ഡിസൈന്‍ ആയിരിക്കും ഇത്തവണ ഐഫോണ്‍ സ്വീകരിക്കുക എന്നാണ്‌ സൂചന.

Advertisement


ഐഫോണ്‍ 8ല്‍ സ്ലീപ്‌/വേക്‌അപ്‌ ബട്ടണ്‍ ഉപയോഗിച്ച്‌ ഡിജിറ്റല്‍ അസിസ്‌റ്റന്റായ സിറി ആക്ടിവേറ്റ്‌ ചെയ്യാന്‍ കഴിയുമെന്നാണ്‌ ഒരു ഡെവലപ്പര്‍ നല്‍കുന്ന വിവരം.

നിലവിലെ ഐഫോണ്‍ മോഡലുകളില്‍ ഹോംബട്ടണില്‍ ദീര്‍ഘനേരം അമര്‍ത്തിയാണ്‌ സിറി ആക്ടിവേറ്റ്‌ ചെയ്യുന്നത്‌.

Advertisement

പത്താം വാര്‍ഷികത്തിലെത്തുന്ന ഐഫോണിന്റെ പുതിയ പതിപ്പില്‍ ഹോം ബട്ടണ്‍ ഒഴിവാക്കുന്നതിനാല്‍ അതിലൂടെ ചെയ്‌തിരുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ലോക്‌ ബട്ടണിലേക്ക്‌ മാറ്റുമെന്ന്‌ ഐഒഎസ്‌ ഡെവലപ്പറായ ഗ്വില്‍ഹെര്‍മെ പറയുന്നു.

ലോക്‌ ബട്ടണില്‍ അമര്‍ത്തിയാല്‍ സിറി ആക്ടിവേറ്റ്‌ ആകും. ഹേയ്‌ സിറി വോയ്‌സ്‌ കമാന്‍ഡ്‌ ഉപയോഗിച്ചും സിറി മറ്റൊരു രീതിയില്‍ ആക്ടിവേറ്റ്‌ ചെയ്യാം. കമ്പനിയുടെ ബീറ്റ സോഫ്‌റ്റ്‌ വെയറില്‍ നിന്നാണ്‌ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ബ്രസീലിയന്‍ ഡെവലപ്പര്‍ കണ്ടെത്തിയത്‌.

നിങ്ങളുടെ ലാപ്‌ടോപ്പ് നിരന്തരമായി ഷട്ട്ഡൗണ്‍ ആകുന്നതിനുളള കാരണങ്ങള്‍?

ഐഫോണ്‍ 8, ഐഫോണ്‍ 7എസ്‌ ,ഐഫോണ്‍ 7എസ്‌ പ്ലസ്‌ എന്നിവ പുറത്തിറക്കുന്നതിനായി സെപ്‌റ്റംബര്‍ 12 ന്‌ ആപ്പിള്‍ ചടങ്ങ്‌ സംഘടിപ്പിക്കുന്നുണ്ട്‌. പുതിയ 3 ഐഫോണുകള്‍ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്‌ ,ഐഫോണ്‍ എക്‌സ്‌ എന്നീ പേരുകളിലായിരിക്കും എത്തുക എന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

Advertisement

ഇതിന്‌ പുറമെ എച്ച്‌ഡിആര്‍ ,4കെ സപ്പോര്‍ട്ടോടു കൂടിയ പുതിയ ആപ്പിള്‍ ടിവിയും എല്‍ടിഇ ശേഷിയോടു കൂടിയ ആപ്പിള്‍ വാച്ചും കമ്പനി പുറത്തിറക്കിയേക്കും എന്നാണ്‌ സൂചന. ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ നല്‍കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ.

Best Mobiles in India

Advertisement

English Summary

Apple iPhone is believed to let users activate Siri via the Sleep/Wake button instead of the home button.