ഐഫോണ്‍8: എണ്ണത്തില്‍ കുറവും വിലയില്‍ കൂടുതലും പ്രതീക്ഷിക്കാം


ആപ്പിള്‍ പുതിയ ഐഫോണ്‍ 8 അടുത്താഴ്‌ച പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്‌ . സെപ്‌റ്റംബര്‍ 12 ന്‌ ഐഫോണ്‍ 8 അവതരിപ്പിക്കാനാണ്‌ തീരുമാനം. എന്നാല്‍, പുതിയ ഐഫോണുകള്‍ ഔദ്യോഗികമായി വിപണിയില്‍ എത്തുന്നതിന്‌ ഇനിയും കാത്തിരിക്കേണ്ടി വരും. ഐഫോണ്‍ 8 ന്റെ രൂപ കല്‍പന കഴിഞ്ഞുവെങ്കിലും നിര്‍മാണത്തിലേക്ക്‌ പ്രവേശിച്ചിട്ടെ ഒള്ളു എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

Advertisement


ആഗസ്‌റ്റ്‌ അവസാനത്തോടു കൂടി മാത്രമാണ്‌ ആപ്പിള്‍ ഐഫോണിന്‌ വേണ്ട ഘടകങ്ങള്‍ വിതരണ ചെയ്‌തത്‌ എന്നാണ്‌ കൊറിയന്‍ വിതരണ കമ്പനി വ്യക്തമാക്കിയത്‌. അതിനാല്‍ പുതിയ ഐഫോണ്‍ വിപണിയിലെത്താന്‍ ഒക്ടോബര്‍ കഴിയും വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.തുടക്കത്തില്‍ ഏകദേശം 2-4 ദശലക്ഷം ഐഫോണുകള്‍ മാത്രമായിരിക്കും നിര്‍മ്മിക്കുക .

പുതിയ ഐഫോണിന്റെ ഒഎല്‍ഇഡി മോഡല്‍ ഉള്‍പ്പടെ മൂന്ന്‌ പതിപ്പുകള്‍ അവതരിപ്പിക്കുമെന്ന്‌ അഭ്യൂഹങ്ങള്‍ ഉണ്ട്‌. എന്നാല്‍, ഒഎല്‍ഇഡി മോഡല്‍ നവംബറോടെ ഉണ്ടാകു എന്നും സൂചനകളുണ്ട്‌. ഒഎല്‍ഇഡി ഐഫോണ്‍ സെപ്‌റ്റംബറില്‍ അവതരിപ്പിക്കുകയാണെങ്കില്‍ വളരെ പരിമിതമായ അളവില്‍ മാത്രമായിരിക്കും ലഭ്യമാവുക എന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

Advertisement

രണ്ട്‌ എല്‍സിഡി മോഡലുകള്‍ക്കുള്ള ഘടകങ്ങളുടെ വിതരണം ജൂണില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ അവതരിപ്പിച്ച ഉടന്‍ തന്നെ രണ്ട്‌ മോഡലുകള്‍ വിപണിയില്‍ എത്തിയേക്കും.

സെല്‍ഫി പ്രേമികള്‍ക്ക് 24എംപി സെല്‍ഫി ക്യാമറയുമായി വിവോ!

തുടക്കത്തില്‍ ഐഫോണ്‍ 8 മോഡല്‍ എത്രെണ്ണം വിപണിയില്‍ എത്തും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല, ഐഫോണ്‍ 7 നെ അപേക്ഷിച്ച്‌ കുറവായിരിക്കും എന്നാണ്‌ സൂചന.

ഐഫോണ്‍ 8 ന്‌ വേണ്ട എല്ലാ ഒഎല്‍ഇഡി പാനലും വിതരണം ചെയ്യുന്നത്‌ സാംസങ്‌ ഡിസ്‌പ്ലെയാണ്‌. ഐഫോണ്‍ 7എസ്‌ , ഐഫോണ്‍ 7എസ്‌ പ്ലസിനും വേണ്ട എല്‍സിഡി സ്‌ക്രീനുകള്‍ വിതരണം ചെയ്യുന്നത്‌ എല്‍ജി ഡിസ്‌പ്ലെ ആണ്‌.

Advertisement

ആപ്പിളിന്റെ പുതിയ ഐഫോണിന്‌ വില അല്‍പം കൂടുതലായിരിക്കും എന്നാണ്‌ പ്രതീക്ഷ. അടുത്തിടെ വന്ന ട്വിറ്റര്‍ പോസ്‌റ്റ്‌ അനുസരിച്ച്‌ 64ജിബി സ്‌റ്റോറേജുള്ള ഐഫോണിന്റെ വില തുടങ്ങുന്നത്‌ 1000 ഡോളറിലായിരിക്കും( 64,122 രൂപ) . 512 ജിബി മോഡലിന്റെ വില ഏകദേശം 1199 ഡോളറോളം ( 76,882 രൂപ ) പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement

English Summary

Apple is all set to unveil its new flagship the iPhone 8 next week on September 12 and the company has already sent out media invites for the launch event.