ടച്ച്‌സ്‌ക്രീന്‍,LTE, സിംകാര്‍ഡ് സ്ലോട്ട് എന്നിവയോട് കൂടിയ ARM അടിസ്ഥാന മാക്ബുക്കുമായി ആപ്പിള്‍


ആപ്പിള്‍ വേള്‍ വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് (WWDC) 2018-നുള്ള തയ്യാറെടുപ്പിലാണ് ആപ്പിള്‍. ജൂണ്‍ നാല് മുതല്‍ എട്ടുവരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ ആപ്പിള്‍ പുതിയ ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം ഏറ്റവും പുതിയ സോഫ്റ്റ്‌വെയറും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

Advertisement

കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കമ്പനി ഐഫോണ്‍ SE2 പുറത്തിറക്കുമെന്നതാണ് അതിലൊന്ന്. ആപ്പിള്‍ ARM അടിസ്ഥാന ലാപ്‌ടോപ് അവതരിപ്പിക്കുമെന്നും പറയപ്പെടുന്നു. ടച്ച്‌സ്‌ക്രീന്‍, LTE എന്നിവയാണ് ഈ ലാപ്‌ടോപിന്റെ പ്രധാന സവിശേഷതകള്‍.

Advertisement

സ്റ്റാര്‍ എന്ന രഹസ്യനാമത്തില്‍ ഒരു ലാപ്‌ടോപ് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് ചില വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ iOS നോട്ട്ബുക്ക് അഥവാ ARM പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ മാക്ബുക്ക് ആയിരിക്കുമിതെന്നാണ് വിവരം. 2018 ജനുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച മാക്ബുക്കിന്റെ മോഡല്‍ നമ്പര്‍ N84 എന്നാണ്. പ്രാഥമിക ദശയിലുള്ള ഇതിന്റെ ഏതാനും യൂണിറ്റുകള്‍ ടെസ്റ്റിംഗിനായി ആപ്പിള്‍ ആസ്ഥാനത്തേക്ക് അയച്ചതായും സൂചനകളുണ്ട്.

12 വര്‍ഷമായി മാക് ഉപകരണങ്ങളില്‍ ആപ്പിള്‍ ഇന്റെല്‍ പ്രോസസ്സറുകളാണ് ഉപയോഗിക്കുന്നത്. ഐഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് ആപ്പിള്‍ വികസിപ്പിച്ചെടുത്ത പ്രോസസ്സറുകളിലാണ്. 2020 ഓടെ ഇന്റല്‍ പ്രോസസ്സര്‍ പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് ആപ്പിളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement

ARM അടിസ്ഥാന മാക്ബുക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ടച്ച്‌സ്‌ക്രീന്‍, സിംകാര്‍ഡ് സ്ലോട്ട്, ജിപിഎസ്, കോമ്പാസ്, വാട്ടര്‍ റെസിസ്റ്റന്റ് ശേഷി മുതലായവ പ്രതീക്ഷിക്കാം. എക്‌സ്റ്റെന്‍സിബിള്‍ ഫേംവെയര്‍ ഇന്റര്‍ഫേസ് (EFI) ആയിരിക്കും മറ്റൊരു പ്രധാന സവിശേഷത. കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പിക്കാനും മാക്‌സ് ഉപയോഗിച്ച് സിസ്റ്റം ബൂട്ട് ചെയ്യാനും EFI സഹായിക്കും. 2020-ഓടെ ഇത് വിപണിയിലെത്തുമെന്ന് കരുതാം.

ഞെട്ടാൻ തയ്യാറായിക്കോളൂ.. 353 രൂപക്ക് ഒരു മാസം 1000 ജിബിയുമായി വൊഡാഫോൺ!!

ARM പ്രോസസ്സറുകളില്‍ ഇപ്പോള്‍ തന്നെ LTE, ജിപിഎസ് സൗകര്യങ്ങള്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ ആപ്പിളിന്റെ ARM അടിസ്ഥാന മാക്ബുക്ക് ഇന്റെല്‍ അടിസ്ഥാന മാക്ബുക്കുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആപ്പിള്‍ ആരാധകര്‍.

Best Mobiles in India

Advertisement

English Summary

Apple is all set for its upcoming WWDC (World Wide Developers Conference) 2018. The event is going to be held on June 4 and it will continue until June 8. The company is expected to make some important announcements about its future plans and will showcase some latest software and technology to developers.