ആപ്പിള്‍ നാലാം തലമുറ ഐപാഡ് മിനി ഇന്ന് ഇന്ത്യയില്‍ അവതരിപ്പിയ്ക്കും



ഐസ്റ്റോറിന്റെ ട്വീറ്റ് അനുസരിച്ച്, ആപ്പിള്‍ അവരുടെ നാലാംതലമുറ ഐപാഡ് മിനി ഇന്ന് ഇന്ത്യയില്‍ പുറത്തിറക്കും.ഒപ്പം നാലാം തലമുറ ഐപാഡും കമ്പനി പുറത്തിറക്കും എന്നാണ് ലഭ്യമായ വാര്‍ത്തകള്‍ പറയുന്നത്. വിലയും, പ്രത്യേകതകളും സംബന്ധിച്ച വിവരങ്ങളൊന്നും ആപ്പിള്‍ ഔദ്യോകികമായി പുറത്തു വിട്ടിട്ടില്ല. എന്നാല്‍ സാങ്കേതിക വാര്‍ത്താ സൈറ്റായ ബിജിആര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഐപാഡ് മിനിയുടെ 16 ജിബി വൈ-ഫൈ പതിപ്പിന് 21,900 രൂപ ആയിരിയ്ക്കും വില. അതേപോലെ റിലയന്‍സ് ഐസ്റ്റോര്‍ പോസ്റ്റ് ചെയ്തതനുസരിച്ച് പുതിയ ഐപാഡിന്റെ വില 30,500 രൂപയില്‍ തുടങ്ങും.

ഐപാഡ് മിനിയും, നാലാം തലമുറ ഐപാഡും ആപ്പിള്‍ കഴിഞ്ഞ ഒക്ടോബര്‍ 23ന് കാലിഫോര്‍ണിയായില്‍ ആണ് അവതരിപ്പിച്ചത്.

Advertisement

ആപ്പിളിന്റെ ഈ പുതിയ ഐപാഡുകള്‍, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകളുമായി ഇന്ത്യന്‍ വിപണിയില്‍ കനത്ത മത്സരത്തിന് സാധ്യതയുണ്ട്. കാരണം ഏതാണ്ട് നൂറോളം ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍ ഇന്ത്യയില്‍ ഇന്ന് ലഭ്യമാണ്. ഏതായാലും കാത്തിരുന്നു കാണാ, ആര് ആരെ തുരത്തുമെന്ന്.

Best Mobiles in India

Advertisement