പുത്തൻ വാച്ച് ബാന്റുമായി ആപ്പിൾ ഇന്ത്യൻ വിപണിയിൽ; വില 3,900 മുതൽ


ആപ്പിൾ തങ്ങളുടെ കിടിലൻ ഉപകരണങ്ങളുമായി വിപണിയിൽ നിറയുകയാണ്. ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു പറഞ്ഞതിനു പിന്നാലെ പുത്തൻ വാച്ച് ബാന്റുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ആപ്പിൾ. ആപ്പിളിന്റെ സ്പ്രിംഗ് കളക്ഷന്റെ ഭാഗമാണ് പുതിയ മോഡൽ പുറത്തിറക്കിയത്. സ്‌പോർട്ട് ബാൻഡായും ഇതിനെ ഉപയോഗിക്കാവുന്നതാണ്.

Advertisement

നൈക്കി പ്ലസ്, ആപ്പിൾ വാച്ച് എന്നിങ്ങനെയാണ് ആപ്പിൾ അവതരിപ്പിച്ച വാച്ച് ബാൻഡ് മോഡലുകളുടെ പേര്. വാച്ച് ഓ.എസ് 5.2 അധിഷ്ഠിതമായാണ് പുതിയ മോഡലിന്റെ പ്രവർത്തനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുത്തൻ ബാൻഡിനെക്കുറിച്ച് വിവരിക്കുകയാണ് ഈ എഴുത്തിലൂടെ. കൂടുതൽ അറിയാൻ വായിക്കൂ...

Advertisement

ആപ്പിൾ വാച്ച്

ഡെൽഫ് ബ്ലൂ, പപ്പായ, സ്പിയർമിന്റ് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാണ് ആപ്പിൾ സ്‌പോർട്‌സ് ബാൻഡ് വിപണിയിലെത്തുന്നത്. എല്ലാ മോഡലുകൾക്കും 3,900 രൂപ തന്നെയാണ് വില. നിറമനുസരിച്ച് വിലയ്ക്കു മാറ്റം വരുന്നില്ല.

നിലവിലെ ട്രെന്റ് അനുസരിച്ച് മോഡേൺ ബക്കിൾ കളക്ഷനാണ് മോഡലുകളിലുള്ളത്. കോർൺഫ്‌ളവർ, സൺസെറ്റ് ലിലാക് കളർ ബാൻഡുകളും ഇതിൽപ്പെടും. ഇത്തരം മോഡലുകൾക്ക് 12,900 രൂപ നൽകണം.

്ആപ്പിൾ വാച്ച് നൈക്ക് പ്ലസ്

ബ്ലാക്ക്/ഹൈപർ ഗ്രേപ്, ടീൽ ടിന്റ്/ട്രോപിക്കൽ ട്വിസ്റ്റ്, സ്പ്രസ് ഫോഗ്/വിന്റേജ് ലിച്ചൺ എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാണ് നൈക്ക് പ്ലസ് വിപണിയിലെത്തിയിരിക്കുന്നത്. ഇതിനു പുറമേ സ്‌പോർട്ട് ലൂപ്പ് കളക്ഷനുമുണ്ട്. 3,900 രൂപയാണ് വില.

വിപണി

ആപ്പിളിന്റെ

പുറത്തിറക്കിയത്.

ആപ്പിൾ

സിരി വോയിസ് അസിസ്റ്റൻസുമായെത്തിയ എയർപോഡുകൾക്കും വിപണിയിൽ വൻ ഡിമാന്റ് ലഭിക്കും എന്നതിൽ സംശയമില്ല. 14,900 രൂപ മുതലാണ് എയർപോഡുകളുടെ വില ആരംഭിക്കുന്നത്. വയർലെസ് ചാർജിംഗ് കെയിസുള്ള മോഡലിൻ വില കൂടും.

 

Best Mobiles in India

English Summary

Apple launches new Watch bands in India, price starts at Rs 3,900