ഹൃദയാഘാതം കണ്ടെത്തുന്നതിനുള്ള ഉപകരണം ആപ്പിള്‍ വികസിപ്പിക്കുന്നു?


ഐഫോണും ഐ പാഡും കൊണ്ട് വിപ്ലവം സൃഷ്ടിച്ച ആപ്പിള്‍ ഹൃദയാഘാതം നേരത്തെ കണ്ടെത്തുന്നതിനുള്ള ഉപകരണം നിര്‍മിക്കുന്നതായി റിപ്പോര്‍ട്. ധമനികളിലെ രക്തസഞ്ചാരം പരിശോധിച്ചാണ് ഇത് സാധ്യമാക്കുന്നത്. ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണമായിരിക്കും ഇത് എന്നും റിപ്പോര്‍ട് ഉണ്ട്. അതുകൊണ്ടുന്നെ ഏറെക്കാലമായി പറഞ്ഞു കേള്‍ക്കുന്ന ആപ്പിള്‍ ഐ വാച്ചില്‍ ആയിരിക്കും ഈ സംവിധാനം ഉണ്ടാവുക എന്നും കേള്‍ക്കുന്നുണ്ട്.

Advertisement

സെന്‍സറുകളുടെ സഹായത്തോടെ രക്തചലനവും ശബ്ദവും എരിശോധിച്ചാണ് ഹൃദയാഘാതത്തിനുള്ള സാധ്യത കണ്ടെത്തുക. മെഡിക്കല്‍ ഡിവൈസ് എക്‌സ്‌പേര്‍ടായ മാര്‍സലോ മാലിനി ലാമെഗോയെ അടുത്തിടെ ആപ്പിള്‍ കമ്പനിയില്‍ എടുത്തിരുന്നു. ഇതും പുതിയ വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

Advertisement

ഐഫോണുകള്‍ക്കും ഐ പാഡുകള്‍ക്കും പുറമെ വേറിട്ട ചില ഉത്പന്നങ്ങള്‍ കൂടി ആപ്പിള്‍ നിര്‍മിക്കുന്നുണ്ടെന്നും ഈ വര്‍ഷംതന്നെ അവ പുറത്തിറങ്ങുമെന്നും അടുത്തിടെ ആപ്പിള്‍ സി.ഇ.ഒ ടിം കുക് ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു.

കടപ്പാട്: Mashable.com

Best Mobiles in India

Advertisement