500 ഐസ്‌റ്റോറുകള്‍ തുറന്ന് ആപ്പിള്‍ ഇന്ത്യയില്‍ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുന്നു...!


സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലെ വന്‍ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടും, മറ്റ് എതിരാളികളെപ്പോലെ ആപ്പിള്‍ ഇന്ത്യയില്‍ തങ്ങളുടെ വേരുകള്‍ വ്യാപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇതിന് മാറ്റം ഉണ്ടാകാന്‍ പോകുന്നു. കപര്‍ട്ടിനൊ ഭീമന്‍ 500 ഐസ്റ്റോറുകളാണ് ഇന്ത്യയില്‍ തുറക്കാന്‍ പദ്ധതിയിടുന്നത്.

Advertisement

കൊറിയ, ചൈന, ജപ്പാന്‍ മുതലായ ഏഷ്യന്‍ വിപണികളെപ്പോലെ ഗൗരവമായി ഇന്ത്യന്‍ വിപണിയെ ആപ്പിള്‍ കണ്ടിരുന്നില്ല. പക്ഷെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ ആപ്പിളിന് സാധിക്കാതെ ആയെന്ന് വേണം വിലയിരുത്താന്‍.

Advertisement

മാത്രമല്ല പരമ്പരാഗത വൈരികളായ സാംസങ് വിപണിയില്‍ പിടിമുറക്കിയിരിക്കുന്നതും ആപ്പിളിന്റെ ഇന്ത്യാ താല്‍പ്പര്യത്തിന് പുറകിലുണ്ട്. കൂടാതെ ഐഫോണ്‍ 6-ന് ഇന്ത്യയില്‍ ഉണ്ടായ ജനപ്രിയതയും ആപ്പിളിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ആപ്പിള്‍ ഇന്ത്യയിലെ ഐഫോണ്‍ 6-ന്റെ ലോഞ്ച് വൈകിച്ചപ്പോള്‍, കരിഞ്ചന്തയില്‍ ഒരു ലക്ഷം ഫോണുകളാണ് വിറ്റുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Best Mobiles in India

Advertisement

English Summary

Apple's Big Push In India, To Open 500 iStores.