ഐഫോണ്‍/ ഐപാഡ് ഉപയോക്താക്കളോട് മാപ്പപേക്ഷിച്ച് ആപ്പിള്‍; ഒപ്പം പതിനാലുകാരന് പ്രശംസയും


ടോക്ക് ഭീമന്മാരായ ആപ്പിള്‍ ഒടുവില്‍ ഐഫോണ്‍/ ഐപാഡ് ഉപയോക്താക്കളോട് ഔദ്യോഗികമായി മാപ്പപേക്ഷിച്ചു. ഈ രണ്ട് ഉപകരണങ്ങളിലും വ്യാപകമായി സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആപ്പിളിന് തലകുനിയ്‌ക്കേണ്ടി വന്നത്. ഗ്രൂപ്പ് ഫേസ് ടൈം കോള്‍ ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ സുരക്ഷാ വീഴ്ച കാണാനിടയായത്. 14 വയസ് പ്രായമുള്ള തോംസണ്‍ എന്ന കുട്ടിക്ക് ആപ്പിളിന്റെ പ്രശംസയും ലഭിച്ചു.

സുരക്ഷാവീഴ്ച

ഫേസ് ടൈം കോള്‍ ചെയ്യുമ്പോള്‍ സുരക്ഷാവീഴ്ച സംഭവിക്കുന്നുവെന്ന കാര്യം തോംസണാണ് ആദ്യമായി പുറംലോകത്തെ അറിയിച്ചത്. ആപ്പിളിന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനും തോംസണ്‍ മറന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ ഇടപെടലാണ് ആപ്പിള്‍ നടത്തിയത്. തോംസണിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സംഭവം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ആരെയെങ്കിലും വിളിക്കാന്‍ ശ്രമിച്ചാല്‍

ഫേസ് ടൈം ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ ആരെയെങ്കിലും വിളിക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ കോള്‍ എടുത്തില്ലെങ്കിലും അവിടെ നടക്കുന്ന സംഭവങ്ങള്‍ വിളിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തോംസണിന്റേതുകള്‍പ്പടെ നിരവധി പരാതികളാണ് ഈ സുരക്ഷാവീഴ്ചയുമായി പുറത്തുവരുന്നത്.

സുരക്ഷാ വീഴ്ച സംബന്ധിച്ച വിവരങ്ങള്‍

'സുരക്ഷാ വീഴ്ച സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തി അറിയിച്ചതിന് തോംസണിനും കുടുംബത്തിനും നന്ദി അറിയിക്കുകയാണ്. മാത്രമല്ല ഐഫോണ്‍/ഐപാഡ് ഉപയോക്താക്കളോട് നിരുപാധികം ഖേദവും പ്രകടിപ്പിക്കുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തും' - ആപ്പിള്‍ ഔദ്യോഗികമായി അറിയിച്ചു.

കോളുമായി ബന്ധപ്പെട്ട ബഗ്

ഫേസ് ടൈം കോളുമായി ബന്ധപ്പെട്ട ബഗ് പരിഹരിച്ച് ഉടന്‍ പുതിയ അപ്‌ഡേഷന്‍ നല്‍കും. അടുത്ത ആഴ്ച തന്നെ ഇവ നിങ്ങളുടെ ഫോണിലെത്തി്ക്കാനുള്ള നടപടി സ്വീകരിക്കും. ആപ്പിളിന്റെ എഞ്ചിനീയര്‍മാര്‍ ബഗ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പണിപ്പുരയിലാണിപ്പോള്‍. നിലവിലെ ഫേസ് ടൈം ആപ്പ് പ്രവര്‍ത്തനരഹിതമായുടന്‍ പുതിയ അപ്‌ഡേറ്റ് നിങ്ങളിലേക്കെത്തിക്കും - ആപ്പിള്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ് ടൈം ഫീച്ചര്‍

ഫേസ് ടൈം ഫീച്ചര്‍ നിലവിലില്ല എന്ന ഓപ്ഷനാണ് ആപ്പിള്‍ നിലവില്‍ കാണിക്കുന്നത്. അതായത് പോരായ്മകള്‍ പരഹരിച്ച ശേഷം മാത്രമേ ഇനി പുതുതായി ഡൗണ്ടലോഡ് ചെയ്യാന്‍ സാധിക്കൂ. മാത്രമല്ല നിലവിലെ ഉപേയാക്താക്കള്‍ക്ക് അടുത്താഴ്ച തന്നെ അപ്‌ഡേഷന്‍ ലഭിക്കും. പോരായ്മകളും സൂരക്ഷാ വീഴ്ചയും പൂര്‍ണമായും പരിഹരിച്ചാകും പുതിയ അപ്‌ഡേഷന്‍ ലഭ്യമാവുക.

Most Read Articles
Best Mobiles in India
Read More About: apple news iphone technology

Have a great day!
Read more...

English Summary

Apple says sorry to all iPhone and iPad users, thanks 14-year-old boy for helping