ഇനി പെണ്ണിനെ തൊടുന്നവന്‍ വിവരമറിയും



ഫൈറ്റ്ബാക്ക് (Fightback)

ഈ ആപ്ലിക്കേഷന്‍ പ്രധാനമായും ഇന്ത്യയെ ഉദ്ദേശിച്ചുള്ളതാണ്.സ്മാര്‍ട്ട്‌ഫോണുകളിലും, ജാവ അടിസ്ഥാനമാക്കിയ ഫീച്ചര്‍ ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിയ്ക്കാനാകും. ജിപിഎസ്, എസ്എംഎസ്, ലൊക്കേഷന്‍ മാപ്പുകള്‍, ജിപിആര്‍എസ്, ഈമെയില്‍, ഫേസ്ബുക്ക് തുടങ്ങിയവ ഉപയോഗപ്പെടുത്തി നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് സഹായം ആവശ്യപ്പെടാന്‍ വളരെ എളുപ്പത്തില്‍ സാധ്യമാണ് എന്നതാണ് ഈ ആപ്ലിക്കേഷനെ വളരെയധികം ഉപയോഗപ്രദമാക്കുന്നത്. 5 ഫോണ്‍ നമ്പരുകള്‍ വരെ ഇതില്‍ സൂക്ഷിയ്ക്കാനാകും. പാനിക് ബട്ടണ്‍ അമര്‍ത്തിയാലുടന്‍ ഇതിന്റെ വെബ് പോര്‍ട്ടലില്‍ നിങ്ങളുടെ ലൊക്കേഷനടക്കമുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും. മൊബൈല്‍ നമ്പരുകളിലേയ്ക്ക് അയയ്ക്കപ്പെടുന്ന മെസ്സേജുകളിലെ ഹൈപ്പര്‍ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ കൃത്യമായി കാണാനാകും. മാത്രമല്ല നിങ്ങളുടെ ഫേസ്ബുക്ക് സ്റ്റാറ്റസും എസ്ഓഎസ് മെസ്സേജ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെടും.ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കെല്ലാം ദൃശ്യമാകും. അവര്‍ ആ മെസ്സേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്പില്‍ നിങ്ങളുടെ സ്ഥാനം കാണാന്‍ സാധിയ്ക്കും. വളരെ അധികം ഉപകാരപ്രദമായ ഈ ആപ്ലിക്കേഷന്‍ പക്ഷെ സൗജന്യമല്ല.

Advertisement


Best Mobiles in India

Advertisement