എയർപോഡ് നഷ്ടപ്പെട്ട് പോകാതിരിക്കുവാനായി കമ്മലാക്കി മാറ്റി യുവതി

എയർപോഡിന് നീളം കുറവും കൈയിൽ ഒതുങ്ങി നിൽക്കുന്ന ഒരു ചെറിയ വസ്‌തുവായതിനാലും കൈയിൽ നിന്ന് നഷ്ടപെട്ടുപോകുന്നത് സാധാരണയാണ്.


പഴയ വയറുള്ള ഹെഡ്‍ഫോണുകളെക്കാളും ഹൈ-ടെക് ആണ് ആപ്പിൾ എയർപോഡുകൾ, പക്ഷെ അവ കൈയിൽ നിന്നും നഷ്ടപ്പെട്ടുപോകാനുള്ള സാഹചര്യം വളരെ കൂടുതലാണ്. എയർപോഡിന് നീളം കുറവും കൈയിൽ ഒതുങ്ങി നിൽക്കുന്ന ഒരു ചെറിയ വസ്‌തുവായതിനാലും കൈയിൽ നിന്ന് നഷ്ടപെട്ടുപോകുന്നത് സാധാരണയാണ്. വാങ്ങിയതുമുതൽ എയർപോഡ് സൂക്ഷിച്ചുകൊണ്ട് നടന്നാലും അതിൽ ഒരണമെങ്കിലും നഷ്ടപ്പെട്ട് പോകുന്നത് പതിവാണ്. അല്ലെങ്കിൽ അത് എങ്ങാനും നഷ്ടപ്പെടുമോ എന്ന ആദി വേറെയും.

Advertisement

എന്നാൽ ഈ പ്രശ്നം ഒഴിവാക്കുന്നതിനായി വിർജിനിയയിൽ നിന്നുമുള്ള 22 വയസുകാരിയായ അഭിഭാഷക ചെയ്‌തത്‌ ശരിക്കും പ്രശംസിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഈ യുവതി ചെയ്തത് തന്റെ എയർപോഡുകൾ നഷ്ടപ്പെട്ട് പോകാതിരിക്കുവാനായി അത് കമ്മലാക്കി മാറ്റി ഉപയോഗിച്ചു. ഇപ്പോൾ അതിനെ വിളിക്കുന്ന പേര് 'എയർറിങ്‌സ്' എന്നാണ്.

Advertisement

ഒരു സംഗീതജ്ഞൻ ബസ്ഫീഡ് വാർത്തയോട് പറഞ്ഞു, "എയർപോഡ് നഷ്ടപ്പെടുമെന്ന് ഭയം ഉള്ളതുകൊണ്ടാണ് ഈ യുവതിയെ എയർപോഡുകൾ 'എയർറിങ്‌സ്' ആക്കി മാറ്റാൻ പ്രേരിപ്പിച്ചത്. മാത്രവുമല്ല, അവളുടെ പൂച്ച 'എയർറിങ്‌' തിന്നുന്നത് ഒഴിവാക്കുന്നതിനും കൂടിയാണ്".

പകുതി വിലയ്ക്ക് ഡി.ടി.എച്ച് ചാനലുകളുമായി കമ്പനികൾ രംഗത്ത്; ട്രായിക്ക്‌ വെല്ലുവിളി

"എനിക്ക് അത് നഷ്ടപ്പെടുത്താനാകില്ല", റായ്‌ലി ബസ്ഫീഡിനോടായി പറഞ്ഞു. "എന്റെ പൂച്ച രണ്ട് ജോടി ബീറ്റ്സ് ബ്ലൂടൂത്ത് ഇയർഫോണുകൾ തിന്നു. എന്റെ മറ്റ് ഇയർഫോണുകളും തിന്നു കഴിഞ്ഞു. അതിനു ശേഷം ഞാൻ എയർപോഡ് വാങ്ങി, ഇതിൽ കടിച്ചുതിന്നുവാനായി വയറില്ല. പക്ഷേ, എനിക്ക് എയർപോഡ് ബന്ധിപ്പിക്കുന്നതിനായി എന്തെങ്കിലും കൂടിയേ തീരു".

Advertisement

എയർപോഡുകളെ ബന്ധിപ്പിക്കുവാനായി റായ്‌ലി ഒരു നെക്ലസ് ഉണ്ടാക്കി, കൂടാതെ, മറ്റുള്ള എയർപോഡ് ഉടമകൾക്ക് പ്രയോജനം ലഭിക്കാനായി 'എയർറിങ്‌സ്' ഉണ്ടാക്കി വിൽക്കുവാനും തുടങ്ങി. ഇത് വിൽക്കുവാനായി റായ്‌ലി ഒരു വെബ്സൈറ്റ് നിർമിച്ചു. ആവശ്യക്കാർക്ക് ഇതിൽ നിന്നും 'എയർറിങ്‌സ്' വാങ്ങാവുന്നതാണ്.
ഈ പുതിയ ഇയർറിങ്‌സുമായി നിൽക്കുന്ന റായ്‌ലിയുടെ വീഡിയോ കാണാം.

Best Mobiles in India

Advertisement

English Summary

They're each about an inch and a half in length and not tethered to anything, losing AirPods is common. And even if you've managed to keep track of both wireless headphones since buying them, you're probably plagued by the anxiety of losing one (or both) on occasion.