ഡോക്ടർമാരെക്കാൾ നന്നായി രോഗവും രോഗകാരണവും പറയാൻ ഒരു മെഷീൻ!


അധ്യാപകനായ ഋഷി റാവത്തിന് ഒരു വിദ്യാർഥിയുണ്ട്. പക്ഷെ മനുഷ്യനല്ല, മറിച്ച് ഒരു യന്ത്രം ആണെന്ന് മാത്രം. ലോസാഞ്ചൽസിലെ സതേൺ കാലിഫോർണിയ ക്ലിനിക്കൽ സയൻസ് സെന്റർ യൂണിവേഴ്സിറ്റിയിലെ ലാബിൽ ഒരു പാഠശാലയിൽ പാഠഭാഗങ്ങൾ നടക്കുന്നു. അവിടെയാണ് റാവത്ത് കൃത്രിമ ബുദ്ധി അതായത് AI പഠിപ്പിക്കുന്നത്.

Advertisement

ആരോഗ്യശാസ്ത്രം പഠിക്കുന്ന മെഷീൻ

അവിടെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാൾ മനുഷ്യനല്ല, മറിച്ചൊരു മെഷീൻ ആണെന്നതാണ് രസകരമായ കാര്യം. മെഷീനിന് കാര്യങ്ങൾ അറിയാൻ സഹായിക്കുന്നതിന് ക്യാൻസർ സെല്ലുകളുടെ കമ്പ്യൂട്ടർ സാമ്പിളുകൾ റാവത്ത് നൽകുകയും ചെയ്യുന്നുണ്ട്. കേൾക്കുമ്പോൾ അല്പം അതിശയം തോന്നിയേക്കാം എങ്കിലും കാര്യങ്ങൾ ഏകദേശം നിങ്ങൾക്ക് പിടികിട്ടിക്കാണുമല്ലോ.

Advertisement
ആരോഗ്യരംഗത്ത് കരുത്തുപകരാൻ AI

AI സർവ്വ മേഖലകളിലും ആധിപത്യം സ്ഥാപിക്കുന്ന ഈ കാലഘട്ടത്തിൽ സ്മാർട്ഫോണിൽ തുടങ്ങി ആരോഗ്യരംഗം മുതൽ സമസ്ത മേഖലകളിലും AI ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ സ്വയം മനസ്സിലാക്കുന്ന മെഷീനുകളുടെ കാലത്താണ് നാമിന്ന് ജീവിക്കുന്നത്. അവിടെയാണ് ഡോക്ടർമാർക്ക് ഒന്നുകൂടെ സഹായകമാകാൻ AI സൗകര്യങ്ങളുടെ വരവ്.

അദ്ദേഹം പറയുന്നത്

"ഇത് ഒരു കമ്പ്യൂട്ടർ മസ്തികം പോലെയാണ്, നിങ്ങൾക്ക് ഡാറ്റ അവയിലേക്ക് പകർത്താൻ കഴിയും, ഒപ്പം തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പാറ്റേണുകളും പാറ്റേണുകൾ തിരിച്ചറിയലും എല്ലാം അവർ പഠിക്കും," അദ്ദേഹം വിശദീകരിച്ചു.

പല മാറ്റങ്ങൾക്കും ഇത് കാരണമാകും

വൈകാതെ തന്നെ ആരോഗ്യരംഗത്ത് ഇത് പ്രയോജനപ്രദമായ ഒരു ഉപകരണം ആയിത്തീരുകയും ഡോക്ടർമാർക്ക് കാര്യങ്ങൾ കൂടുതൽ മനസിലാക്കാനും മനുഷ്യർ ഒരിക്കലും സാധ്യമല്ലാത്ത വിധത്തിൽ രോഗം നിർണയിക്കാനും വരെ കഴിയുന്ന അവസ്ഥ വരും. ഇത് ഇന്നുള്ള ആരോഗ്യരംഗത്തെ പല കാര്യങ്ങളെയും അടിമുടി മാറ്റുമെന്ന് ഉറപ്പ്.

രോഗനിർണ്ണയം മനുഷ്യരേക്കാൾ മികച്ച രീതിയിൽ

മെഷീൻ പഠനത്തിലൂടെയുള്ള കൃത്രിമ ഇൻറലിജൻസ്, സെൽ ക്രമീകരണത്തിൽ സങ്കീർണ്ണമായ പാറ്റേണുകൾ കണ്ടെത്തുമ്പോൾ മനുഷ്യർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അവിടെയാണ് ഇത്തരം മെഷീനുകളുടെ പ്രസക്തിയും ആവശ്യകതയും ഉത്ഭവിക്കുന്നതും. എന്തായാലും അത്തരത്തിൽ ഏകദേശം പൂർണ്ണമായും തന്നെ ആരോഗ്യരംഗത്ത് AI കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ അധികം വൈകാതെ തന്നെ ഉണ്ടാവും എന്നുറപ്പിക്കാം.

അടിമുടി മാറ്റങ്ങൾക്കായി കാത്തിരിക്കാം

ഇവിടെ ഏറ്റവും അതിശയകരമായ കാര്യം പല രോഗങ്ങളുടെയും നിർണ്ണയം ഡോക്ടർമാരുടെയും നിലവിലുള്ള മറ്റു പല സംവിധാനങ്ങളെക്കാളും മികച്ച രീതിയിൽ AI ഉപയോഗിച്ച് ചെയ്യാൻ സാധിക്കും എന്നതാണ്. അതിനായുള്ള പരീക്ഷണങ്ങൾ പലരും തുടങ്ങിയിട്ടുമുണ്ട്. പലതും വിജയകരമായിട്ടുമുണ്ട്. പ്രത്യേകിച്ചും ക്യാൻസർ പോലുള്ള രോഗങ്ങളുടെ നിർണ്ണയവും ചികിത്സയുമെല്ലാം AI കടന്നുവരുന്നതോടെ കൂടുതൽ എളുപ്പവും ഉപകാരപ്രദവുമാകുമെന്ന് ഉറപ്പിക്കാം.

Best Mobiles in India

English Summary

Artificial Intelligence for Better Health Treatments