അള്‍ട്രാ എച്ച്.ഡി ഹൈബ്രിഡ് സെറ്റ് ടോപ്പ് മാജിക് ബോക്‌സ് അവതരിപ്പിച്ച് ഏഷ്യാനെറ്റ്

ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ഫോട്ടോസ്, ക്രോം, പോലുള്ള ആപ്ലിക്കേഷനുകള്‍ മാജിക് ബോക്‌സില്‍ ഉപയോഗിക്കാം. കൂടാതെ ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍, ടെഡ്, ഫെയ്‌സ്ബുക്ക് പോലുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കാം.


ഏഷ്യാനെറ്റ് മാജിക് ബോക്‌സ് എന്നറിയപ്പെടുന്ന പുതിയ സംവിധാനവുമായി പ്രേക്ഷകർക്ക് മുന്നിൽ. ഈ മാജിക് ബോക്‌സിന് 5999 രൂപയാണ് വിലയിട്ടിരിക്കുന്നത്.

Advertisement

ആന്‍ഡ്രോയിഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 4K അള്‍ട്രാ എച്ച്.ഡി ഹൈബ്രിഡ് സെറ്റ് ടോപ്പ് ബോക്‌സുമായി ഏഷ്യാനെറ്റ് ഡിജിറ്റല്‍ നെറ്റ് വര്‍ക്കിന് കീഴിലുള്ള ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് രംഗത്ത്.

Advertisement

ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ്

എന്നാല്‍ ഏഷ്യാനെറ്റ് ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിന്റെ വാര്‍ഷിക വരിക്കാര്‍ക്ക് 3999 രൂപയ്ക്ക മാജിക് ബോക്‌സ് സ്വന്തമാക്കാം. കൂടാതെ, ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ്, ഏഷ്യനെറ്റ് ഗിഗാ ഫൈബര്‍നെറ്റ് സേവനങ്ങളുടെ ഉപയോക്താക്കൾക്കും മാജിക് ബോക്‌സ് വിലക്കുറവില്‍ നേടാവുന്നതാണ്.

മാജിക് ബോക്‌സ്

ഗൂഗിള്‍ ആന്‍ഡ്രോയിഡ് ടി.വി പ്ലാറ്റ്ഫോം കേന്ദ്രമാക്കിയാണ് മാജിക് ബോക്‌സ് വികസിപ്പിച്ചിരിക്കുന്നത്. സ്ട്രീമിങ് മീഡിയാ പ്ലെയറും, ഗൂഗിള്‍ അസിസ്റ്റന്റ് സേവനവും ഇതിലുണ്ടാവും. സാധാരണ ടെലിവിഷന്‍ ചാനലുകള്‍ വീക്ഷിക്കുന്നതിനൊടോപ്പം ഉപയോക്താക്കൾക്ക് വീഡിയോ സ്ട്രീമിങ് സേവനങ്ങളും, ഓണ്‍ലൈന്‍ ഗെയിമുകളും ഇതില്‍ കളിക്കാനാവും. ക്രോംകാസ്റ്റ് സൗകര്യവും ഇതില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതുവഴി ഫോണുകളിലെ സ്ട്രീമിങ് മീഡിയ എളുപ്പം ബന്ധിപ്പിക്കാനാവും.

സ്ട്രീമിങ് മീഡിയ

ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ക്രോം, പോലുള്ള ആപ്ലിക്കേഷനുകള്‍ മാജിക് ബോക്‌സില്‍ ഉപയോഗിക്കാം. കൂടാതെ ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍, ടെഡ്, ഫെയ്‌സ്ബുക്ക് പോലുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കാം. ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങി എല്ലാ സംവിധാനങ്ങളും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 8.0 പതിപ്പാണ് മാജിക് ബോക്‌സിലുള്ളത്.

ഏഷ്യാനെറ്റ് ഡിജിറ്റല്‍

കൂടാതെ ഏഷ്യാനെറ്റ് ബ്രാന്റില്‍ എല്‍.ഇ.ഡി ടി.വികളും പുറത്തിറക്കാന്‍ ഈ ഡിജിറ്റല്‍
നെറ്റ്വര്‍ക്കിന് പദ്ധതിയുണ്ട്. 32 ഇഞ്ച് മുതല്‍ 65 ഇഞ്ച് വരെ വലിപ്പമുള്ള എസ്ഡി, ഫുള്‍ എച്ച്.ഡി, 4K സ്മാര്‍ട് ടി.വികളാണ് ഏഷ്യാനെറ്റ് പുറത്തിറക്കുക.

ആന്‍ഡ്രോയിഡ് ടി.വികള്‍

40 ശതമാനം വരെ വിലക്കുറവിലാണ് ആന്‍ഡ്രോയിഡ് ടി.വികള്‍ ഏഷ്യാനെറ്റ് വാണിജ്യത്തിൽ വില്പനയ്ക്കെത്തിക്കുക. ഒപ്പം കേബിള്‍ ടി.വി സബ്‌സ്‌ക്രിപ്ഷനും അനൂകൂല്യം ലഭിക്കും.

ഏഷ്യാനെറ്റ് ടി.വി സബ്‌സ്‌ക്രിപ്ഷൻ

32 ഇഞ്ച് എച്ച്.ഡി എല്‍.ഇഡി ടി.വി, 43 ഇഞ്ച് ഫുള്‍ എച്ച്.ഡി ടി.വി പതിപ്പുകള്‍ ഏഷ്യാനെറ്റ് നെറ്റ്‌വർക്ക് അവതരിപ്പിക്കും. എ-പ്ലസ് ഗ്രേഡ് പാനലിലുള്ള സ്‌ക്രീനില്‍ വൈഡ് ആംഗിള്‍ വ്യൂ, എച്ച്.ഡി റെഡി, 16 വാട്ട് സ്പീക്കര്‍, രണ്ട് എച്ച്.ഡി.എം.ഐ, രണ്ട് യു.എസ്.ബി പോര്‍ട്ട്, വി.ജി.എ പോര്‍ട്ട്, ഇയര്‍ഫോണ്‍ ജാക്ക് എന്നിവ ടി.വിയിലുണ്ടാവും.

ഓണ്‍ലൈന്‍ ഗെയിമുകൾ

വോയിസ് സെർച്ച് എന്ന സവിശേഷതയിലാണ് ഏഷ്യാനെറ്റ് സ്മാർട്ട് മാജിക് ബോക്സിലെ റിമോട്ട് പ്രവർത്തിക്കുന്നത്, നൂറുകണക്കിന് ടി.വി ചാനലുകൾ, ആയിരക്കണക്കിന് വീഡിയോകൾ ലളിതമായ ശബ്ദ കാമൻറ്റുകൾ ഉപയോഗിച്ച് തിരയുന്നതിനും ബ്രൗസ് ചെയ്യുന്നതിനും എളുപ്പമാക്കുന്നു.

സ്മാർട്ട് ടി.വി

ഏഷ്യാനെറ്റ് സ്മാർട്ട് മാജിക് ബോക്സ് ഉപയോക്താവിന്റെ സൗകര്യാർത്ഥം ലീനിയർ, നോൺ-ലീനിയർ സമയം വ്യത്യാസപ്പെടുത്താൻ അനുവദിക്കുന്നു. ഇതിൻറെ ലളിതമായ ടി.വി സവിശേഷതകൾ ഉപയോഗിച്ച് ഒരു സ്മാർട്ട് ടി.വിയായി പരിവർത്തനം ചെയ്യുവാൻ കഴിയും.

Best Mobiles in India

English Summary

It is worth noting that Asianet’s Magic Box is a hybrid set-top box built on Google’s Android TV platform with 4K ultra-HD support. The product also features Streaming Media Player with the Google Assistant & Google cast built-in with Dolby and Dolby Plus. The highlight of this new offering by Asianet is that it won’t only allow you to stream conventional linear TV channels but would also make up for an excellent way to stream video and online games from applications which will be able to run on the Android TV platform.