സ്മാർട്ട് വാച്ചുകൾക്കായി പുതിയ AsteroidOS വാച്ച് ഒഎസ്


സ്മാർട്ട് വാച്ചുകൾ ഇറങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും അവയ്ക്കൊന്നും വേണ്ടത്ര ഒരു വിപണി ആഗോളതലത്തിൽ ലഭിച്ചിട്ടില്ല. പല കമ്പനികളും തങ്ങളുടെ മുൻനിരയിലുള്ള ഫോണുകൾ ഇറക്കുമ്പോൾ അവയുടെ കൂടെയായും ചിലപ്പോൾ അല്ലാതെ സ്വന്തമായുമെല്ലാം പല സ്മാർട്ട് വാച്ചുകളും ഇറക്കിയിട്ടുണ്ടെങ്കിലും അവ ഉപയോഗിക്കുന്നവർ വളരെ കുറവാണെന്ന് നമുക്കറിയാം.

Advertisement

എന്തിന്, നമ്മുടെ നാട്ടിൽ തന്നെ എടുത്തു നോക്കൂ.. സ്മാർട്ട് വാച്ചും കെട്ടി നടക്കുന്ന എത്ര ആളുകളെ നമുക്ക് കാണാൻ പറ്റും.. വളരെ കുറവായിരിക്കും. നാട്ടിൽ മാത്രമല്ല, ഇനി വിദേശത്തായാലും ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. സംഭവം മികച്ച സൗകര്യങ്ങൾ ഒക്കെ ഉണ്ടെങ്കിലും പല രീതിയിലുള്ള ഉപകാരങ്ങൾ ഉണ്ടെങ്കിലും എന്തോ ആളുകൾക്ക് ഇതിനോട് അത്ര പ്രിയം തോന്നിയിട്ടില്ല. എന്നാൽ ഇതിന് ചെറിയൊരു മാറ്റം വരാൻ പോകുകയാണ്.

Advertisement

നിലവിൽ ഗൂഗിളിന്റെ വിയർ ഒഎസ്, ആപ്പിളിന്റെ വാച്ച് ഒഎസ് എന്നിവയാണ് നിലവിലെ രണ്ടു പ്രധാന വാച്ച് ഓപ്പറേറ്റിങ് സിസ്റ്റം സംവിധാനങ്ങൾ എങ്കിൽ അവയിലേക്ക് പുതിയൊരു ആൾ കൂടെ എത്തുകയാണ്. AsteroidOS എന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പേരിട്ടിരിക്കുന്നത്. പെട്ടെന്ന് കേൾക്കുമ്പോൾ ആൻഡ്രോയിഡ് ഒഎസ് എന്ന വാക്കിനോട് സമാനമായി തോന്നാവുന്ന ഒരു പേരും കൂടിയാണിത്.

എന്തായാലും സംഭവം ഓപ്പൺ സോഴ്സ് ആണ്. ഒട്ടനവധി സവിശേഷതകൾ ഒന്നും നിലവിൽ ഇല്ലെങ്കിലും ഉള്ള രൂപകൽപ്പനയും യൂസർ ഇന്റർഫേസും എല്ലാം തന്നെ ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ്. ഈ ഒഎസ് രൂപകൽപന ചെയ്തിട്ട് കുറച്ചു കാലമായെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാതെ പോയതിനാൽ അധികം ആരും അറിയാതെ പോകുകയായിരുന്നു. ഇപ്പോൾ ഒട്ടനവധി പുതുമകളോടെ എത്തിയപ്പോൾ വിപണിയിലെ മറ്റു രണ്ടു വാച്ച് ഓപ്പറേറ്റിങ് സിസ്റ്റങ്ങളോട് മത്സരിക്കാനുള്ള കരുത്ത് നേടിയിരിക്കുകയാണ്.

Advertisement

ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ഏറെ ആകർഷകമാണ്. വരും കാലങ്ങളിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഒപ്പം ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാച്ചുകളും.

എന്ത് 4ജി ഉണ്ടായിട്ടും ഇന്റർനെറ്റ് സ്പീഡ് വിചാരിച്ച അത്ര കിട്ടുന്നില്ല എങ്കിൽ ഇത് ചെയ്തുനോക്കുക!

Best Mobiles in India

Advertisement

English Summary

AsteroidOS – An Open-source Watch OS.