കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകളുമായി അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 ഇന്ത്യയിലെത്തി


അസ്യൂസിന്റെ പുതിയ ഫോണിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ ഏവരേയും കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകളുമായാണ് അസ്യൂസ് തങ്ങളുടെ ഫോണ്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമായിരിക്കും ഈ ഫോണ്‍ വിപണിയിലെത്തുന്നത്. ഫുള്‍ വ്യൂ ഡിസ്‌പ്ലേയുമായി എത്തുന്ന ഈ ഫോണ്‍ ഷവോമി നോട്ട് 5 പ്രോയ്ക്ക് വലിയ വെല്ലുവിളി ഉയത്തുമെന്നാണ് കരുതപ്പെടുന്നത്.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 ന്റെ സവിശേഷതകള്‍ നോക്കാം.

ഫോണിന്റെ വില

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 ന്റെ 3ജിബി റാം വേരിയന്റിന് 10,999 രൂപയും അതു പോലെ 4ജിബി വേരിയന്റിന് 12,999 രൂപയുമാണ്. മേയ് 3 മുതല്‍ ഈ-കൊമേഴ്‌സ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിലൂടെ ഫോണ്‍ വില്‍പനയ്‌ക്കെത്തും. കൂടാതെ ഉപയോക്താക്കള്‍ക്ക് 49 രൂപയില്‍ നിന്നുമുളള എല്ലാ വാറന്റികളും ലഭിക്കും. വോഡാഫോണ്‍ 3200 രൂപയുടെ ഡാറ്റ പ്ലാന്‍ അവതരിപ്പിക്കും. എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഫോണിന് 1000 രൂപ കിഴിവ് ലഭിക്കും. കൂടാതെ 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും നല്‍കുന്നു.

സവിശേഷതകള്‍

18:9 അനുപാതത്തിലുളള 5.99 ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. മെറ്റല്‍ ബോഡി ഡിസൈനുളള ഫോണിന് 180 ഗ്രാം ഭാരമാണുളളത്. 3 ജിബി, 4 ജിബി വേരിയന്റുകളില്‍ 13 എംപി റിയര്‍ ക്യാമറയും അതേസമയം 5 എംപി സെന്‍സറുളള സെല്‍ഫി ക്യാമറയ്ക്ക് ഫ്‌ളാഷ് ലൈറ്റും ഉണ്ടാകും. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഔട്ട്-ഓഫ്-ബോക്‌സില്‍ റണ്‍ ചെയ്യുന്ന ആദ്യത്തെ ഫോണാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1.

ഈ ഫോണില്‍ ട്രിപ്പിള്‍ സ്ലോട്ട് സിംകാര്‍ഡാണുളളത്. രണ്ട് സിം കാര്‍ഡുകളും മൈക്രോ എസ്ഡി കാര്‍ഡും ഒരേ സമയം ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. 5000എംഎംച്ച് ബാറ്ററിയാണ് ഫോണില്‍. 199 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 34.1 ദിവസം 4ജി സ്റ്റാന്‍ഡ്‌ബൈ, 25.3 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു. 4ജി വോള്‍ട്ട്, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ കണക്ടിവിറ്റികളുമാണ്.

നിങ്ങളുടെ ഫോൺ വിൽക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കാതെ ശ്രദ്ധിക്കുക

ഉടന്‍ എത്തുന്നു

ഒരോ പോര്‍ട്ട്‌ഫോളിയോയില്‍ പുതിയ മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്ന് അസ്യൂസ് പ്രഖ്യാപിച്ചിട്ടിണ്ട്. 6ജിബി റാമും 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഈ പുതിയ മോഡലില്‍ ഉണ്ട്. ഫോട്ടോഗ്രാഫിയെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി+ 5എംപി ഡ്യുവല്‍ ക്യാമറ സെന്‍സറുകളാണ് മുന്നില്‍. 14,999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടിലൂടെ ഈ ഫോണും ലഭിക്കും.

Most Read Articles
Best Mobiles in India
Read More About: asus smartphones android news

Have a great day!
Read more...

English Summary

ASUS has announced the launch of its Zenfone Max Pro smartphones in partnership with the e-commerce giant Flipkart. The smartphone will go against the likes of the recently launched Xiaomi Redmi Note 5 Pro, as both device feature similar specifications including the processor and the display. Asus also announced that it will soon launch a new model soon.