അസൂസ് വിവോബുക്ക് S14, S15 എന്നിവ ഇന്ത്യന്‍ വിപണിയില്‍; വില യഥാക്രമം 54990 രൂപ, 69990 രൂപ


തയ്‌വാന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ അസൂസ് വിവോബുക്ക് ശ്രേണിയില്‍ വിവോബുക്ക് S14, S15 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇവയുടെ വില യഥാക്രമം 54990 രൂപയും 69990 രൂപയുമാണ്. വിവോബുക്ക് S14 നവംബര്‍ ഒന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയും. S15-ന് നവംബര്‍ 15 വരെ കാത്തിരിക്കണം. ഇതിന്റെ വില്‍പ്പന പ്രധാനമായും അസൂസ് റീട്ടെയ്ല്‍ സ്റ്റോറുകള്‍ വഴിയായിരിക്കും.

Advertisement

എട്ടാംതലമുറ ഇന്റല്‍കോര്‍ i7 പ്രോസസ്സര്‍, NVIDIA GeForce MX150 ഗ്രാഫിക്‌സ്, ഡ്യുവല്‍ സ്റ്റോറേജ് ഡിസൈന്‍ എന്നിവയാണ് രണ്ട് വിവോബുക്കുകളുടെയും പ്രധാന സവിശേഷത. S15-ല്‍ 15.6 ഇഞ്ച് സ്‌ക്രീനും S14-ല്‍ 14 ഇഞ്ച് സ്‌ക്രീനുമാണുള്ളത്. സ്‌ക്രീനിന്റെ മുകള്‍ഭാഗത്തും വശങ്ങളിലും ചെറിയ ബെസെല്‍സോട് കൂടിയ നാനോ എഡ്ജ് രൂപകല്‍പ്പനയാണ് വിവോബുക്കുകളുടെ മറ്റൊരു പ്രത്യേകത. S15, S14 എന്നിവയുടെ സ്‌ക്രീന്‍- ബോഡി അനുപാതം യഥാക്രമം 86 ശതമാനവും 84 ശതമാനവുമാണ്.

Advertisement

വൈഡ് വ്യൂ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ നിറങ്ങള്‍ മിഴിവോടെ പുന:സൃഷ്ടിക്കാന്‍ സ്‌ക്രീനിന് കഴിയും. സ്‌ക്രീന്‍ മടക്കാനും നിവര്‍ക്കാനും സഹായിക്കുന്ന എര്‍ഗോലിഫ്റ്റ് വിജാഗിരി ടൈപ്പിംഗ് അനായാസമാക്കുന്നു. വണ്‍ടച്ച് ആക്‌സസ്സ്, ടച്ച്പാഡിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ ബാന്‍ഡ് 802.11ac വൈ-ഫൈ കണക്ടിവിറ്റി എന്നിവയും എടുത്തുപറയേണ്ട സവിശേഷതകള്‍ തന്നെ.

ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോൺ! വില വെറും 6 ലക്ഷം മാത്രം!!

USB ടൈപ്പ്-സി പോര്‍ട്ട്, USB 3.1 Gen 1 ടൈപ്പ്-A, രണ്ട് USB 2.0 പോര്‍ട്ടുകള്‍, HDMI ഔട്ട്പുട്ട്, മൈക്രോ എസ്ഡി കാര്‍ഡ് റീഡര്‍ എന്നിവയും വിവോബുക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. S15-ന്റെ ഭാരം 1.8 കിലോഗ്രാമും S14-ന്റെ ഭാരം 1.4 കിലോഗ്രാമുമാണ്.

Advertisement

സാധാരണ ബാറ്ററിയെക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ ചാര്‍ജ് നില്‍ക്കുന്ന ലിഥിയം-അയണ്‍ ബാറ്ററിയാണ് ഈ വിവോബുക്കുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. അസൂസ് ബാറ്ററി ഹെല്‍ത്ത് ചാര്‍ജിംഗ് സാങ്കേതികവിദ്യയോട് കൂടിയവയാണ് ബാറ്ററികള്‍. ഇത് ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി വികസിക്കുന്നത് തടഞ്ഞ് വിവോബുക്കുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു.

ഫിര്‍മമെന്റ് ഗ്രീന്‍, സ്റ്റാര്‍ ഗ്രേ, സില്‍വര്‍ ബ്ലൂ, ഗണ്‍ മെറ്റല്‍, ഐസിക്കല്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഇവ ലഭിക്കും.

Best Mobiles in India

Advertisement

English Summary

Asus VivoBook S14 and S15 announced, priced at Rs 54,990