അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ ഇന്ത്യയില്‍; ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ്


ഇന്ത്യന്‍ വിപണിയില്‍ പിടിമുറുക്കന്നതിന്റെ ഭാഗമായി അസൂസും ഫ്‌ളിപ്കാര്‍ട്ടും കൈകോര്‍ത്തിന് പിന്നാലെ, സെന്‍ഫോണ്‍ മാക്‌സ് പ്രോ വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് അസൂസ്. ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് മാത്രമാകും വാങ്ങാന്‍ കഴിയുക. സെന്‍ഫോണ്‍ മാക്‌സ് പ്രോ ലോകമെമ്പാടും എത്തുന്ന ഏപ്രില്‍ 23ന് ഉച്ചയ്ക്ക് 12.30-ന് ഫ്‌ളിപ്കാര്‍ട്ടില്‍ സെയില്‍ ആരംഭിക്കും. ഫോണിന്റെ വില ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Advertisement

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 SoC-യില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ഫോണ്‍ മാക്‌സിന്റെ ഡിസ്‌പ്ലേയുടെ വലുപ്പും, റെസല്യൂഷന്‍, ആസ്‌പെക്ട് റേഷ്യോ, ക്യാമറ, ഇമേജ് സെന്‍സറുകള്‍, ബാറ്ററി, ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയ വിവരങ്ങളും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

Advertisement

ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പരസ്പര സഹകരണം ഉറപ്പുവരുത്തി അസൂസും ഫ്‌ളിപ്കാര്‍ട്ടും ധാരണാപത്രവും ഒപ്പിട്ടുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇരു കമ്പനികളും വിപണന തന്ത്രങ്ങള്‍ ആവിഷകരിക്കുകയും കൂട്ടായി നടപ്പാക്കുകയും ചെയ്യും.

ഫ്‌ളിപ്കാര്‍ട്ടിന്റെ വിതരണ ശൃംഖലയും വിപണിയിലെ മേധാവിത്വവും ഇന്ത്യന്‍ ഉപഭോക്താക്കളില്‍ കൂടുതല്‍ കാര്യക്ഷമമായി എത്താന്‍ തങ്ങളെ സഹായിക്കുമെന്ന് അസൂസ് സിഇഒ ജെറി ഷെന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയ്ക്ക് അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കാന്‍ ഈ സഹകരണത്തിലൂടെ കഴിയുമെന്ന് ഫ്‌ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

മഷി വേണ്ട ഈ പ്രിന്ററിന്; സ്വപ്നമല്ല, യാഥാർഥ്യം!

എംഡബ്ല്യുസി 2018-ല്‍ അസൂസ് സെന്‍ഫോണ്‍ 5 ശ്രേണി പുറത്തിറക്കിയിരുന്നു. ഇത് ഈ മാസം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്‌ളിപ്കാര്‍ട്ടുമായുള്ള സഹകരണം യാഥാര്‍ത്ഥ്യമായതോടെ കമ്പനി അധികം വൈകാതെ സെന്‍ഫോണ്‍ 5 ശ്രേണിയും ഇന്ത്യയില്‍ എത്തിക്കുമെന്ന് പറയപ്പെടുന്നു.

ഇന്ത്യന്‍ വിപണിയില്‍ കാര്യമായ നേട്ടമുണ്ടാക്കാനാകാതെ കഷ്ടപ്പെടുകയാണ് അസൂസ്. പുതിയ സഹകരണത്തോടെ ഓണ്‍ലൈന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അസൂസ്.

Best Mobiles in India

Advertisement

English Summary

Asus has confirmed the launch of the ZenFone Max Pro in India. The smartphone will launch on Flipkart on April 23. This will be the first product after the partnership between the two companies.