ഡിസ്‌നിയുടെ അവതാര്‍ പാര്‍ക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അവിടേക്ക് മറ്റൊരു അത്ഭുതം കൂടി


വീണ്ടും മറ്റൊരു അത്ഭുത കാഴ്ചകളൊരുക്കി ഡിസ്‌നിയുടെ അവതാര്‍ പാര്‍ക്ക്. ഡിസ്‌നിയുടെ 'അനിമല്‍ കിംഗ്ഡത്തിന്റെ' 20-ാം വാര്‍ഷികം ഏപ്രില്‍ 22ന് ആരംഭിക്കും. ഒരു പുതിയ കഥാതീത ഘടകം ഇതിനകം തന്നെ ചേര്‍ത്തു കഴിഞ്ഞു.

2011 സെപ്തംബറില്‍ പ്രഖ്യാപിച്ച അവതാര്‍ ലോകത്തിന്റെ നിര്‍മ്മാണം 2014-ലാണ് ആരംഭിച്ചത്. ഈ ആശയങ്ങളുടെ പിന്നില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ജോണ്‍ ലാന്‍ഡ്വയും ഡിസ്‌നിയുടെ കലാസാങ്കേതിക വിദഗ്ദനായ ജോ റൊഹ്‌ദെയുമാണ്. അമേരിക്കയിലെ ഫ്‌ളോറിഡയിലുളള പാര്‍ക്കില്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ വിഭാവന ചെയ്ത ഒരു സാങ്കല്‍പിക ലോകമാണ് 'പണ്ടോറ'.

'പണ്ടോറ-ദ വേള്‍ഡ് ഓഫ് അവതാര്‍' എന്ന പേരിലാണ് തീം പാര്‍ക്ക് ആദ്യം ഒരുങ്ങിയത്. 12 ഏക്കറിലായാണ് ഇത് നിര്‍മ്മിച്ചത്. ഇപ്പോള്‍ ഇതിന്റെ 20-ാം വാര്‍ഷികത്തില്‍ മറ്റൊരു അത്ഭുതവുമായി എത്തിയിരിക്കുകയാണ് അവതാര്‍ പാര്‍ക്ക്.

വേള്‍ഡ് ഓഫ് അവതാറില്‍ പുതിയ 'മെക്കാനിക്കല്‍ സ്യൂട്ടിന്റെ' ഒരു ചെറിയ ക്ലിപ് ഡിസ്‌നി പുറത്തിറക്കി. ഇത് വളരെ ശ്രദ്ധേയമാണ്. ഇത് ആ പാര്‍ക്കിനു ചുറ്റുമായി നടന്ന് അവിടെ വരുന്ന എല്ലാ അതിഥികളേയും വന്ദിക്കുകയും കൂടാതെ അവിടുത്തെ സസ്യങ്ങളേയും മൃഗങ്ങളേയും കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിന് 10 അടി ഉയരവും സ്പഷ്ടമായ കൈകളും ചലിക്കുന്ന അവയവങ്ങളുമുണ്ട്.

കൂടുതല്‍ കരുത്തോടെ എച്ച്റ്റിസി U12 എത്തുന്നു: ഈ സവിശേഷതകള്‍ സ്ഥിരീകരിച്ചു!!

ഈ മെക്കാനിക്കല്‍ സ്യൂട്ട് സിനിമയില്‍ കാണുന്ന ആംപ്ലിഫൈഡ് മൊബിലിറ്റി പ്ലാറ്റ്‌ഫോം (AMP) മെക്കാനിക്കല്‍ സ്യൂട്ടില്‍ നിന്നും കുറച്ച് വ്യത്യസ്ഥമാണ്.

പണ്ടോറ യൂട്ടിലിറ്റി മെക്കാനിക്കല്‍ സ്യൂട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത് കാമറൂണ്‍സ് ലൈറ്റ്‌സ്‌ട്രോം എന്റര്‍ടെന്‍മെന്റ്, ഡിസ്‌നി പാര്‍ക്ക്‌സ് ലൈവ് എന്റര്‍ടെയ്ന്‍മെന്റ്, മൈക്കല്‍ കറി സ്റ്റുഡിയോ, വാള്‍ട്ട് ഡിസ്‌നി ഇമേജിനറിംഗ് എന്നിവര്‍ ചേര്‍ന്നാണ്.

Most Read Articles
Best Mobiles in India
Read More About: games news technology

Have a great day!
Read more...

English Summary

Avatar Utility Suit Unreveiled At Disney's World Of Avatar