കളിയിൽ തോറ്റതിന് വിരാട് കോഹ്‌ലിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ളാദേശി ഹാക്കർമാർ!


ഏഷ്യ കപ്പിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചതിൽ പ്രതിഷേധവുമായി വിരാട് കോഹ്‌ലിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ലാദേശ് ഹാക്കർമാർ. സെപ്റ്റംബർ 29നായിരുന്നു സംഭവം നടന്നത്. ഫൈനലിൽ അമ്പയറുടെ നീതിപൂർവ്വമല്ലാത്ത തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇത്തരത്തിൽ ഒരു നീക്കം ബംഗ്ലാദേശി ഹാക്കർമാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ധാക്ക ട്രൈബ്യുൺ റിപ്പോർട്ട് ചെയ്യുന്നു.

Advertisement

ബംഗ്ലാദേശ് ദേശീയമാധ്യമത്തിൽ വന്ന ഈ വാർത്ത പ്രകാരം ഈ ഹാക്കർമാർ കോഹ്‌ലിയുടെ വെബ്സൈറ്റിൽ അതിക്രമിച്ചുകയറുകയും ഹാക്ക് ചെയ്ത ശേഷം നാല് ഫോട്ടോകൾ ഉള്ള ഒരു കൊളാഷ് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. ഒരുകൂട്ടം ഹാക്കർമാർ ഒന്നിച്ചാണ് ഇത്തരത്തിൽ ഒരു കാര്യം കോഹ്‌ലിയുടെ വെബ്സൈറ്റിൽ ചെയ്തുവെച്ചത്.

Advertisement

ഏഷ്യ കപ്പ് ഫൈനലിൽ ഫൗൾ കളി നടന്നെന്നും അമ്പയർക്കെതിരെ കർശനമായ നടപടികൾ എടുക്കണം എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സൈബർ സെക്യൂരിറ്റി & ഇന്റലിജിൻസ് (CSI) എന്ന ഹാക്കർ കമ്മ്യൂണിറ്റി ആണ് ഇത്തരത്തിൽ ഒരു ഹാക്കിങ് നടത്തിയിരിക്കുന്നത്.

"നമുക്ക് അറിയാം, ക്രിക്കറ്റ് എന്നുപറഞ്ഞാൽ അത് മാന്യന്മാരുടെ കളിയാണ്. എന്നാൽ എല്ലാ സമയത്തും ബംഗ്ലാദേശ് പലതരത്തിലുള്ള അനീതികളും നേരിടുന്നുണ്ട്. ഇതിനെതിരെയെന്നോണം ആണ് വിരാട് കോഹ്‌ലിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. സമാനമായ ഒരുപാട് സംഭവങ്ങൾ ഇനി ഭാവിയിലും നടക്കുന്നതായിരിക്കും"- CSI അവരുടെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു.

ചാർജ്ജിൽ ഇട്ടിരിക്കെ പൊട്ടിത്തെറിച്ച് ഷവോമി മി A1!

Best Mobiles in India

Advertisement

English Summary

Bangladeshi Fans Hack Kohli’s Website.