വിന്‍ഡോസ് XP സപ്പോര്‍ട് ഏപ്രില്‍ 8 വരെ മാത്രം; ബാങ്കുകളെ ബാധിക്കും


വിന്‍ഡോസ് XP-ക്കുള്ള മൈക്രോസോഫ്റ്റിന്റെ സപ്പോര്‍ട് ഏപ്രില്‍ 8-ന് അവസാനിക്കുമെന്നിരിക്കെ കേരളത്തിലെ ബാങ്കുകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. എ.ടി.എം. ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്കും പ്രയാസം നേരിടും. വനിലവില്‍ കേരളമുള്‍പ്പെടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പല ബാങ്കുകളിലും എ.ടി.എമ്മുകളിലും വിന്‍ഡോസ് XP-ഒ.എസ്. ഉള്ള കമ്പ്യൂട്ടറാണ് ഉപയോഗിക്കുന്നത്.

Advertisement

മൈക്രോസോഫ്റ്റ് സപ്പോര്‍ട് പിന്‍വലിക്കുന്നതോടെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭ്യമല്ലാതാക്കും. ഇത് വൈറസ് ആക്രമണത്തിനും മാല്‍വേറുകള്‍ക്കും കാരണമാകും. അങ്ങനെ സംഭവിച്ചാല്‍ ബാങ്കുകളുടെയും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ വലിയൊരളവില്‍ ബാധിക്കും. അപകട സാധ്യതയും കൂടുതലാണ്.

Advertisement

ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്കും മുന്നറിയിപ്പു നല്‍കിടയിട്ടുണ്ട്. വിന്‍ഡോസ് XP-ക്കുള്ള സപ്പോര്‍ട് ഏപ്രില്‍ 8 മുതല്‍ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നതിനാല്‍ ബാങ്ക്, ATM പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അതു തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

Best Mobiles in India

Advertisement