ഡെബിറ്റ് കാര്‍ഡോ ബാങ്ക് അക്കൗണ്ടോ ഇല്ലാത്തവര്‍ക്കും ഇനി എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാം


ഡെബിറ്റ് കാര്‍ഡോ ബാങ്ക് അക്കൗണ്ടോ ഇല്ലാത്തവര്‍ക്കും ഇനിമുതല്‍ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം. ബാങ്ക് ഓഫ് ഇന്ത്യയാണ് ഇന്ത്യയില്‍ ആദ്യമായി ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

Advertisement

അക്കൗണ്ടും ഡെബിറ്റ് കാര്‍ഡുമുള്ള ഒരാള്‍ക്ക് അക്കൗണ്ട് ഇല്ലാത്ത മറ്റൊരാള്‍ക്ക് പണം അയച്ചുകൊടുക്കുന്നതിനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.. ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ (IMT) എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് അക്കൗണ്ട് ഉള്ള ഒരാള്‍ക്ക് എ.ടി.എം. വഴിയോ ഓണ്‍ലൈന്‍ വഴിയോ അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് IMT വഴി പണം അയയ്ക്കാം.

Advertisement

ആര്‍ക്കാണോ പണമയക്കുന്നത് ആ വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് പണം സ്വീകരിക്കുന്ന വ്യക്തിയുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു കോഡ് ലഭിക്കും. ബാങ്ക് ഓഫ് ഇന്ത്യയുടെ IMT സംവിധാനം ലഭ്യമാവുന്ന എ.ടി.എമ്മില്‍ നിന്ന് ഈ കോഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാം. കാര്‍ഡ് ആവശ്യമില്ല.

നിലവില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത എ.ടി.എമ്മുകളില്‍ മാത്രമാണ് സംവിധാനം ലഭ്യമാവുക. എന്നാല്‍ വൈകാതെ ബാങ്കിന്റെ എല്ല എ.ടി.എമ്മുകളിലും ഇത് സാധ്യമാകുമെന്നും ബാങ്ക് ഓഫ് ഇന്ത്യ എം.ഡി VR അയ്യര്‍ പറഞ്ഞു.

IMT സംവിധാനത്തിലൂടെ ഒരുമാസം പിന്‍വലിക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്. ഒരുതവണ 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയുകയുമില്ല. പണം അയയ്ക്കുന്നയാള്‍ ഓരോ ഇടപാടിനും 25 രൂപ വച്ച് നല്‍കുകയും വേണം.

Advertisement
Best Mobiles in India

Advertisement