വിന്‍ഡോസ് ഫോണുകള്‍ക്കുള്ള ബി.ബി.എം. അടുത്തയാഴ്ച


ബ്ലാക്‌ബെറിയുടെ ഏറെ പ്രശസ്തമായ ബ്ലാക്‌ബെറി മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വിന്‍ഡോസ് ഫോണുകളിലും എത്തുന്നു. അടുത്തയാഴ്ചയോടെ റിലീസ് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ ബി.ബി.എമ്മിന്റെ ബീറ്റ വേര്‍ഷന്‍ കമ്പനി ലഭ്യമാക്കിയിരുന്നു.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ കഴിഞ്ഞവര്‍ഷം തന്നെ ബി.ബി.എം. എത്തിയിരുന്നെങ്കിലും വിന്‍ഡോസ് ഫോണുകളെ ഒഴിവാക്കിയിരുന്നു.

പരിശോധനകള്‍ക്കായുള്ള ബി.ബി.എമ്മിന്റെ ബീറ്റ വേര്‍ഷന്‍ ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 10,000 പേര്‍ ആപ്ലിക്കേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും ബ്ലാക്‌ബെറി വക്താവ് മാത്യ ടാള്‍ബോട് പറഞ്ഞു.

മാത്രമല്ല, ബീറ്റ വേര്‍ഷന്‍ ഉപയോഗിച്ചവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് ആപ്ലിക്കേഷന്‍ പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട് കമ്പനി. ട്രാന്‍സ്പാരന്റ് ലൈവ് ടൈല്‍, പിക്ചര്‍ പ്രിവ്യു വിനഡോകള്‍ക്കായുള്ള പുതിയ യൂസര്‍ ഇന്റര്‍ഫേസ്. ഷെയര്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് കാപ്ഷന്‍ നല്‍കാനുള്ള സംവിധാനം എന്നിവ പുതിയ ബി.ബി.എമ്മില്‍ ലഭിക്കും.

ഫീഡ്‌സ്, കോണ്‍ടാക്റ്റ് ആന്‍ഡ് ചാറ്റ് എന്നീ സംവിധാനങ്ങളും സ്റ്റിക്കര്‍, ബി.ബി.എം. വോയ്‌സ് എന്നിവയും ഉണ്ടാകും.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

BBM for Windows Phone To Arrive Next Week, BBM for windows phone will Launch soon, Upgraded BBM is coming to windows phone, Read More...