100 രൂപക്ക് താഴെ മികച്ച പ്ലാനുകൾ ഉള്ളപ്പോൾ എന്തിന് കൂടുതൽ ചിലവാക്കണം?


മികച്ച പ്ലാനുകള്‍ വാരിക്കോരി നല്‍കുകയാണ് ഓരോ ടെലികോം കമ്പനികളും. ദിനംപ്രതി പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍ തമ്മിലുളള മത്സരം ഇനി അവസാനിക്കുമെന്നു തോന്നുന്നില്ല.

Advertisement

കമ്പനികള്‍ തമ്മിലുളള ഈ പോരാട്ടത്തില്‍ മെച്ചം എന്നും ഉപയോക്താക്കള്‍ക്കു തന്നെ. പണ്ടൊക്കെ 250 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 250 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതിദിനം 1ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ നല്‍കുന്നു.

Advertisement

എല്ലാ ടെലികോം കമ്പനികളും പ്ലാന്‍ അവതരിപ്പിക്കുന്നത് ജിയോ എന്ന കമ്പനിയെ ലക്ഷ്യം വച്ചാണ്. ജിയോയുടെ ഏറ്റവും കുറഞ്ഞ വിലയിലെ പ്ലാനാണ് 100 രൂപയില്‍ താഴെയുളള 'ഫ്‌ളക്‌സി ഡേറ്റ' പ്ലാനുകള്‍. ഇതില്‍ 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ജിയോ ആപ്‌സ് ആക്‌സസ് എന്നിവ നല്‍കുന്നു. എന്നാല്‍ മറ്റു ഓപ്പറേറ്റര്‍മാരായ വോഡാഫോണ്‍, ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ഐഡിയ എന്നിവ ഇതു പോലെ കുറഞ്ഞ വിലയിലെ ഓഫറുകള്‍ നല്‍കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

100 രൂപയില്‍ താഴെ വിലയുളള മികച്ച ഡേറ്റ പ്ലാനുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

1. റിയലന്‍സ് ജിയോ 98 രൂപ പ്ലാന്‍

100 രൂപയില്‍ താഴെ ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്ത ആദ്യത്തെ കമ്പനിയാണ് ജിയോ. ജിയോയുടെ 98 രൂപ പ്ലാനില്‍ 2ജിബി ഹൈ സ്പീഡ് 4ജി ഡേറ്റ പ്രതിദിനം നല്‍കുന്നു. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍, പ്രീമിയം ജിയോ ആപ്‌സ് ആക്‌സസ്, 300 ഫ്രീ എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

. വില: 98 രൂപ

. ഡേറ്റ : 2ജിബി

. കോള്‍: അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി

. എസ്എംഎസ്: 300

. വാലിഡിറ്റി: 28 ദിവസം

2. ജിയോ 49 രൂപ പ്ലാന്‍

ഈ പ്ലാന്‍ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കു മാത്രമാണ്. ഇതില്‍ 1ജിബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 50 ഫ്രീ എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ 49 രൂപ പ്ലാനില്‍ ജിയോ സ്യൂട്ട് പ്രീമിയം ആപ്‌സ് ഫ്രീ സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.

. വില: 49 രൂപ

. ഡേറ്റ : 1ജിബി

. കോള്‍: അണ്‍ലിമിറ്റഡ് വോയിസ് കോള്‍

. എസ്എംഎസ്: 50

. വാലിഡിറ്റി: 28 ദിവസം

3. എയര്‍ടെല്‍ 99 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനും ജിയോയുടെ അതേ ഓഫറുകളാണ് പിന്തുടരുന്നത്. അടുത്തിടെ എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു. നിലവില്‍ അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, 2ജിബി ഹൈ സ്പീഡ് ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

. വില : 99 രൂപ

. ഡേറ്റ: 2ജിബി

. കോള്‍: അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ്

. എസ്എംഎസ്: 100 പ്രതിദിനം

. വാലിഡിറ്റി: 28 ദിവസം

4. ഐഡിയ 75 രൂപ പ്ലാന്‍

ഐഡിയയുടെ 75 രൂപ പ്ലാനില്‍ 1ജിബി ഡേറ്റ, 300 മിനിറ്റ് ഫ്രീ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 100 ഫ്രീ എസ്എംഎസ് പ്രതിദിനം എന്നിവ നല്‍കുന്നു.


. വില: 75 രൂപ

. ഡേറ്റ : 1ജിബി

. കോള്‍: 300 മിനിറ്റ് ലോക്കല്‍/ എസ്റ്റിഡി

. എസ്എംഎസ്: 100 പ്രതിദിനം

. വാലിഡിറ്റി: 28 ദിവസം

5. ബിഎസ്എന്‍എല്‍ 99 രൂപ പ്ലാന്‍

100 രൂപയുടെ കീഴില്‍ ബിഎസ്എന്‍എല്‍ രണ്ടു പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ഒന്ന് വോയിസ് കോള്‍ മാത്രമാണ് നല്‍കുന്നത്. കൂടാതെ ഫ്രീയായി 100 എസ്എംഎസും. ഈ പ്ലാന്‍ വാലിഡിറ്റി 26 ദിവസമാണ്.

. വില : 99 രൂപ

. ഡേറ്റ: ഇല്ല

. കോള്‍: അണ്‍ലിമിറ്റഡ്

. എസ്എംഎസ്: 300

. വാലിഡിറ്റി: 26 ദിവസം

6. ബിഎസ്എന്‍എല്‍ 98 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ രണ്ടാമത്തെ 100 രൂപയില്‍ താഴെയുളള ഈ പ്ലാനില്‍ ഡേറ്റ മാത്രമാണ് നല്‍കുന്നത്. ഇതില്‍ പ്രതിദിനം 1ജിബി ഡേറ്റയാണ് നല്‍കുന്നത്. 26 ദിവസത്തെ വാലിഡിറ്റിയുളള ഈ പ്ലാനില്‍ അങ്ങനെ മൊത്തത്തില്‍ 26ജിബി ഡേറ്റ നല്‍കുന്നു.


. വില: 98 രൂപ

. ഡേറ്റ: 1ജിബി പ്രതിദിനം

. കോള്‍: ഇല്ല

. എസ്എംഎസ്: ഇല്ല

. വാലിഡിറ്റി: 26 ദിവസം

ജിയോ ജിഗാഫൈബര്‍ പാക്കേജ്: അറിയേണ്ടതെല്ലാം

Best Mobiles in India

English Summary

Best Data Plans Under Rs 100