സാംസങ്ങ് മുതല്‍ നോകിയവരെ; എം.ഡബ്ല്യു.സിയില്‍ ഇതുവരെ ലോഞ്ച് ചെയ്ത ഉപകരണങ്ങള്‍


ലോകം ആംകാഷയോടെ കാത്തിരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് ഇന്ന് രണ്ടാം ദിവസത്തിലേക്കു കടന്നു. സാംസങ്ങും സോണിയും എല്‍.ജിയും നോകിയയും ഉള്‍പ്പെടെ ആഗോള കമ്പനികള്‍ക്കൊപ്പം ചൈനീസ് കമ്പനികളും ശക്തമായ സാന്നിധ്യം ആദ്യദിനം തന്നെ അറിയിച്ചു.

എം.ഡബ്ല്യു.സിയുടെ ആദ്യദിനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്ന് നോകിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളാണ്. നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് മൂന്ന് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ നോകിയ ഒരുമിച്ചു ലോഞ്ച് ചെയ്തു.

എന്നാല്‍ ഏറെപ്രതീക്ഷയോടെ കാത്തിരുന്ന സാംസങ്ങ് ഗാലക്‌സി S5 പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല എന്നതും പ്രത്യേകതയാണ്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ മാറ്റിനിര്‍ത്തിയാല്‍ കാര്യമായ പുതുമകളൊന്നും ഗാലക്‌സി S5-ന് അവകാശപ്പെടാനില്ല. ഉണ്ടാവുമെന്ന് കരുതിയിരുന്ന 64 -ബിറ്റ് പ്രൊസസറോ, 2K ഡിസ്‌പ്ലെയോ ഫോണില്‍ ഇല്ല.

എന്തായാലും ഇതുവരെ മൊബൈല്‍ വേള്‍ട് കോണ്‍ഗ്രസില്‍ ലോഞ്ച് ചെയ്ത മികച്ച ഏതാനും ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്നു.

{photo-feature}

Most Read Articles
Best Mobiles in India
Read More About: mwc smartphone tablet samsung
Have a great day!
Read more...