ഏറ്റവും മികച്ച ഫ്രീലാന്‍സ് വെബ്‌സൈറ്റുകള്‍ അറിയാം!


ഫ്രീലാന്‍സ് ആയി ജോലിചെയ്യാനാണ് ഇപ്പോള്‍ മിക്കവാറും പേര്‍ ഇഷ്ടപ്പെടുന്നത്, പ്രത്യേകിച്ചും വീട്ടമ്മമാര്‍. നിങ്ങളുടെ സമയത്തിന് അനുസരിച്ച് ഓണ്‍ലൈനിലൂടെ ജോലി ചെയ്താല്‍ മതി. ആരുടേയും കീഴില്‍ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരില്ല. എപ്പോള്‍ ജോലി ചെയ്യണം എന്ന് നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം, എത്ര സമയം വേണമെന്നും നിങ്ങള്‍ക്കു തീരുമാനിക്കാം.

Advertisement

ഷവോമി മീ മാക്‌സ് 2: 5300എംഎഎച്ച് ബാറ്ററി ഫോണ്‍ ആകര്‍കമായ ഡിസ്‌ക്കൗണ്ടില്‍: വേഗമാകട്ടേ!

ഗ്രാഫിക് ഡിസൈനല്‍, അനിമേഷന്‍, ആര്‍ട്ടിക്കിള്‍ റൈറ്റിങ്ങ്, ഐടി, വെബ് എന്നിങ്ങനെ പല മേഖലയുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് ആയി നിങ്ങള്‍ക്കു ജോലി ചെയ്യാം.

Advertisement

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു ഏറ്റവും മികച്ച
ഫ്രീലാന്‍സ് സൈറ്റുകള്‍....

www.peopleperhour.com

2008ല്‍ ആണ് ഈ സൈറ്റ് ആരംഭിച്ചത്. പ്രോഗ്രാമര്‍, ഗ്രാഫിക് ഡിസൈനര്‍, ആര്‍ട്ടിക്കിള്‍ റൈറ്റര്‍, വെര്‍ച്ച്വല്‍ റൈറ്റര്‍ എന്നിങ്ങനെയുളള പല ജോലികളും ഈ സൈറ്റു വഴി നിങ്ങള്‍ക്കു ചെയ്യാം.

www.elance.com

1999ല്‍ ആരംഭിച്ച ഓണ്‍ലൈന്‍ കമ്പനിയാണ് ഇത്. ഒരു ലക്ഷത്തില്‍ അധികം ആളുകളാണ് ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ കമ്മീഷന്‍ ഈടാക്കുന്ന ഫ്രീലാന്‍സിങ്ങ് സൈറ്റാണ് ഇത്. 8.75% കമ്മീഷനാണ് ഇലാന്‍സ് ഈടാക്കുന്നത്.

www.freelancer.com

2001ല്‍ ആണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇത് ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഒന്നാണ്. ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സര്‍ വെബ്‌സൈറ്റില്‍ ഇന്ന് ഏകദേശം 247 രാജ്യങ്ങളില്‍ നിന്നുളളവര്‍ ഫ്രീലാന്‍സര്‍ ആയി ജോലി ചെയ്യുന്നുണ്ട്. ഈ കമ്പനിയില്‍ 13% കമ്മീഷനാണ് ഈടാക്കുന്നത്.

www.fiverr.com

ചെറിയ ഫ്രീലാന്‍സ് ജോലിക്കുളള ലോകത്തിലെ ഏറ്റവും വലിയ ഫ്രീലാന്‍സ് സേവനമാണ് ഫിവര്‍. ഇതിലെ ഏറ്റവും കുറഞ്ഞ ശമ്പളം 5 ഡോളര്‍ ആണ്. ഈ ഓണ്‍ലൈന്‍ സൈറ്റു വഴി നിങ്ങള്‍ക്ക് വേഗത്തില്‍ പണം സമ്പാധിക്കാം.

www.odesk.com

ഏറ്റവും മികച്ച സേവനം നല്‍കുന്ന ഒരു ഫ്രീലാന്‍സ് സൈറ്റുകളില്‍ ഒന്നാണ് ഇത്. 2004ല്‍ ആണ് ഈ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. 10% കമ്മീഷനാണ് ഈ സൈറ്റ് ഈടാക്കുന്നത്. ഈ കമ്പനിക്ക് ഫ്രീലാന്‍സറുടെ സമയം ട്രാക്ക് ചെയ്യാനുളള സോഫ്റ്റ്വയറും ഉണ്ട്.

Best Mobiles in India

English Summary

There are plenty of guides for striking out on your own, but as a freelancer, getting higher-paying gigs isn’t just a matter of signing up on popular platforms.