സൂക്ഷിക്കുക! ഈ മെസ്സജ് നിങ്ങളെയും തേടിയെത്തും! ലിങ്ക് ക്ലിക്ക് ചെയ്ത് ചതിയിൽ കുടുങ്ങരുത്!


ഏതൊക്കെ രീതിയിൽ ആളുകളെ പറ്റിക്കാൻ പറ്റുമോ അതിലൂടെയെല്ലാം സഞ്ചരിക്കുന്ന ആളുകളെ കൊണ്ട് നാട് നിറഞ്ഞിരിക്കുന്ന ഈ കാലത്ത് സാങ്കേതികവിദ്യയുടെ വളർച്ച കൂടിയായപ്പോൾ അതുപയോഗിച്ചുകൊണ്ട് പരമാവധി ആളുകളെ വഞ്ചിക്കുക, ചൂഷണം ചെയ്യുക എന്നത് ഇന്ന് പലരുടെയും തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണ്. ചെറിയ ചെറിയ തട്ടിപ്പ് കേസുകൾ മുതൽ കോടികളുടെ തട്ടിപ്പുകൾ വരെ ഇപ്പോൾ ഇന്റർനെറ്റ് വഴിയും സമാനമായ മാർഗ്ഗങ്ങളിലൂടെയും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.

Advertisement

പുതിയ എസ്എംഎസ് തട്ടിപ്പ്

അതിലേക്കിതാ പുതിയൊരു തട്ടിപ്പ് കൂടെ എത്തിയിരിക്കുന്നത്. ഇൻകം ടാക്സ് വിഭാഗത്തിൽ നിന്നും വരുന്ന വ്യാജ മെസ്സേജുകളുടെ രൂപത്തിലാണ് ഈ പുതിയ തട്ടിപ്പ് ഇപ്പോൾ രാജ്യത്ത് വ്യാപകമായിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ മാസം ഇൻകം ടാക്സ് റിട്ടേൺ അടയ്‌ക്കേണ്ട അവസാന നാളുകളിലാണ് ഇൻകം ടാക്സ് വിഭാഗത്തിൽ നിന്നും ആണെന്നുള്ള വ്യാജേന മെസ്സേജുകൾ പലരുടെയും ഫോണുകളിലേക്ക് എത്തിയത്.

Advertisement
മെസ്സേജിൽ പറയുന്നത്

ഇത്തരം മെസ്സേജുകളിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ അറിയാനും ആ വിവരങ്ങൾ ഡാർക്ക് നെറ്റ് വഴി ദുരുപയോഗം ചെയാനും ഈ പ്രവൃത്തി ചെയ്യുന്നവർക്ക് സാധിക്കുമായിരുന്നു. ദേശീയ ദിനപത്രമായ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇൻകം ടാക്സ് റീഫണ്ട് ലഭ്യമായിട്ടുണ്ടെന്നും പക്ഷെ അത് ലഭിക്കാനായി കൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റിയിട്ടുണ്ടെന്നും കൊടുത്ത നമ്പർ ശരിയാണോ എന്ന് പരിശോധിക്കണം എന്നും തെറ്റാണെങ്കിൽ താഴെ കൊടുത്ത ലിങ്കിൽ കയറി ശരിയായ ബാങ്ക് വിവരങ്ങൾ നൽകണം എന്നുമാണ് മെസേജിന്റെ രൂപം.

തട്ടിപ്പ് ഇങ്ങനെ

അക്കൗണ്ട് നമ്പറുകൾ തെറ്റായ രീതിയിലെ കാണിക്കൂ എന്നുള്ളതിനാൽ ആളുകൾ പലരും ഈ ലിങ്കിൽ കയറി. ഇൻകം ടാക്സ് വിഭാഗത്തിന്റെ വെബ്സൈറ്റ് പോലെ സാമ്യമുള്ള ഒരു വെബ്സൈറ്റ് തുറന്നു വരികയും അതിൽ തങ്ങളുടെ യൂസർ നെയിമും പാസ്‌വേർഡും ആവശ്യപ്പെട്ടപ്പോൾ കൊടുക്കുകയും ചെയ്താണ് വഞ്ചിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ അടുത്ത സ്റ്റെപ്പ് ആയി വരിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശരിയായ രീതിയിൽ കൊടുക്കാനായിരിക്കും. അതും കൂടെ ലഭിക്കുന്നതോടെ ആളുടെ സകല വിവരങ്ങളും എളുപ്പം ഈ ഹാക്കർമാർക്ക് ലഭ്യമാകും.

നിങ്ങൾ ചെയ്യേണ്ടത്

ഇത്തരം എസ്എംഎസ് ലിങ്കുകൾ വഴി നിരവധി തട്ടിപ്പുകളും ചതികളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. പലരും പറ്റിക്കപ്പെട്ടിട്ടുമുണ്ട്. ഇവിവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരം മെസ്സേജുകൾ വരുമ്പോൾ അവ യാഥാർത്ഥമാണോ എന്നറിയാൻ അതിൽ കൊടുത്തിട്ടുള്ള ലിങ്കുകൾ വഴി കയറാത്തർ ഗൂഗിൾ വഴി ഏത് വെബ്സൈറ്റിന്റെ വിവരങ്ങൾ ആണോ വേണ്ടത് ആ വെബ്സൈറ്റിന്റെ ഔദ്യോഗിക ലിങ്ക് വഴി മാത്രം കയറാൻ ശ്രമിക്കുക.

Best Mobiles in India

English Summary

Beware of fraud Income Tax refund SMS