വൈഫൈ മോഷ്ടിക്കുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!!


ഇപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. എവിടെ പോയാലും അവിടെ എല്ലാം വൈഫൈ കണക്ഷനുകളും ഉണ്ട്. ടെക്‌നോളജി അത്രയേറെ പുരോഗമിച്ചിരിക്കുകയാണ്.

സാംസങ്ങ് ഗാലക്‌സി നോട്ട് 8 പ്രീ-രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു! എങ്ങനെ ബുക്ക് ചെയ്യാം?

ഷോപ്പിങ്ങ് മാളുകളില്‍ പോകുമ്പോള്‍ പലരും ചെയ്യുന്ന ഒരു കാര്യമാണ് അവിടുത്തെ വൈഫൈ ഉപയോഗിക്കുന്നത്. ഇത് ചെറിയ രീതിയില്‍ ഉളള ഒരു മോഷണമാണ്. പല മാളുകളില്‍ പോകുമ്പോള്‍ ഫോണിന്റെ അല്ലെങ്കില്‍ ലാപ്‌ടോപ്പിന്റെ വൈഫൈ ഓണ്‍ ചെയ്യുമ്പോള്‍ പാസ്‌വേഡ് ചേര്‍ക്കാതെ തന്നെ വെഫൈ ഫ്രീ ആയി ലഭിക്കാറുണ്ട്. ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ഡാറ്റ കൈമാറ്റം നടത്താന്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ഇന്ന് ഉപയോഗിക്കുന്ന വൈഫൈ. വിക്ടര്‍ ഹേസ് എന്ന ശാസ്ത്രജ്ഞനാണ് വൈഫൈ കണ്ടു പിടിച്ചത്.

നമ്മള്‍ എവിടെ പോയാലും വൈഫൈ കൂടി ഉണ്ടാകും. ഇപ്പോള്‍ ബിഎസ്എന്‍എല്‍ തന്നെ എത്രയേറെ സൗജന്യ വൈഫൈകള്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ ഈ സൗജന്യ വൈഫൈ ഫോണില്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ കണക്ട് ചെയ്യുന്നതിനു മുന്‍പ് പല കാര്യങ്ങളും നമ്മള്‍ ഓര്‍ത്തിരിക്കണം. ഏതൊരു ഉപയോഗപ്രദമായ കണ്ടു പിടിത്തത്തിനും ഒരു മറു വശം ഉണ്ട്. സുരക്ഷിതമല്ലാത്ത വൈഫൈ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്കും ഉടമസ്ഥനും ഒരു പോലെ നേരിടുന്ന പല പ്രശ്‌നങ്ങളും ഉണ്ട്.

ഇങ്ങനെ ഫ്രീ വൈഫൈയിലെ പല പ്രശ്‌നങ്ങള്‍ കാരണം സൈബര്‍ സെല്ലും രംഗത്ത് എത്തിയിരുന്നു. ഒരു സ്വകാര്യ വൈഫൈ നെറ്റ്‌വര്‍ക്കില്‍ ഒരു കമ്പ്യൂട്ടറിന് അംഗമാണം എങ്കില്‍ WEP Key എന്ന വൈഫൈ പാസ്‌വേഡ് ആവശ്യമാണ്. ഈ പാസ്‌വേഡ് കൊടുത്താല്‍ സ്വകാര്യ വൈഫൈ നെറ്റ്‌വര്‍ക്കില്‍ ആര്‍ക്കും എടുക്കാനാകും. എന്നാല്‍ പലപ്പോഴും പാസ്‌വേഡ് ഇല്ലാതെ തന്നെ നെറ്റ്‌വര്‍ക്കില്‍ കടക്കാന്‍ സാധിക്കും.

നിങ്ങള്‍ അറിയാതെ പോകുന്ന ഐഫോണ്‍ ഹിടന്‍ ടിപ്‌സുകള്‍!

സുരക്ഷിതമില്ലാത്ത വൈഫൈ നമ്മുടെ ഫോണില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുമ്പോള്‍ അതിലെ ഡാറ്റകള്‍ സുരക്ഷിതം ഇല്ലാതാകും. ഈ ഉപകരണങ്ങളിലെ ഷെയറിങ്ങ് ഓപ്ഷനുകള്‍ ഓണ്‍ ആണെങ്കില്‍ അത് എല്ലാം തന്നെ ഓഫ് ചെയ്യുക. ഓണ്‍ ആയിരുന്നാല്‍ ഹാക്കിങ്ങ് ചെയ്യാന്‍ വളരെ എളുപ്പമാണ്. കണ്ട്രോള്‍ പാനലില്‍ പോയി നെറ്റ്‌വര്‍ക്ക് ഷെയറിങ്ങ് ഓപ്ഷന്‍ എല്ലാം തന്നെ ഓഫാക്കുക.

ഒരു വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് സജ്ജമാക്കി കഴിഞ്ഞാല്‍ വളരെ ഏറെ സുരക്ഷിതമാണ്. വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഓട്ടോമാറ്റിക് ആയി കണക്ട് ചെയ്യാനുളള ഓപ്ഷനും ഓണായി വരും. ഇത് ഓഫാക്കുക. ഫ്രീ വൈഫൈ ഉപയോഗിക്കുന്നതിനു മുന്‍പ് അതിന്റെ പേരും ശരിയാണോ എന്നും ഉറപ്പു വരുത്തുക.

കുറഞ്ഞ റാമില്‍ എങ്ങനെ പിസി വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാം?


Read More About: wifi mobile news data

Have a great day!
Read more...

English Summary

Hackers are creating fake networks that replicate legitimate wireless internet sources in order to steal all your information.