നിങ്ങൾ ഉപയോഗിക്കുന്നത് ഒറിജിനൽ ബാങ്ക് ആപ്പ് തന്നെയാണോ?? ചതിയിൽ കുടുങ്ങാതിരിക്കാൻ ഇവ ശ്രദ്ധിക്കുക!


ലോകം സ്മാർട്ഫോണിലേക്കും ഇന്റെർനെറ്റിലേക്കും ചുരുങ്ങിയതോടെ ഏറെ സൗകര്യങ്ങളും മെച്ചങ്ങളും ഉണ്ടായിട്ടുണ്ട്. വെറും ഫോൺ വിളിക്കാനും മെസ്സേജ് അയക്കാനും മാത്രമായി ഫോണുകൾ ഉപയോഗിച്ച് ശീലിച്ചിരുന്ന നമ്മൾ ഇന്ന് ലോകത്തുള്ള എന്ത് കാര്യത്തിനും ആവശ്യത്തിനും സ്മാർട്ഫോണുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ് വന്നുചേർന്നിരിക്കുന്നത്. അതുകൊണ്ട് ഒരേപോലെ ഗുണങ്ങളും പ്രശ്നങ്ങളും ഉണ്ട് എന്നതും നമുക്കറിയാം.

Advertisement

ഏറ്റവുമധികം തട്ടിപ്പുകൾ

ഗുണങ്ങളെ മാറ്റി നിർത്തി പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവുമധികം തട്ടിപ്പുകൾ നടക്കുന്ന ഒരു മേഖലയായി ഇന്റർനെറ്റ്, സ്മാർട്ഫോൺ, ആപ്പുകൾ എന്നിവ മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും സാമ്പത്തികമായി നമ്മൾ അകപ്പെടാൻ സാധ്യതയുള്ള ചതിക്കുഴികൾ. നമ്മുടെ വിരൽത്തുമ്പിൽ അവയിങ്ങനെ നമ്മൾ കൊത്തുന്നതും കാത്ത് ചൂണ്ടയിട്ട് കാത്തിരിക്കുകയാണ്. അവയിൽ ഏറ്റവും വലിയ ചതികൾ നിറഞ്ഞിരിക്കുന്നത് ബാങ്കിങ് മേഖലയിൽ ആണെന്നത് നിസംശ്ശയം നമുക്ക് പറയാൻ സാധിക്കും.

Advertisement
വ്യാജ ബാങ്കിങ് ആപ്പുകൾ

ബാങ്കിങ് മേഖലയിൽ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് മുതൽ തുടങ്ങുന്ന ഓരോന്നും ഉപഭോക്താവിന്റെ അറിവില്ലായ്മയെ പരമാവധി ഉപയോഗപ്പെടുത്തിയാണ് നടക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ഇന്ത്യയിലെ പല ബാങ്കുകളുടെയും പേരിൽ ചില തട്ടിപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ബാങ്കിങ് ആപ്പുകളുടെ രൂപത്തിലാണ് ഇപ്പോൾ ഇവ ശക്തിപ്രാപിച്ചിരിക്കുന്നത്. ഒരു ബാങ്കിന്റെ ഏകദേശം അതെ പേരും ലോഗോയുമെല്ലാം ഉപയോഗിച്ച് ആ ബാങ്കിന്റെ ആപ്പ് ആണെന്ന് തോന്നിപ്പിച്ചു ആളുകളെ കൊണ്ട് ഡൗൺലോഡ് ചെയ്യിപ്പിച്ചുകൊണ്ടാണ് ഇവ പ്ളേ സ്റ്റോറിൽ വിലസുന്നത്.

പണം നഷ്ടമാകുന്നത് എങ്ങനെ?

പലപ്പോഴും പ്ളേ സ്റ്റോറിൽ കയറി തങ്ങളുടെ ബാങ്കിന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്ന സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം അവ ബാങ്കിന്റെ ഒറിജിനൽ ആപ്പ് തന്നെയാണോ എന്ന് വേർതിരിച്ചു മനസിലാക്കാനുള്ള കഴിവ് ഉണ്ടാകില്ല എന്നത് തന്നെയാണ് ഇവയുടെ വിജയം. അങ്ങനെ ഇത്തരത്തിലുള്ള വ്യാജ ബാങ്കിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം അതിൽ ആവശ്യപ്പെടുന്ന കാര്യങ്ങളായ നമ്മുടെ ബാങ്ക് അക്കൗണ്ടിന്റെ മുഴുവൻ വിവരങ്ങളും കൊടുക്കുമ്പോൾ അവയുപയോഗിച്ച് എളുപ്പം നമ്മുടെ ബാങ്ക് വിവരങ്ങൾ അവർക്ക് ലഭിക്കുന്നു. ഇത് നമ്മുടെ പണം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഏതെല്ലാം ബാങ്കുകൾ?

ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആർബിഎൽ എന്നീ ബാങ്കുകളുടെ പേരിലാണ് ഇത്തരത്തിലുള്ള വ്യാജ ആപ്പുകൾ പ്ളേ സ്റ്റോറിൽ ഉള്ളത്. അതിനാൽ തന്നെ നിങ്ങൾ ഉപയോഗിക്കുന്ന ബാങ്കിങ് ആപ്പ് ഒറിജിനൽ തന്നെയാണോ എന്ന് പരിശോധിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. പ്ളേ സ്റ്റോറിൽ കയറി നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് തന്നെയാണോ നിങ്ങൾ ഉപയോഗിക്കുന്നത് എന്നുറപ്പുവരുത്തുക, ഒപ്പം തന്നെ മറ്റുള്ളവർക്ക് ഇതിനെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക.

വാട്‌സാപ്പ് ഗ്രൂപ്പ് വോയ്‌സ്-വീഡിയോ കോളുകള്‍ അവതരിപ്പിച്ചു; ആന്‍ഡ്രോയിഡിലും iOS-ലും ലഭ്യം

Best Mobiles in India

English Summary

Beware These Fake Banking Apps on Google Play Store