ജിയോയുടെ പേരിൽ വമ്പൻ തട്ടിപ്പ് നിങ്ങളുടെ വിരൽത്തുമ്പിൽ.. ചതി മനസ്സിലാക്കുക.. ജാഗ്രത!


ശാസ്ത്രവും സാങ്കേതികവിദ്യയും ഏറെ പുരോഗതി പ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനൊത്ത് തന്നെ രാജ്യവും ആ പുരോഗതിയിൽ പങ്കുചേരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച. ഡിജിറ്റൽ ഇന്ത്യയുടെ വരവോടെ അത്തരത്തിലുള്ള മാറ്റങ്ങൾ ഏറെ രാജ്യത്ത് പ്രകടവുമാണ്. എന്നാൽ അതിനൊപ്പം തന്നെ ഇന്റർനെറ്റിലും മറ്റും വ്യാജന്മാരും തട്ടിപ്പുകാരും നിരവധി വളർന്നുവന്നിട്ടുണ്ട്.

Advertisement

അറിഞ്ഞിരിക്കുക ജിയോയുടെ പേരിലുള്ള ഈ തട്ടിപ്പ്..

അത്തരത്തിലുള്ള ഒരു തട്ടിപ്പിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. അതും രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോയുടെ പേരിലാണ് ഈ തട്ടിപ്പ്. ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിൽ നിന്നും വെറുതെ കുറെയധികം പണം നഷ്ടമാവാൻ കാരണമാകുന്ന ഇതിനെ കുറിച്ച് നമ്മളെല്ലാം തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്.

Advertisement
ജിയോ ലാപ്ടോപ്പ് വെറും 599 രൂപക്ക്!

ജിയോയുടെ പേരും പറഞ്ഞുകൊണ്ട് നടക്കുന്ന ഈ തട്ടിപ്പ് എന്താണെന്ന് മനസ്സിലാക്കാം. അതിനായി ആദ്യം മുകളിൽ കൊടുത്ത ചിത്രം ഒന്ന് നോക്കുക. കണ്ടല്ലോ.. ജിയോ ലാപ്ടോപ്പ് വെറും 599 രൂപക്ക്.. ജിയോ ടാബ്‌ലെറ്റ് 549 രൂപക്ക്.. ആകെ കുറച്ചെണ്ണം മാത്രമേ ബാക്കിയുള്ളൂ എന്ന ലേബൽ താഴെയും. ആരും ഒന്ന് വീണുപോകാവുന്ന ഓഫർ.

എന്താണ് സംഭവം..?

പക്ഷെ എന്താണ് സംഭവം..? ഇത് ഒറിജിനൽ ജിയോ തന്നെ ആണോ.. അല്ല. ഒരിക്കലുമല്ല. ജിയയുടെ പേരും പറഞ്ഞുകൊണ്ട് കൃത്വിമമായ വെബ്സൈറ്റ് ഉണ്ടാക്കി അതിൽ ഇല്ലാത്ത ഉൽപ്പന്നങ്ങളുടെ ഇല്ലാത്ത ഓഫറുകൾ നൽകി ആളുകളെ വഞ്ചിക്കുന്നു. വെറുതെ പറ്റിക്കുക മാത്രമല്ല ഇവരുടെ ലക്ഷ്യം. നമ്മുടെ പണമാണ് അവർക്ക് വേണ്ടത്. അത് അവർക്ക് എളുപ്പം കിട്ടുകയും ചെയ്യും. എന്താണ് ഇവർ ചെയ്യുന്നത് എന്ന് നോക്കാം.

വ്യാജ വെബ്സൈറ്റ്

ജിയയുടെ പേരിൽ ഒരു വ്യാജ വെബ്സൈറ്റ് ആണ് ഇവർ ഉണ്ടാക്കിയിരിക്കുന്നത്. http://ji0daily-deals.online/index.php എന്നതാണ് ആ വെബ്സൈറ്റ്. പെട്ടെന്ന് ഏതൊരാൾ കണ്ടാലും ജിഒയുടെത് ആണെന്ന് തോന്നിക്കാൻ അതിനു സമാനമായ ഒരു പേരും ജിയയുടെ നീല നിറവും എല്ലാം തന്നെ അവർ കൊടുത്തിരിക്കുന്നു. പക്ഷെ 'ji' എന്ന് കഴിഞ്ഞുള്ള 'o' ശ്രദ്ധിച്ചോ.. അത് 'o' അല്ല. പൂജ്യമാണ്. ji0 എന്നാണ്. അതവിടെ നിൽക്കട്ടെ, എങ്ങനെയാണ് നിങ്ങളുടെ പണം നഷ്ടമാകുക എന്ന് നോക്കാം.

തട്ടിപ്പ് ഇങ്ങനെ..

599 രൂപക്ക് ജിയോ ലാപ്ടോപ്പ്.. അതും ജിയോയുടെ പേരിലുള്ള വെബ്സൈറ്റിൽ.. ഒപ്പം ഏതാനും എണ്ണം കൂടിയേ ബാക്കിയുള്ളൂ എന്ന വാചകവും താഴെ കാണും. അങ്ങനെ ഇതിനെ കുറിച്ച് അറിവില്ലാത്ത സാധാരണക്കാർ ചാടിക്കയറി 'BUY' ക്ലിക്ക് ചെയ്യും. അവിടന്നങ്ങോട്ടാണ് നമ്മുടെ കയ്യിൽ നിന്നും പണം വെറുതെ പോകുന്ന വിഷയം തുടങ്ങുക.

പണം പോകുന്നത് എങ്ങനെ..

അവിടെ നമ്മൾ ക്ലിക്ക് ചെയ്യുന്നതോടെ ചെക്ക്‌ഔട്ട് പേജിലേക്ക് നമ്മൾ എത്തും. അവിടെ താഴെ നമ്മൾ ചെക്ക്‌ഔട്ട് കൊടുത്താൽ അടുത്തതായി പേയ്‌മെന്റ് ചെയ്യാനുള്ള പേജ് തുറന്നുവരും. അവിടെ ലാപ്ടോപ്പ് എത്തേണ്ട നമ്മുടെ അഡ്രസ് കൊടുക്കാനുള്ള ഓപ്ഷൻ ഒക്കെ കാണിക്കും എന്നാൽ ഈ പേജിലെ ഏറ്റവും മുകളിലാണ് ചതി ഒളിഞ്ഞിരിക്കുന്നത്.

പണം പോയിട്ട് പിന്നീട് പരാതിപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല..

പെയ്ടിഎം വഴി മാത്രമേ നമുക്ക് പേയ്‌മെന്റ് നടത്താൻ പറ്റുകയുള്ളൂ. കാരണം പെയ്ടിഎം വഴി നമ്മൾ അയച്ചുകൊടുത്താൽ അത് ആർക്കാണ് അയച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ ട്രാക്ക് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടാണ്. ഇവിടെത്തന്നെയാണ് ഇവരുടെ വഞ്ചന പ്രവർത്തിക്കുന്നതും. ആരെങ്കിലും ഈ വെബ്സൈറ്റ് വഴി അബദ്ധത്തിൽ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അറിഞ്ഞിരിക്കുക. ഒയ്ക്കലും ഒരു ലാപ്ടോപ്പും നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല. കാത്തിരിപ്പ് മാത്രമേ ഉണ്ടാകൂ.. www.jio.com എന്നതാണ് ജിയയുടെ യഥാർത്ഥ വെബ്സൈറ്റ് എന്നതും മനസ്സിലാക്കിവെക്കുക.

പരമാവധി ആളുകളെ ഇതിനെ കുറിച്ച് ബോധവാന്മാരാക്കുക

അതുകൊണ്ട് തന്നെ ഈ പറഞ്ഞ കാര്യങ്ങളെല്ലാം സ്വയം മനസ്സിലാക്കുകയും പരമാവധി നിങ്ങളുടെ പരിചയക്കാരെയും സുഹൃത്തുക്കളെയും ഇതിനെ കുറിച്ച് വലിയ അറിവുകൾ ഇല്ലാത്ത ആളുകളെയും ബോധവാന്മാരാക്കുക. മനസ്സിലാക്കിക്കൊടുക്കുക. ഇത്തരത്തിൽ ഒന്നല്ല നിരവധി ചതികൾ ഇന്റർനെറ്റിൽ ഒളിഞ്ഞിരിപ്പുണ്ട്. അവയെ കുറിച്ച് വരും ദിവസങ്ങളിൽ ഗിസ്‌ബോട്ടിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം.

Best Mobiles in India

English Summary

Beware of this Fake Jio Laptop Offer Website.