ഭാരതി എയര്‍ടെല്ലിന്റെ ലാഭത്തില്‍ 89 ശതമാനം വര്‍ദ്ധനവ്


ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാദാക്കളായ ഭാരതി എയര്‍ടെല്ലിന്റെ ലാഭത്തില്‍ 89 ശതമാനം വര്‍ദ്ധനവ്. മാര്‍ച്ചില്‍ അവസാനിച്ച 2013-14 സാമ്പത്തിക വര്‍ഷത്തെ അവസാന പദ കണക്കുകള്‍ പ്രകാരമാണ് ഇത്. 962 കോടി രൂപയാണ് നാലാം പാദത്തിലെ കമ്പനിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 509 കോടി രൂപയായിരുന്നു വരുമാനം.

Advertisement

തുടര്‍ച്ചയായി നാലുവര്‍ഷം നഷ്ടത്തിലായ ശേഷമാണ് കമ്പനിയുടെ തിരിച്ചുവരവ്. നാലാം പാദത്തിലെ കണക്കുകളനുസരിച്ച് മൊബൈല്‍ ഡാറ്റയില്‍ നിന്നുമാത്രമുള്ള വരുമാനം 1900 കോടി രൂപ വരും.

Advertisement

അതേസമയം എഎയര്‍ടെല്ലിനൊപ്പം പ്രധാന എതിരാളികളായ വൊഡാഫോണും ഐഡിയയും കൂടുതല്‍ കരുത്തരായതായി റോയിട്ടേഴ്‌സ് ഏജന്‍സി റിപ്പോര്‍ട് ചെയ്തു. എയര്‍ടെല്ലും വൊഡാഫോണും ഐഡിയയുമാണ് ഈ മേഘലയില്‍ 70 ശതമാനം വരുമാനവും സ്വന്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Best Mobiles in India

Advertisement