ഭാരതി എയര്‍ടെല്‍ 3ജി താരിഫില്‍ 70 ശതമാനം കുറവു വരുത്തി



ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 3ജിയിലെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ 70 ശതമാനം വരെ വെട്ടിക്കുറച്ചു. 10 കെബി ഡാറ്റാബ്രൗസിംഗിന് 10 പൈസയില്‍ നിന്ന് മൂന്ന് പൈസയായി കുറച്ചു. 3ജി നോണ്‍ പാക്ക് ഉപയോക്താക്കള്‍ക്കാണ് ഈ മാറ്റം വരിക.

21 ടെലികോം സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ 3ജി സേവനം ലഭിക്കുന്നത്. ഇതില്‍ 13 ടെലികോം സര്‍ക്കിളുകളിലാണ് കമ്പനിക്ക് നേരിട്ട് 3ജി ലൈസന്‍സ് ഉള്ളത്. മറ്റ് കമ്പനികളുമായി സഹകരിച്ചാണ് ബാക്കി സര്‍ക്കിളുകളില്‍ എയര്‍ടെല്ലിന്റെ പ്രവര്‍ത്തനം.

Advertisement

പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് 10 രൂപ മുതലുള്ള സ്‌പെഷ്യല്‍ താരിഫ് ഓഫറും ഇതോടൊപ്പം എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1 ദിവസം 30 മിനുട്ട് 3ജി നെറ്റ്‌വര്‍ക്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഈ ഓഫറിലൂടെ സാധിക്കും. 1 ദിവസമാണ് വാലിഡിറ്റി.

Advertisement

എയര്‍ടെല്‍ 3ജി പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 150 എംബിയ്ക്ക് 45 രൂപ വരുന്ന ഇന്റര്‍നെറ്റ് സേവനവും ലഭ്യമാണ്. 7 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഒരു മാസത്തേക്ക് 1,500 രൂപയ്ക്ക് 10 ജിബി ഡാറ്റാ സേവനവും എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവില്‍ 98 രൂപ പ്രതിമാസ വാടകയ്ക്ക് 1ജിബി ഇന്റര്‍നെറ്റ് ഉപയോഗം പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ നല്‍കുന്നുണ്ട്. സ്മാര്‍ട്‌ബൈറ്റ് പാക്കേജാണ് എയര്‍ടെല്ലിന്റെ മറ്റൊരു ഇന്റര്‍നെറ്റ് ഓഫര്‍. 200 എംബിയ്ക്ക് 80 രൂപ, 1 ജിബിയ്ക്ക് 300 രൂപ എന്നിങ്ങനെയാണ് ഈ ഓഫറില്‍ ഉള്‍പ്പെടുന്നത്.

Best Mobiles in India

Advertisement