ഏതു 4ജി ഫോണിലും ഭാരതി എയര്‍ടെല്ലിന്റെ 2000 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍


ഭാരതി എയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. എയര്‍ടെല്‍ താങ്ക്‌സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഏതു 4ജി ഫോണ്‍ വാങ്ങുമ്പോഴും 2000 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി നല്‍കുന്നത്.

മൈ എയര്‍ടെല്‍

ഉപയോക്താക്കളുടെ മൈ എയര്‍ടെല്‍ അക്കൗണ്ടിലേക്കാണ് ക്യാഷ്ബാക്ക് ക്രഡിറ്റാകുന്നത്. അതും 40 കൂപ്പണുകളായി, ഓരോ കൂപ്പണും 50 രൂപ വീതമായിരിക്കും. 199 രൂപയോ അതിനു മുകളിലോ ഉളള തിരഞ്ഞെടുത്ത പ്രീപെയ്ഡ് പായ്ക്കുകളോ അല്ലെങ്കില്‍ 399 രൂപയ്‌ക്കോ അതിനു മുകളിലോ ഉളള പോസ്റ്റ്‌പെയ്ഡ് ബില്‍ പേയ്‌മെന്റിലോ ഈ ഡിജിറ്റല്‍ കൂപ്പണുകള്‍ നിങ്ങള്‍ക്ക് റീഡം ചെയ്യാന്‍ കഴിയും എന്നാണ് എയര്‍ടെല്‍ ഒരു പ്രസ്ഥാവനയില്‍ പറഞ്ഞത്.

വാങ്ങാന്‍ കഴിയൂ.

ഈ ഓഫര്‍ ലഭ്യമാകണമെങ്കില്‍ ഒക്ടോബര്‍ 31നു മുന്‍പായി ഒരു പുതിയ 4ജി സ്മാര്‍ട്ട്‌ഫോണിന്‍ 4ജി സിം ഇടേണ്ടതാണ്. ഓരോ റീച്ചാര്‍ജ്ജിലും അല്ലെങ്കില്‍ ബില്‍ പേയ്‌മെന്റിലും ഈ കൂപ്പണുകള്‍ മൈ എയര്‍ടെല്‍ ആപ്പ് വഴി സ്വമേധയ വന്നു ചേരും. ആദ്യത്തെ 40 മാസം മാത്രമേ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റാകുയുളളൂ. റീച്ചാര്‍ജ്ജ് സമയത്തോ അല്ലെങ്കില്‍ ബില്‍ പേയ്‌മെന്റിന്റെ സമയത്തോ ഒരു കൂപ്പണ്‍ മാത്രമേ വാങ്ങാന്‍ കഴിയൂ.

എക്‌സ്‌ക്ലൂസീവ്

ഈ ഉത്സവ സമയത്ത് നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയാണെങ്കില്‍ #AirtelThanks എന്ന പ്രോഗ്രാമിലൂടെ ഉപയോക്താക്കളെ സന്തോഷിപ്പിക്കാനായി എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളാണ് നല്‍കുന്നത്.

ഈ ഓഫറില്‍

'ഈ ഓഫറില്‍ എല്ലാ ഉപയോക്താക്കളേയും ക്ഷണിക്കുകയാണ് എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വാണി വെങ്കടേശ് പറഞ്ഞു.'

പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക്

ആമസോണ്‍ പേയുമായി ചേര്‍ന്ന് കമ്പനി മറ്റൊരു സമ്മാനവും വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 51 രൂപ വിലയുളള ആമസോണ്‍ പേ ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡാണ് നല്‍കുന്നത്.

ഈ ഗിഫ്റ്റ് കാര്‍ഡ്

ഈ ഗിഫ്റ്റ് കാര്‍ഡ് ആമസോണ്‍ പേ ബാലന്‍സായി ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ മൊബൈല്‍ റീച്ചാര്‍ജ്ജുകള്‍, ബില്‍ പേയ്‌മെന്റുകള്‍, ഷോപ്പിംഗ് എന്നിവയില്‍ ഉപയോഗിക്കാം. ഇതു കൂടാതെ ആമസോണ്‍ പേയുടെ പങ്കാളി വ്യാപാരികളിലൂടേയും ഉപയോഗിക്കാം.

എയര്‍ടെല്‍

എയര്‍ടെല്‍ മൊബൈല്‍, ഹോം ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രീമിയം കണ്ടന്റ്, ഡിവൈസ് ഓഫറുകള്‍, റെഡ് കാര്‍പെറ്റ് കസ്റ്റമര്‍ കെയര്‍ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഈ ആനുകൂല്യങ്ങള്‍ മൈഎയര്‍ടെല്‍ ആപ്പ്, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക് എന്നിവ വഴിയാണ് വിതരണം ചെയ്യുന്നത്.

ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ശ്രദ്ധനേടി പത്തുവയസ്സുകാരി പ്രോഗ്രാമര്‍

Most Read Articles
Best Mobiles in India
Read More About: airtel telecom news technology

Have a great day!
Read more...

English Summary

Bharti Airtel: Get instant cashback of Rs. 2000 on a purchase of any 4G smartphone