നെറ്റ്ഫ്‌ളിക്‌സ്, ഫ്‌ളിപ്കാര്‍ട്ട്, സീ5 എന്നിവയുമായി കൈകോര്‍ത്ത് എയര്‍ടെല്‍; വരാനിരിക്കുന്നത് ഓഫറുകളുടെ പെരുമഴക്കാലം


സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രീമിയം ഡിജിറ്റല്‍ ഉള്ളടക്കവും മികച്ച ഓഫറുകളും നല്‍കുന്ന ഭാരതി എയര്‍ടെല്ലിന്റെ 'എയര്‍ടെല്‍ താങ്ക്‌സിന്റെ' പ്രഖ്യാപനം നടന്നു. ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ഒരുപോലെ ഗുണകരമായ പദ്ധതിയാണിതെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വെങ്കിടേഷ് പറഞ്ഞു. ഇതിലൂടെ കമ്പനികള്‍ക്ക് കൃത്യമായി ഉപഭോക്താക്കളില്‍ എത്താന്‍ കഴിയും. എയര്‍ടെല്‍ താങ്ക്‌സിന് മികച്ച പ്രതികരണമാണ് ബിസിനസ്സ് പങ്കാളികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

ആനുകൂല്യങ്ങള്‍

മൊബൈലില്‍ പ്രതിമാസം 100 രൂപയ്ക്ക് മുകളില്‍ ചെലവാക്കുന്ന (ARPU) എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിനായി ഒരു രൂപ പോലം അധികം ചെലവാക്കേണ്ടതില്ല. കൂടുതല്‍ ചെലവാക്കിയാല്‍ ആനൂകൂല്യങ്ങള്‍ കൂടുതലായി ലഭിക്കും. മൈ എയര്‍ടെല്‍ ആപ്പ്, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക് തുടങ്ങിയവ വഴിയായിരിക്കും ആനുകൂല്യങ്ങള്‍ നല്‍കുക.

Advertisement
സ്മാര്‍ട്ട്‌ഫോണുകള്‍

'ഏറെ ജനപ്രിയമായ സ്‌ക്രീനായി സ്മാര്‍ട്ട്‌ഫോണുകള്‍ മാറിക്കഴിഞ്ഞു. ഇവിടെ മികച്ച ഉള്ളടക്കം പ്രദാനം ചെയ്യുന്നുവെന്നതാണ് എയര്‍ടെല്‍ താങ്ക്‌സ് പദ്ധതിയുടെ വലിയ സവിശേഷത. ഉപഭോക്താക്കള്‍ക്ക് പ്രീമിയം കണ്ടന്റ് എയര്‍ടെല്‍ ടിവിയിലും വിങ്ക് മ്യൂസിക്കിലും ഒരു രൂപ പോലും ചെലവാക്കാതെ ലഭിക്കും.' ഭാരതി എയര്‍ടെല്‍ കണ്ടന്റ് & ആപ്‌സ് സിഇഒ സമീര്‍ ബത്ര അഭിപ്രായപ്പെട്ടു.

എയര്‍ടെല്‍

മൈ എയര്‍ടെല്‍ ആപ്പ്, എയര്‍ടെല്‍ ടിവി എന്നിവയില്‍ പുതുതായി ചേര്‍ത്ത എയര്‍ടെല്‍ താങ്ക്‌സില്‍ ഓഫറുകള്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. ഇതിനിടെ സീ5, നെറ്റ്ഫ്‌ളിക്‌സ്, ഫ്‌ളിപ്കാര്‍ട്ട് എന്നിവയുമായി എയര്‍ടെല്‍ കരാറിലേര്‍പ്പെടുകയും ചെയ്തു.

സൗജന്യം നേടാന്‍

499 രൂപ മുതല്‍ മുകളിലോട്ടുള്ള ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലെ വരിക്കാര്‍ക്ക് മൂന്നുമാസം നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി ലഭിക്കും. ഇതിലൂടെ ഉപഭോക്താക്കള്‍ ലാഭിക്കുന്നത് 1500 രൂപയാണ്. നിലവിലുളള പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കും ഈ സൗജന്യം നേടാന്‍ കഴിയും. അവരുടെ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടില്‍ 1500 രൂപ ക്രെഡിറ്റ് കിട്ടും. എയര്‍ടെല്‍ ടിവി ആപ്പ്, മൈ എയര്‍ടെല്‍ എന്നിവ വഴി ആനുകൂല്യം സ്വന്തമാക്കാം.

പ്രീപെയ്ഡ്-പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

പ്രതിമാസം 199 രൂപയ്ക്ക് മുകളില്‍ ARPU ഉള്ള എയര്‍ടെല്‍ പ്രീപെയ്ഡ്-പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സീ5-ല്‍ പരമ്പരകളും സിനിമകളും ഉള്‍പ്പെടെ സൗജന്യമായി കാണാന്‍ കഴിയും. എയര്‍ടെല്‍ ടിവി ആപ്പ് വഴിയാണ് ഇത് നല്‍കുന്നത്.

ആനുകൂല്യം ലഭിക്കുക

എയര്‍ടെല്‍ താങ്ക്‌സ് പ്രകാരം ഫ്‌ളിപ്കാര്‍ട്ടില്‍ എക്‌സ്‌ക്ലൂസീവ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 4500 രൂപയുടെ അധിക ആനുകൂല്യങ്ങളും 100 GB ബോണസ് ഡാറ്റയും ലഭിക്കും. 199, 249, 448 രൂപയുടെ അണ്‍ലിമിറ്റഡ് ബണ്ടില്‍ഡ് പാക്ക് ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വി-ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് കൂടി എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് എയര്‍ടെല്‍.

ഈ 10 കാര്യങ്ങൾ ഉടൻ തന്നെ സ്മാർട്ഫോണുകളിൽ നിന്നും ഇല്ലാതാകും!!

Best Mobiles in India

English Summary

സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രീമിയം ഡിജിറ്റല്‍ ഉള്ളടക്കവും മികച്ച ഓഫറുകളും നല്‍കുന്ന ഭാരതി എയര്‍ടെല്ലിന്റെ 'എയര്‍ടെല്‍ താങ്ക്‌സിന്റെ' പ്രഖ്യാപനം നടന്നു. ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ഒരുപോലെ ഗുണകരമായ പദ്ധതിയാണിതെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വെങ്കിടേഷ് പറഞ്ഞു. ഇതിലൂടെ കമ്പനികള്‍ക്ക് കൃത്യമായി ഉപഭോക്താക്കളില്‍ എത്താന്‍ കഴിയും. എയര്‍ടെല്‍ താങ്ക്‌സിന് മികച്ച പ്രതികരണമാണ് ബിസിനസ്സ് പങ്കാളികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.